ഗവ വി എച്ച് എസ് പുത്തൂർ/എന്റെ ഗ്രാമം

21:10, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ATHIRAKR (സംവാദം | സംഭാവനകൾ) (kainoor siva temple)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പുത്തൂർ

MANALI PUZHA
G.V.H.S.S പുത്തൂർ
manali puzha
കൈനൂർ ശിവക്ഷേത്രം

കേരളത്തിലെ തൃശൂർ ജില്ലയിലെ തൃശൂർ താലൂക്കിലെ ഒരു ഗ്രാമമാണ് പുത്തൂർ . _ വരാനിരിക്കുന്ന തൃശൂർ സുവോളജിക്കൽ പാർക്ക് വൈൽഡ് ലൈഫ് കോൺവേർസേഷൻ & റിസർച്ച് സെന്റർ പാർക്കിനുള്ള സ്ഥലമാണിത്

തൃശൂർ സുവോളജിക്കൽ പാർക്ക് വൈൽഡ് ലൈഫ് കൺസർവേഷൻ & റിസർച്ച് സെന്റർ, സാധാരണയായി പുത്തൂർ സുവോളജിക്കൽ പാർക്ക് എന്നറിയപ്പെടുന്നു, ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലെ തൃശ്ശൂർ നഗരത്തിലെ ഒല്ലൂരിനടുത്ത് പുത്തൂരിൽ സ്ഥിതി ചെയ്യുന്ന ഒരു സുവോളജിക്കൽ പാർക്കാണ്. ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ മൃഗശാലയായിരിക്കും ഇത്, ഏഷ്യയിലെ ഏറ്റവും വലിയ മൃഗശാലകളിലൊന്നായും ഇത് അറിയപ്പെടുന്നു. കേരള വനം വന്യജീവി വകുപ്പ് വികസിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സംസ്ഥാനത്തെ ആദ്യത്തെ മൃഗശാലയാണിത്. മൃഗങ്ങളുടെയും പക്ഷികളുടെയും സ്വാഭാവിക ആവാസ വ്യവസ്ഥ പുനഃസൃഷ്ടിച്ച് 350 ഏക്കർ സ്ഥലത്ത് 300 കോടി രൂപ ചെലവിൽ തൃശൂർ മൃഗശാലയ്ക്ക് പകരമായാണ് സുവോളജിക്കൽ പാർക്ക് സ്ഥാപിക്കുന്നത്.

 
സുവോളജിക്കൽ പാർക്ക്

ആരാധനാലയങ്ങൾ

 
പുത്തൂർക്രിസ്ത്യൻപള്ളി
 
H S S BLOCK
 
ZOOLOGICAL PARK

കേരള പഴനി

കൈനൂർ ശിവക്ഷേത്രം

മേത്തുള്ളി അമ്പലം

മണലി  പുഴ

മണലി  പുഴ  ത്യശ്ശൂർ ജില്ലയിലെ കരുവന്നൂർ പുഴയുടെ പ്രഥാന പോഷക നദിയാണ് .ഈ  പുഴ കുറുമാലി പുഴയോട് ചേർന്ന്  പാലക്കാട് എത്തുബ്ബോൾ കരുവന്നൂർ പുഴയായി മാറുന്നു .പീച്ചി ഡാം  ഈ പുഴക്ക് കുറുകെയാണ് നിർമിച്ചിരിക്കുന്നത് പുത്തൂർപാലം, കൈനൂർ ചിറ എന്നിവ ഈ പുഴയുടെ ഭാഗങ്ങൾ ആണ് 2018ലെ പ്രളയം ഈ പുഴയുടെ തീരദേശിവാസികളെ ബാധിച്ചിരുന്നു

 
കൈനൂർ ചിറ

കൈനൂർ ചിറ

 
സ്കൂളിന്റെ മുൻവശം

മണലി പുഴയോട് ചേർന്ന് കിടക്കുന്ന പ്രകൃതിരമണീയമായ സ്ഥലമാണ് കൈനൂർ ചിറ .നിരവധി ആളുകളാണ് ചിറയുടെ സൗന്ദര്യം ആസ്വദിക്കാനായി ദിനം പ്രതി അങ്ങോട്ടെത്തുന്നത്.നിരവധി മുങ്ങി മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ള അപകടസാധ്യത  മേഖല കൂടിയാണിത്.

പുത്തുർ സ്കൂൾ

പുത്തു൪ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പുത്തൂർ പഞ്ചായത്തിലെ ഏക സർക്കാർ സ്കൂളാണ്. മാത്രമല്ല, തൃശൂർ ജില്ലയിലെ തന്നെ വലുതും മികച്ചതുമായ സ്കൂളുകളിൽ ഒന്നുകൂടിയാണ് ഈ വിദ്യാലയം. 1919 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1989-1990 വർഷത്തിൽ വിദ്യാലയത്തിലെ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2014-2015 വർഷത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

കൈനൂർ ശിവക്ഷേത്രം

പുത്തൂർ ഗ്രാമത്തിലെ ഒരു പ്രധാനപ്പെട്ട ക്ഷേത്രമാണ് കൈനൂർ ശിവക്ഷേത്രം.ശിവഭഗവാനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ .