മുള്ളൂർക്കര.

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ തലപ്പള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് മുള്ളൂർക്കര. പാലക്കാട്- തൃശൂർ ഹൈവേയിലാണ് മുള്ളൂർക്കര സ്ഥിതി ചെയ്യുന്നത്

ഭൂമിശാസ്ത്രം

വയലുകളാലും  വനങ്ങളാലും സമ്പുഷ്ടമാണ് ഈ

ഭൂപ്രദേശം. നിരവധി കൃഷികൾ ഇവിടെ ചെയ്തുവരുന്നുണ്ട്. തെങ്ങ് നെല്ല് വാഴ പച്ചക്കറികൾ റബർ കൈതച്ചക്ക തുടങ്ങി നിരവധി കൃഷികൾ ചെയ്തു വരുന്നു. കാർഷിക മേഖലയിൽ നിരവധി പുരോഗതികൾ കൈവരിക്കാൻ  ഈ നാട്ടിലെ കൃഷിക്കാർക്ക് കഴിഞ്ഞിട്ടുണ്ട്. ഫലപുഷ്ടിയുള്ള മണ്ണും  നല്ല കാലാവസ്ഥയും ജലലഭ്യതയും എല്ലാം ഇവിടുത്തെ പ്രത്യേകതയാണ്.

ചങ്ങാലി ക്കോടൻ നേന്ത്രവാഴ കൃഷി

ബൗമസൂചിക പട്ടികയിൽ ഇടം പിടിച്ച ചങ്ങാലി ക്കോടൻ നേന്ത്രവാഴ കൃഷിക്ക് പ്രശസ്തമായ ഗ്രാമമാണ് മുള്ളൂർക്കര. മുള്ളൂർക്കര പഞ്ചായത്തിലെ കണ്ണമ്പാറ, ഇരുനിലംകോട്, കാഞ്ഞിരശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ ചങ്ങാതിക്കോടൻ വാഴ കൃഷി വ്യാപകമായി ചെയ്തുവരുന്നു. ഓണം ലക്ഷം വെച്ചുകൊണ്ടാണ് ചങ്ങാതിക്കോടന്റെ വിളവെടുപ്പ് നടത്തുന്നത്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ജി എൽ പി സ്കൂൾ മുള്ളൂർക്കര
  • എ എസ് എം എൻ എസ് എസ് യുപി സ്കൂൾ മുള്ളൂർക്കര
  • എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ മുള്ളൂർക്കര
  • മുള്ളൂർക്കര ഗ്രാമപഞ്ചായത്ത്
  • വില്ലേജ് ഓഫീസ്
  • കൃഷിഭവൻ
  • മൃഗാശുപത്രി
  • ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി
  • റെയിൽവേ സ്റ്റേഷൻ
  • പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ.