അടൂർ

പത്തനംതിട്ട ജില്ലയിലെ പ്രധാന പട്ടണങ്ങളിൽ ഒന്നാണ് അടൂർ. അടൂർ താലൂക്കിൽ രണ്ട് മുനിസിപ്പാലിറ്റിയും ഏഴ് പഞ്ചായത്തുകളും ഉൾപ്പെടുന്നു. ഇവിടേക്ക് എത്തുവാനുള്ള പ്രധാന പാത എം.സി റോഡാണ്. കായംകുളത്തുനിന്നും പുനലൂരിൽ നിന്നും അടൂരിലേക്ക് സംസ്ഥാന പാതകളും ഉണ്ട്. അടൂരിൽനിന്നും ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിലേക്ക് 17 കിലോമീറ്റർ ദൂരമേ ഉള്ളൂ. അടൂരിന് അടുത്തുള്ള റയിൽവേസ്റ്റേഷൻ ചെങ്ങന്നൂരും കായംകുളവുമാണ്.

യുദ്ധം നടന്ന സ്ഥലം എന്ന് അർത്ഥം വരുന്ന അടര് , ഊര് എന്നീ പദങ്ങൾ കൂടി ചേർന്നാണ് അടൂർ എന്ന പേരുണ്ടായത്.