നായാടിപ്പാറ

മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് നായാടിപ്പാറ

ചരിത്രം

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമാണ് ഔപചാരിക വിദ്യാഭ്യാസത്തിന് കോട്ടയ്‌ക്കലിൽ തുടക്കം കുറിക്കുന്നത്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ,വൈദ്യരത്നം പി.എസ്.വാരിയർ,കവികുല ഗുരു പി.വി.കൃഷ്‌ണ വാരിയർ,ഡപ്യൂട്ടി കലക്‌‍ടറും സാമൂതിരിപ്പാടിന്റെ മകനുമായ രാമച്ചൻ നെടുങ്ങാടി തു‍ടങ്ങിയ പ്രഗൽഭരായ വ്യക്തികൾ കോട്ട‌യ്‌ക്കൽ സാഹിത്യ സാംസ്‌കാരിക രംഗത്ത് തിളങ്ങി നിന്നിരുന്ന കാലം. ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യം ബോധ്യപ്പെട്ടപ്പോഴാണ് ചാലിയത്തെരുവിൽ (ഇന്നത്തെ കോട്ടപ്പടി) ഒരു പ്രാഥമിക വിദ്യാലയം സ്‌ഥാപിക്കുന്നത്. 1887 – കളവളപ്പിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് തു‍ടക്കം കുറിച്ചത് തലച്ചല രാമൻ നായരും ചെറുവശ്ശേരി കോവുണ്ണി നെടുങ്ങാടിയുമായിരുന്നു. പിന്നീട് സ്‌കൂൾ വിപുലീകരിച്ച് നായാടിപ്പാറയിലേക്ക് മാറ്റി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നാടകസംഘം
  • പ്രവർത്തി പരിചയ പരിശീലനം
  • കായിക പരിശീലനം
  • പാവനാടക പരിശീലനം