ബേപ്പൂർ

ബേപ്പൂർ എന്നത് കോഴിക്കോട് ജില്ലയിലെ തീരദേശ പട്ടണമാണ്. കോഴിക്കോട് ജില്ലയിൽ ഉരു നിർമ്മാണത്തിന് പ്രസിദ്ധി നേടി സ്ഥലമാണ് ബേപ്പൂർ. പായക്കപ്പലുകൾ നിർമ്മിക്കുന്ന ഗ്രാമം വെക്കുന്ന ഊര് എന്ന വാക്കിൽ നിന്നുണ്ടായ വെയ്പ്പൂരാണ് കാലാന്തരത്തിൽ ബേപ്പൂരായത്. അറബി വ്യാപാരത്തിനും മത്സ്യബന്ധനത്തിനുമായി ഈ കപ്പലുകൾ വാങ്ങിയിരുന്നു. ഇന്ന് ചില ഉരുക്കൾ വിനോസഞ്ചാര നൗകകളായി ഉപയോഗിക്കുന്നു.

ഭൂമിശാസ്ത്രം

ബേപ്പൂരിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം അക്ഷാംശം 11.18 ഡിഗ്രി വടക്ക്, 75.82 ‍ഡിഗ്രി കിഴക്കായി ആണ്.

സാക്ഷരത

2001 ലെ കാനേഷുമാരി അനുസരിച്ച് ബേപ്പൂരിലെ ജനസംഖ്യ 66,883 ആണ്. ജനസംഖ്യയിൽ 49% പുരുഷൻമാരും, 51% സ്ത്രീകളുമാണ്. ബേപ്പൂരിലെ സാക്ഷരത നിരക്ക് 81%ആണ്. ഇത് ദേശീയ സാക്ഷരതാനിരക്കായ 59.5% നേക്കാൾ ഉയർന്നതാണ്.

ശ്രദ്ധേയരായ താമസക്കാർ

  • വൈക്കം മുഹമ്മദ് ബഷീർ, ബേപ്പൂർ സുൽത്താൻ എന്ന് സ്നേഹപൂർവ്വം സ്മരിക്കുന്നു
  • മാമുക്കോയ, മലയാള ചലച്ചിത്ര നടൻ

ആകർഷണീയമായ സ്ഥലങ്ങൾ

  • പുലിമുട്ട്
  • ബേപ്പൂർ ബീച്ച്
  • ബേപ്പൂർ ലൈറ്റ്ഹൗസ്
  • ഗോതീശ്വരം റിസോർട്ട്
  • ചാലിയാർ തടാകം
  • ചീർപ്പ് പാലം,ബി.സി റോഡ്
  • ബേപ്പൂർ ഫിഷിംഗ് ഹാർബർ

പ്രധാന ആരാധനാലയങ്ങൾ

  • ബേപ്പൂർ ശിവക്ഷേത്രം
  • ബേപ്പൂർ ജുമാമസ്ജിദ്
  • ഗോതീശ്വരം ക്ഷേത്രം
  • ബേപ്പൂർ സെന്റ് ആൻഡ്രു ചർച്ച്
  • ഇഖ്റഅ മസ്ജിദ്,ബേപ്പൂർ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി.എച്ച്.എസ്.എസ് ബേപ്പൂർ
  • ജി.എൽ.പി.എസ് ബേപ്പൂർ
"https://schoolwiki.in/index.php?title=Ghss_beypore&oldid=2057703" എന്ന താളിൽനിന്ന് ശേഖരിച്ചത്