ജി.എം.യു.പി.എസ്. മേൽമുറി
വിലാസം
മലപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-01-201718474




ചരിത്രം

മലപ്പുറം മുനിസിപ്പാലിറ്റിയിലെ ഏക സര്‍ക്കാര്‍ യു പി സ്കൂളായ മേല്‍മുറി ജി.എം.യു.പി. സ്കൂളിന്‍െറ തുടക്കം 1928 ഒക്ടോബര്‍ ഒന്നിനായിരുന്നു.കളത്തിങ്ങൽ തൊടി ഉണ്ണീൻ എന്ന പുളിക്കൽ മൊല്ലാക്കയുടെ ഓത്തുപള്ളിയിലാണ് അന്ന് പ്രവർത്തനം ആരംഭിച്ചത്. ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളടങ്ങുന്ന ലോവർ പ്രൈമറി സ്കൂൾ കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ വീട്ടുമുറ്റത്തെ രണ്ട് കൊച്ചു ഓലപ്പുരകളിൽ ഒതുങ്ങാത്ത സ്ഥിതി വന്നു. മേൽ മുറിയിലെ പൊതുമരാമത്ത് കരാറുകാരനായ പി.പി വീരാൻ ഹാജിയുടെ നല്ല മനസ്സ് കൊണ്ട് കോണോം പാറ- പെരുമ്പറമ്പ് ഇടവഴിക്കരികെ അധികാരിത്തൊടിയിൽ വീരാൻ ഹാജി സ്വന്തമായി ഭൂമി വാങ്ങി കെട്ടിടം നിർമ്മിച്ചു.1957 ൽ ഇന്നു നിലവിലുള്ള പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി. കാലക്രമേണ സ്കൂൾ , 8-ക്ലാസ് ആക്കിയെങ്കിലും പിന്നീട് 7 - ക്ലാസ് വരെ പ രി മ ത്തിപ്പെടുത്തി. വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതോടെ സ്ഥലപരിമിതി കാരണം 1987 ൽ സ്കൂളിൽ സെഷണൽ സമ്പ്രദായം കൊണ്ടുവന്ന.ഈ സമ്പ്രദായം സ്കൂളിന്റെ പ0ന നിലവാരത്തെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കിയ നാട്ടുകാർ സെഷണൽ സമ്പ്രദായം അവസാനിപ്പിക്കാൻ മാർഗ്ഗമാരാഞ്ഞു.1997 ൽ സ്കൂളിനോട് ചേർന്ന് 15 സെന്റ് സ്ഥലം വാങ്ങി 1999ൽ 18 സെന്റ് കൂടി അതിനോട് കുട്ടിച്ചേർത്തു. സ്വന്തമായി സ്ഥലം ലഭ്യമായതോടെ അഞ്ച് ക്ലാസ് മുറികൾ നിർമ്മിക്കാൻ ഡി.പി.ഇ.പി യിൽ നിന്ന് ആറര ലക്ഷം അനുവദിച്ച് കിട്ടി. കെട്ടിട നിർമ്മാണം പൂർത്തിയായതോടെ 1998-1999 ൽ സെഷനൽ സമ്പ്രദായം അവസാനിപ്പിക്കാനായി.പിന്നീട് ഇ.അഹമ്മദ് എം.പിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച രണ്ടര ലക്ഷം രൂപയും, ജനകീയാസൂത്രണ ഫണ്ടിൽ നിന്ന് മലപ്പുറം നഗരസഭ അനുവദിച്ച രണ്ടര ലക്ഷം രൂപയും ഉപയോഗിച്ച് നാല് ക്ലാസ് മുറികൾ കൂടി ഡി.പി.ഇ.പി കെട്ടിടത്തിന് മുകളിൽ നിർമ്മിച്ച .2008 ൽ എം.പി അബ്ദുസ്സമദ് സമദാനി എം.പിയുടെ എം.പി ഫണ്ട് ഉപയോഗിച്ച് രണ്ട് ക്ലാസ് റൂമും, 2004ൽ എസ്.എസ്.എ ഫണ്ടുപയോഗിച്ച് രണ്ട് ക്ലാസ് റൂമും നിർമ്മിക്കാനായി.2011 ൽ സ്കൂളിൽ പ്രീ പ്രൈ മറി വിഭാഗം ആരംഭിച്ചു ഇപ്പോൾ 140 ഓളം കുട്ടികൾ പ്രീ പ്രൈ മറിയിൽ പഠനം നടത്തുന്നു 2013 ൽ നഗരസഭയുടെ 12 ലക്ഷം രൂപ ചെലവഴിച്ച് മൂന്ന് ക്ലാസ് റൂമുകൾ നിർമ്മിച്ചു'.2015ൽ എം.എൽ.എ. പി. ഉബൈദുള്ള യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് നാല് ക്ലാസ് റൂമുകൾ നിർമ്മിച്ചു.മൂന്നിടത്തായി വ്യാപിച്ച് കിടക്കുന്ന സ്കൂളിന്റെ വലിയൊരു ഭാഗം ഇപ്പോഴും വേണ്ടത്ര സൗകര്യമില്ലാത്ത വാടക കെട്ടിടത്തിലാണ് '. മലപ്പുറം നഗരസഭാ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന ഏക സർക്കാർ യു.പി സ്കൂളായ ഈ വിദ്യാലയത്തിന് ഇനിയും ധാരാളം പരിമിധികളുണ്ട്.കുട്ടികൾക്ക് കളിക്കാൻ ഗ്രൗണ്ടില്ലാത്ത ഏക യു.പി സ്കൂളും ഒരു പക്ഷേ ഇതായിരിക്കും.

 
 
 
 
സ്കൂള്‍
"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്._മേൽമുറി&oldid=205664" എന്ന താളിൽനിന്ന് ശേഖരിച്ചത്