പന്തല്ലൂർ

മലപ്പറം ജില്ലയിലെ ആനക്കയം പഞ്ചായത്തിലെ ഏറ്റവും ചരിത്ര പ്രാധാന്യമുള്ള പ്രദേശമാണ് പന്തല്ലൂർ.

നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ കർഷക കലാപങ്ങൾക്കും ജന്മിത്വ പ്രതിരോധത്തിനും ബ്രിട്ടീഷ് വിരുദ്ധ മുന്നേറ്റങ്ങൾക്കും പേര് കേട്ട നാടാണ് ഇത്. വില്യം ലോഗന്റെ

മലബാർ മാനുവലിൽ കലാപകാരികളുടെ ദേശം എന്ന് പരാമർശിക്കപ്പെട്ട സ്ഥലമാണ് പന്തല്ലൂർ.