എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ

05:29, 11 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayesh.itschool (സംവാദം | സംഭാവനകൾ)
എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ
വിലാസം
മുത്തൂര്‍

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല‌
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-01-2017Jayesh.itschool



ശബരിഗിരീശന്റെ സാന്നിദ്ധ്യം കൊണ്ടു പരിപാവനമായ പത്തനംതിട്ട ജില്ലയിലെ തിരുവല്ല ടൗണില്‍ നിന്നു 2km വടക്കുമാറി മുത്തുര്‍ എന്ന സ്ഥലത്താണ് ഈ സരസ്വതിക്ഷേത്രം സ്ഥിതിചെയ്യുന്നത് 

ചരിത്രം

കൊല്ലവര്‍ഷം1122 ല്‍ മുത്തൂര്‍, ശ്രീ ഭദ്രകാളീക്ഷേത്രത്തിന്റെ പുനരുധാരണത്തിനു വേണ്ടി സമാഹരിച്ച തടികളില്‍ മിച്ചംവന്നവയും മറ്റുസാധനങ്ങളും ശേഖരീച്ച് ക്ഷേത്രത്തീനു സമീപം കരയോഗത്തിന്റെ പക്കലുള്ള 6 ഏക്കര്‍ സ്ഥലത്ത് ഒരു മിഡില്‍ സ്ക്കൂള്‍ പണിയുവാന്‍ കരയോഗം തീരുമാനിച്ചു. ക്രിസ്തുവര്‍ഷം 1951 ല്‍ ഫോര്‍ത്തുഫോറം അനുവദിച്ചു. അടുത്ത മൂന്നു വര്‍ഷങ്ങള് ‍കൊണ്ട് പൂര്‍ണ്ണ ഹൈസ്ക്കൂളായി ഉയര്‍ന്നു. സ്ക്കുളിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ ഭരണം നായര്‍ സര്‍വ്വീസ് സൊസൈറ്റിയെ ഏല്‍പ്പിച്ചു.

ഭൗതികസൗകര്യങ്ങള്‍

ഏകദേശം 6ഏക്കറോളം സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതുകൊണ്ടുതന്നെ വിശാലമായ ഒരു കളിസ്ഥലം സ്കൂളിനുണ്ടു. സ്കൂളിലെ കുുട്ടികളും സമീപവാസികളും ഇത് പ്രയോജനപ്പെടുത്തുന്നുണ്ട്. എന്‍.സി.സി.ബറ്റാലിയന്റെ വെക്കേഷന്‍ റൈഫില്‍ ഷൂട്ടിങ്ങ് ക്യാന്പിനും കളിസ്ഥലം ഉപയോഗപ്പെടുത്തുന്നുണ്ട്.അത്ലറ്റിക് മത്സരങ്ങളുടെ (ലോംഗ് ജംപ്,ഹൈജംപ്,100 മീ,200 മീ,400 മീ.ഓട്ടമത്സരങ്ങളള്‍ 4 100 മീ. റിലേ എന്നിവയുടെ) പരിശീലനത്തിന് ഈ കളിസ്ഥലം കുട്ടികള്‍ക്ക് വളരെയധികം പ്രയോജനപ്പെടുന്നുണ്ട്. രാവിലെയും വൈകുന്നേരവും അധികസമയം ഉപയോഗപ്പെടുത്തിയാണ് കുുട്ടികള്‍ ഇവിടെ പരിശീലനം നടത്തുന്നത്.പാഠ്യപദ്ധതിയില്‍ ഇപ്പോള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന കായിക വിദ്യാഭ്യാസ പദ്ധതി പ്രവ൪ത്തനങ്ങള്‍ക്ക് ഈ കളിസ്ഥലം വളരെയധികം ഉപയുക്തമാകുുമെന്നതില്‍ യാതൊരു സംശയവുമില്ല.

                              ഡിപ്പാ൪ട്ട്മെന്റ് വഴി ലഭിച്ച ബയോഗ്യാസ് പ്ലാന്റ് പ്രവ൪ത്തനക്ഷമമാക്കുവാന്‍ വേണ്ട നടപടികള്‍ പൂ൪ത്തീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു
                         വളരെ നല്ല രീതിയില്‍ പ്രവ൪ത്തിക്കുന്ന ഒരു പാചകപ്പുരയാണ് സ്കുൂളിലുള്ളത്.മാനദണ്ടങ്ങള്‍ക്കനുസ്തൃതമായ എല്ലാ സൗകര്യങ്ങളും ഇതിനുള്ളില്‍ ക്രമീകരിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

എന്‍.എസ് എസ്.മാനേജ്മെന്റ്.

മുന്‍ സാരഥികള്‍

ജി .അ യ്യ പ്പ ൻ പി ള്ള
എ.സരസ്വതി അമ്മ
ശിവരാമപണിക്ക൪
കെ.ജി.ലളിതഭായി
ആനന്ദവല്ലി അമ്മ
ഷൈലജാദേവി

വഴികാട്ടി

{{#multimaps: 9.400375, 76.575308| zoom=15}}