കണിയൻചാൽ, കരുവഞ്ചാൽ

കണ്ണൂർ ജില്ലയിലെ നടുവിൽ ഗ്രാമ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കണിയൻചാൽ.. മലയോര മേഖലയുടെ മനം കുളിർപ്പിക്കുന്ന പ്രകൃതി രമണീയതയാലും 'സവിശേഷമായ കാലാവസ്ഥയിലും നിഷ്കളങ്കരായ ഗ്രാമീണ ജനത അധിവസിക്കുന്ന പ്രദേശമാണിത്... സാധാരണ തൊഴിലെടുക്കുന്നവർ കൂടുതലായും ജീവിക്കുന്നവരുടെ കുടുംബങ്ങളിൽ നിന്ന് വരുന്നവരാണ് സ്കൂൾ വിദ്യാർത്ഥികളിൽ ബഹു ഭൂരിപക്ഷവും.

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ തളിപ്പറമ്പ് ബ്ളോക്ക് പരിധിയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് നടുവിൽ ഗ്രാമപഞ്ചായത്ത്. ന്യൂനടുവിൽ, വെള്ളാട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന നടുവിൽ ഗ്രാമപഞ്ചായത്തിനു 87.97 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് ആലക്കോട് പഞ്ചായത്തും, കിഴക്കുഭാഗത്ത് എരുവേശ്ശി പഞ്ചായത്തും, തെക്കുഭാഗത്ത് ചെങ്ങളായി, ശ്രീകണ്ഠാപുരം പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ചപ്പാരപ്പടവ് പഞ്ചായത്തുമാണ്.

പാലക്കയം തട്ട്, പൈതൽമല എന്നീ ഹിൽ സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്നത് നടുവിൽ പഞ്ചായത്തിൽ ആണ്.

പൊതു സ്ഥാപനങ്ങൾ

  • ജി.എച്ച്.എസ്.എസ്. കണിയൻചാൽ
  • സെന്റ് ജോസഫ് എച്ച്.എസ്.എസ്, വായാട്ടുപറമ്പ
  • വില്ലേജ് ഓഫീസ്, വെള്ളാട്
  • പോസ്റ്റ് ഓഫീസ്, കരുവഞ്ചാൽ
  • സെന്റ് ജോസഫ് ഹോസ്പിറ്റൽ, കരുവഞ്ചാൽ
  • ആര്യ ആയുർവേദ ഹോസ്പിറ്റൽ
  • കേരള ഗ്രാമീണ ബാങ്ക്, കരുവഞ്ചാൽ
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കരുവഞ്ചാൽ

ആരാധനാലയങ്ങൾ

  • ലിറ്റിൽ ഫ്ലവർ ചർച്ച് കരുവഞ്ചാൽ.
  • ഭജനമഠം കരുവഞ്ചാൽ