മടിക്കൈ അമ്പലത്തുകര

കാസർകോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ മടിക്കൈ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മടിക്കൈ അമ്പലത്തുകര.

 
ടി.എസ്. തിരുമുമ്പ് സ്മാരക കലാകേന്ദ്രം, മടിക്കൈ

പനവേൽ - കൊച്ചി ദേശീയപാതയിൽ ചെമ്മട്ടംവയൽ നിന്നും രണ്ട് കിലോമീറ്റർ കിഴക്ക് ഭാഗത്താണ് മടിക്കൈ അമ്പലത്തുകര. പുരാതനമായ മടിക്കൈ മാടം ക്ഷേത്രമുള്ള കര എന്നതിൽ നിന്നാവാം അമ്പലത്തുകര എന്ന പേര് ഉണ്ടായത് എന്ന് കരുതുന്നു.

നാലുഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം. ഇവിടെനിന്ന് കിഴക്കോട്ട് സഞ്ചരിച്ചാൽ തായന്നൂ‌ർ - കാലിച്ചാനടുക്കം വഴി പരപ്പ, വെള്ളരിക്കുണ്ട് ഭാഗത്തേക്ക് എത്താം. വടക്കോട്ടുള്ള പാത കല്യാണം ജംങ്ഷനിലും തെക്കുഭാഗത്തേക്ക് യാത്രചെയ്താൽ നീലേശ്വരത്തും എത്തുന്നു. പടിഞ്ഞാ‌റുഭാഗത്തേക്ക് രണ്ടു കലോമീറ്റ‌ർ പോയാൽ ചെമ്മട്ടംവയൽ ഹൈവേ ജംങ്ഷൻ.

1957ലെ കേരള നിയമസഭയിലെ നീലേശ്വരം ദ്വയാംഗ മണ്ഡലത്തിൽ നിന്നും ഇ.എം.എസ്. നമ്പൂതിരിപ്പാടിനൊപ്പം തെരഞ്ഞെടുക്കപ്പെട്ടിരുന്ന കല്ലളൻ വൈദ്യരുടെ ജന്മദേശം കൂടിയാണ് മടിക്കൈ അമ്പലത്തുകര. നൂറ്റാണ്ടുകൾ പഴക്കമുള്ള മടിക്കൈ മാടം ക്ഷേത്രം ഇവിടുത്തെ ഒരു പ്രധാന ആരാധനാ കേന്ദ്രമാണ്. മടിക്കൈ അമ്പലത്തുകരയിലെ ചെങ്കൽപ്പാറകൾ നല്ലൊരു ജൈവവൈവിധ്യ മേഖലയാണ്. ജി. എച്ച്. എസ്. എസ്. മടിക്കൈ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.

പൊതുസ്ഥാപനങ്ങൾ

 
ജി. എച്ച്. എസ്. എസ്. മടിക്കൈ
  • ജി. എച്ച്. എസ്. എസ്. മടിക്കൈ
  • കൃഷിഭവൻ, മടിക്കൈ
  • പോസ്റ്റ് ഓഫീസ്
  • മടിക്കൈ സ‌വ്വീസ് സഹകരണ ബാങ്ക്
  • ടി.എസ്. തിരുമുമ്പ് സ്മാരക കലാകേന്ദ്രം, മടിക്കൈ

പ്രമുഖ വ്യക്തികൾ

 
കല്ലളൻ വൈദ്യർ
  • കല്ലളൻ വൈദ്യർ - ഒന്നാം കേരളാ നിയമസഭയിൽ നീലേശ്വരം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കല്ലളൻ വൈദ്യർ (1895-1971). സി.പി.ഐ. പ്രതിനിധിയായാണ് ഇദ്ദേഹം ഒന്നാം നിയമസഭയിൽ അംഗമായത്. ഇ.എം.എസിനൊപ്പം, നീലേശ്വരം ദ്വയാംഗമണ്ഡലത്തിൽനിന്ന് സംവരണസീറ്റിൽ മത്സരിച്ച് ആണ് അദ്ദേഹം വിജയിച്ചത്. സംവരണ മണ്ഡലത്തിൽ വൈദ്യരുടെ എതിരാളി കോൺഗ്രസിലെ പി. അച്ചു കോയൻ ആയിരുന്നു. വടക്കേമലബാറിലെ അറിയപ്പെടുന്ന ഒരു വിഷവൈദ്യനും, കർഷകസംഘ പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനുമായിരുന്നു കല്ലളൻ വൈദ്യർ. [1][2]

അവലംബം

  1. http://niyamasabha.org/codes/members/m270.htm
  2. https://www.mathrubhumi.com/print-edition/kerala/vellarikkundu-1.3564853 |website=Mathrubhumi
"https://schoolwiki.in/index.php?title=മടിക്കൈ_അമ്പലത്തുകര&oldid=2048194" എന്ന താളിൽനിന്ന് ശേഖരിച്ചത്