എസ്‍സിഇആർടി

10:12, 6 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരള സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമാണ് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി).[2] ഈ സ്ഥാപനത്തിനു കീഴിൽ വിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിദ്യാലയങ്ങൾ പ്രവർത്തിച്ചുവരുന്നു. 1994ലാണ് എസി.സി.ഇ.ആർ.ടി സ്ഥാപിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുണ്ടായിരുന്ന സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിനെയാണ് (എസ്.ഐ.ഇ) സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി എന്ന പേരിലേക്ക് പുനർ നാമകരണം ചെയ്തത്.വിദ്യാഭ്യാസ മന്ത്രി സമിതിയുടെ ചെയർമാനും പൊതുവിദ്യാഭ്യാസ സെക്രട്ടറി വൈസ് ചെയർമാനുമായിരിക്കും. [3]

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി, കേരളം
ചുരുക്കപ്പേര്SCERT
ലക്ഷ്യംവിദ്യാഭ്യാസ ഗവേഷണം
ആസ്ഥാനംതിരുവനന്തപുരം
പ്രവർത്തിക്കുന്ന പ്രദേശങ്ങൾകേരളം
ചെയർമാൻ
വി. ശിവൻകുട്ടി (വിദ്യാഭ്യാസ മന്ത്രി)[1]
വൈസ് ചെയർമാൻ
റാണി ജോർജ്ജ് (പ്രിൻസിപ്പൽ സെക്രട്ടറി പൊതുവിദ്യാഭ്യാസ വകുപ്പ്)
ഡയറക്ടർ
ഡോ. ജയപ്രകാശ് ആർ കെ
മാതൃസംഘടനകേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ്

ചുമതലകൾ

വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വിദ്യാലയങ്ങളുടെ പാഠ്യപദ്ധതി തയ്യാറാക്കുകയാണ് എസ്.സി.ഇ.ആർ.ടിയുടെ പ്രധാന ചുമതല. പ്രീ പ്രൈമറി (Lkg, UKG), എൽ.പി (ലോവർ പ്രൈമറി, 1 മുതൽ 4 വരെ ക്ലാസുകൾ), യു.പി (അപ്പർ പ്രൈമറി, 5 മുതൽ 7 വരെ ക്ലാസുകൾ), ഹൈസ്ക്കൂൾ (8 മുതൽ 10 വരെ ക്ലാസുകൾ), ഹയർ സെക്കണ്ടറി (11, 12 ക്ലാസുകൾ) എന്നീ വിഭാഗങ്ങളായാണ് തരംതിരിച്ചിരിക്കുന്നത്. എസ്.എസ്.എൽ.സി പരീക്ഷയുടെ സിലബസ് തയ്യാറാക്കുന്നതും എസ്.സി.ഇ.ആർ.ടിയാണ്. അധ്യാപകർക്കായുള്ള യോഗ്യതാ പരീക്ഷയായ K-TET നടത്തുന്നത് എസ്.സി.ഇ.ആർ.ടിയ്ക്കു കീഴിലാണ്. കൂടാതെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ ഗണിതത്തിലുള്ള പ്രാവീണ്യം വർധിപ്പിക്കുന്നതിനായി ന്യൂമാറ്റ്സ് എന്ന പഠനക്യാമ്പും എല്ലാ വർഷവും നടത്തുന്നുണ്ട്. [4]

അവലംബം

പുറം ക​ണ്ണികൾ

"https://schoolwiki.in/index.php?title=എസ്‍സിഇആർടി&oldid=2035696" എന്ന താളിൽനിന്ന് ശേഖരിച്ചത്