മേരിഗിരി എച്ച് എസ്സ് തേർത്തല്ലി/ചരിത്രം

15:27, 2 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1976 ൽ സ്ഥാപിതമായി.ശാന്തിയും ചൈതന്യവും നിറഞ്ഞ ഒരു ഗ്രാമീണ പശ്ചാത്തലത്തിലാണ് മേരിഗിരി ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.തലശ്ശേരി അതിരൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ നേതൃത്വത്തിൽ 1976 ൽ സ്ഥാപിതമായ ഈ സരസ്വതി ക്ഷേത്രം ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും കൂട്ടായ്മയിലൂടെയും ഇന്നു വിജയത്തിന്റെ പാതയിൽ ബഹുദൂരം മുന്നേറിയിരിക്കുന്നു.ആയിരക്കണക്കിനു വിദ്യാർത്ഥികളുടെയും നാടിന്റെയും ആഭിമാനമായി നിലകൊള്ളാൻ ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.മൂന്നു പതിറ്റാണ്ടുകൾക്കപ്പുറത്ത്,ഒറ്റപ്പെട്ടു കിടന്ന ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഒരു പറ്റം അഭ്യൂദകാംക്ഷികൾക്കൊപ്പം റവ.ഫാ.ജോസഫ് അടിപുഴയുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ് മേരിഗിരി ഹൈസ്ക്കൂൾ.1976 ൽ അന്നത്തെ ജനസേജന മന്ത്രി ശ്രീ.കെ.ജി.അടിയോടി ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രഥമ ഹെഡ്മാസ്റ്റർ ആയി ശ്രീ.പി.കെ.ജോർജ്ജ് ചാർജ് എടുത്തു.നൂറുമേനി വിജയവുമായി ആദ്യ ബാച്ച് പുറത്തു വന്നു.പിന്നീട് വിജയഗാഥകളുമായി പ്രയാണം തുടർന്നു കൊണ്ടിരിക്കുന്നു.സമ്പൂർണ്ണ വിജയവും കൂടുതൽ എ പ്ലസ്സും നമ്മുക്കു തുടർക്കഥയാവുന്നു എന്നത് അഭാമാനപുരസ്സരം സ്മരിക്കട്ടെ.പഠന മികവിനൊപ്പം കലാകായിക രംഗത്തും നൂറുകണക്കിനു പ്രതിഭകളെ സംഭാവന ചെയ്യാൻ മേരിഗിരി ഹയർസെക്കണ്ടറി സ്ക്കൂളിനു സാധിച്ചിട്ടുണ്ട്.മാനേജ് മെന്റിന്റെയും പി.ടി.എ .യുടെയും ശക്തമായ പിന്തുണയും സഹകരണവും സ്റ്റാഫിന്റെ കൂട്ടായ്മയുമാണ് ഈ വിദ്യാലയത്തിന്റെ പുരോഗതിയുടെ അടിസ്ഥാനം. ഇന്ന് ആധുനീകരിച്ച കെട്ടിട സമുച്ചയവും ,കമ്പ്യൂട്ടർ ലാബും എൽ.സി.ഡി പ്രൊജക്ടറോടുകൂടിയ സ്മാർട്ട് ക്ലാസ്സ് റൂം സഹിതം പഠിതാവിന് സൗകര്യങ്ങളുടെ വാതായനങ്ങൾ തുറന്നിട്ടിരിക്കുന്നു.നമ്മുടെ മുൻ സ്ക്കൂൾ മാനേജർ ആയിരുന്ന വെരി.റവ.ഫാ.തോമസ് ആമക്കാട്ടിന്റെ നേതൃത്വത്തിൽ ആധുനിക സജീകരണങ്ങളോടു കൂടിയ ഒരു പുതിയ സ്ക്കൂൾ കെട്ടിടം പണിയാൻ ആരംഭിച്ചു.ആതേ തുടർന്ന് പുതിയ സ്ക്കൂൾ മാനേജർ ആയി വെരി.റവ.ഫാ.ജോസഫ് കളരിക്കൽ സ്ഥാനമേൽക്കുകയും ചെയ്തു.അദ്ദേഹത്തിന്റെയും ബഹു മന്ത്രി ശ്രീ.കെ.സി.ജോസഫിന്റെയും പരിശ്രമ ഫലമായി നമ്മുക്ക് ഹയർ സെക്കണ്ടറി സ്ക്കൂൾ അനുവദിച്ചു കിട്ടി.പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് 2016 ഫെബ്രുവരി 26 ശനിയാഴ്ച്ച ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപകൻ ശ്രീ.ജോയ് പി.സി ഈ സ്ഥാപനത്തിന്റെ കർമ്മ ശേഷിയുള്ള അമരക്കാരനാകുന്നു.പ്രഗത്ഭരായ 16 അദ്ധ്യാപകരുടെയും 4 ഓഫീസ് സ്റ്റാഫിന്റെയും ആത്മാർത്ഥമായ സേവനം മേരിഗിരി ഹയർ സെക്കണ്ടറി സ്ക്കൂളിന്റെ കുരുന്നുകൾക്ക് അറിവിന്റെ നിറദീപങ്ങളാകുമെന്ന് സാഭിമാനം പ്രഖ്യാപിക്കട്ടെ.