അസംപ്ഷൻ എച്ച് എസ് ബത്തേരി/മറ്റ്ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്
പ്രവർത്തനങ്ങൾ-2022-2023
പ്രവർത്തനങ്ങൾ-2022-2023
ലില്ലി ടീച്ചറിന് യാത്രയയപ്പ് .
സ്കൂളിൽ 25 വർഷം പൂർത്തിയാക്കിയ ഹിന്ദി അധ്യാപിക ലില്ലി ടീച്ചറിനും, ഹെഡ്മാസ്റ്റർ ശ്രീ ടോംസ് ജോൺ സാറിനും യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. ചടങ്ങ് മാനന്തവാടി രൂപത ബിഷപ്പ് റവറന്റ് ഡോക്ടർ ജോസ് പൊരുന്നേടം ഉദ്ഘാടനം നിർവഹിച്ചു. മുഖ്യാതിഥിയായി ബത്തേരി മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ ടി കെ രമേഷ് ചടങ്ങിൽ സംബന്ധിച്ചു. ഹിന്ദി അധ്യാപിക ശ്രീമതി ലില്ലി ടീച്ചർ സംഭാവനകളെ യോഗം അനുമോദിച്ചു .ഹിന്ദി ക്ലബ് അംഗങ്ങൾ ടീച്ചർക്ക് ഉപഹാരം നൽകി. വിരമിക്കുന്ന അധ്യാപകർക്ക് pta യും ഉപഹാരങ്ങൾ വിതരണം ചെയ്തു.
സെപ്റ്റംബർ 14 ഹിന്ദി ദിനാചരണം
സെപ്റ്റംബർ 14 രാജ്യമൊട്ടുക്കുംഹിന്ദി ദിനമായി ആചരിച്ചു. ഇതോടനുബന്ധിച്ച് നമ്മുടെ സ്കൂളിലും വിവിധ പരിപാടികൾ സംടിപ്പിക്കപ്പെട്ടു. ഹിന്ദി കവിത,ദേശഭക്തിഗാനം പുസ്തക പരിചയം,പ്രമുഖരുടെ ഹിന്ദിയെ കുറിച്ചുള്ള ചിന്തകൾ,സംഘഗാനം ,ഹിന്ദി പ്രസംഗം എന്നിവ സംഘടിപ്പിച്ചു.
പ്രവർത്തനങ്ങൾ-2021-2022
സെപ്റ്റംബർ 14 ഹിന്ദി ദിനാഘോഷം
8, 9 ,10. ക്ലാസുകളിലെ വിദ്യാർത്ഥികൾ ഹിന്ദി ക്ലബ്ബിൽ അംഗങ്ങളായി ചേർന്നിട്ടുണ്ട്.ഹിന്ദി ദിനമായ സെപ്റ്റംബർ 14 -ന് കുട്ടികൾ ഗൂഗിൾ മീറ്റിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.കബനിഗിരി യിലെ ഹിന്ദി അധ്യാപകനായിരുന്ന എസ് സി ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി .സ്കൂൾ മാനേജർ റവ.ഫാദർ ജെയിംസ് പുത്തൻപറമ്പിൽ ചടങ്ങിൽ അധ്യക്ഷനായിരുന്നു .ശ്രീമതി ലില്ലി .എം.ജെ സ്വാഗതവും, പ്രധാന അധ്യാപകൻ ശ്രീ. തോമസ് ജോൺ ശ്രീ .വിശ്വനാഥൻ എന്നിവർ ആശംസകൾ നേർന്നു. ശ്രീമതി.ടെജിൻ സെബാസ്റ്റ്യൻ ചടങ്ങിൽ നന്ദി പറഞ്ഞു.
ദേശീയ ദിനങ്ങളായ സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിനങ്ങളിൽ ഗൂഗിൾ മീറ്റിലൂടെ കുട്ടികളുമായി സംവദിക്കുന്നു. പാഠാഭാഗങ്ങൾ ഫലപ്രദമായി കുട്ടികളിൽ എത്തിക്കുന്നതിന് വേണ്ട കാര്യങ്ങൾ സബ്ജക്ട് കൗൺസിൽ ചർച്ചചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു .ഹിന്ദി ക്ലബ്ബ് കോഡിനേറ്റർ ശ്രീമതി ലില്ലി .എം.ജെയും, ശ്രീമതി ടെജിൻ സെബാസ്റ്റ്യനും പ്രവർത്തനങ്ങൾക്ക്നേത്രത്വം നൽകുന്നു . കൂടാതെ വായന, പ്രസംഗം, കവിത. ചിത്രരചന മുതലായ മത്സരങ്ങൾ നടത്തി വിജയികളായവർക്ക് സമ്മാനവും കൊടുത്തു വരുന്നു.ഏറ്റവുമധികം കുട്ടികളെ വയനാട് ജില്ലയിൽ പരീക്ഷ എഴുതിച്ചതിന് ഹൈസ്കൂളിന് അംഗീകാരം ലഭിച്ചിട്ടുണ്ട്..