വി.വി.എച്ച്.എസ്.എസ് നേമം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തിരു-കൊച്ചിയിലെ പ്രൈവറ്റ് സ്കൂൾ അധ്യാപകർക്ക് ചിരസ്മരണീയനായ ഒരു മഹത് വ്യക്തിയാണ് യശ:ശരീരനായ ശ്രീ പനമ്പിള്ളി ഗോവിന്ദമേനോൻ. എന്നാൽ 'പനമ്പിള്ളി സ്കീം' എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ നയപരിപാടികൾ ചില മാനേജ്|മെന്റുകൾക്ക് ഇഷ്ടമായില്ല . നേമം സെൻറ് പാഴ്സ് സ്കൂൾ മാനേജ്മെൻറ് അക്കൂട്ടത്തിലായിരുന്നു . എന്നാൽ ആത്മാഭിമാനമുള്ള അധ്യാപകർ മാനേജ്|മെൻറിനെതിരെ സമരം ചെയ്ത് വിജയിച്ചു.ആ സ്മരണയ്ക്കായി പ്രസ്തുത സ്കൂളിന് 'വിക്ടറി സ്കൂൾ , നേമം ' എന്ന് പേരിട്ടു .സ്കൂളിന്റെ പ്രഥമ മാനേജരായ ശ്രീ എൻ കെ മാധവൻപിള്ള സ്കൂളിന് പുതിയ രൂപവും ഭാവവും നൽകി. 1950 ൽ ഇത് ഒരു എയ്ഡഡ് സ്കൂളായി അംഗീകരിക്കപ്പെട്ടു. പ്രസ്തുത സ്കൂൾ ക്ലാസ്സെടുത്ത് ഉദ്ഘാടനം ചെയ്തത് ശ്രീ ഗോപാലമേനോൻ ജഡ്ജി ആയിരുന്നു.കൂടുതൽ വായന
-
സുവർണജൂബിലി ഉത്ഘാടനം
1952 ൽ മാനേജരുടെ സർവ്വാധികാരങ്ങളോടെ ശ്രീ എൻ കെ വാസുദേവൻ നായർ കറസ്പോണ്ടന്റായി നിയമിതനായി. അദ്ദേഹം 1954 ൽ ഈ വിദ്യാപീഠത്തിന്റെ മാനേജരായി തീർന്നു.അതോടെ ഈ വിദ്യാലയം പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് പ്രയാണമാരംഭിച്ചു.
1961 വിക്ടറി ഹൈസ്കൂൾ ഫോർ ബോയ്സ് എന്നും വിക്ടറി ഹൈസ്കൂൾ ഫോർ ഗേൾസ് എന്നും വിഭജിച്ചു .1986 ഈ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ കൂടി ആരംഭിക്കാനുള്ള അനുമതി കിട്ടി. 2000 ൽ വിക്ടറി ഹൈസ്കൂളിന്റെ സുവർണ ജൂബിലി വർഷത്തിൽ തന്നെ ഇവിടെ വൊക്കേഷണൽ ഹയർസെക്കൻഡറി കോഴ്സ് അനുവദിച്ചു കിട്ടി .സുവർണജൂബിലി ആഘോഷങ്ങൾ ഉത്ഘാടനം ചെയ്യാനെത്തിയത് അന്നത്തെ കേരള ഗവർണർ ആയിരുന്ന ശ്രീ. സുഖ് ദേവ് കാംഗ് ആയിരുന്നു. 2016 -അപ്പോഴേക്കും ഹയർ സെക്കൻഡറി കോഴ്സും അനുവദിച്ചു കിട്ടുകയുണ്ടായി.
ഈ വിദ്യാലയത്തിന്റെ വിജയം അനേകായിരം വ്യക്തികളുടെ സ്നേഹ പൂർണവും നിസ്വാർത്ഥവുമായ ആയ പരിശ്രമങ്ങളോട് കടപ്പെട്ടിരിക്കുന്നു. മൺമറഞ്ഞവർ മുതൽ ഇളം തലമുറക്കാർ വരെ; സാധാരണക്കാർ മുതൽ ഉന്നത ശ്രേണിയിലുള്ളവർ വരെ ... പതിനായിരക്കണക്കിന് ജീവിതങ്ങൾക്ക് തെളിച്ചമാകാൻ കഴിഞ്ഞ, അവരിലൂടെ സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞ ,ഉജ്ജ്വല പാരമ്പര്യത്തിന്റെ തിളങ്ങുന്ന താളായി ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു ഈ വിദ്യാലയം.