സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


പ്രവർത്തനങ്ങൾ -2023-24

1982 ജൂൺ മാസത്തിൽ സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ മാതൃകാപരവ‍ും മികവുറ്റതുമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത് .വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വളർച്ചക്ക‍ുതക‍ുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു.സ്കൂളിലെ 2023-24 വർഷത്തെ പാഠ്യപാഠ്യേതര മേഖലകളിലെ  പ്രത്യേകമായ പ്രവർത്തനങ്ങളിലേക്ക് ഒരെത്തിനോട്ടം.

സ്കൂൾ പ്രവേശനോത്സവം-23

പ്രവർത്തനങ്ങൾ -2022-23

 

ആമുഖം

 

1982 ജൂൺ മാസത്തിൽ സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ മാതൃകാപരവ‍ും മികവുറ്റതുമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത് .വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വളർച്ചക്ക‍ുതക‍ുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. കൊവിഡ്  മഹാമാരി  നമ്മുടെ ഇടയിൽ നിന്ന് ഒഴിഞ്ഞുപോയി തുടങ്ങിയതോടെ  വിവിധങ്ങളായട്ടുള്ള പ്രവർത്തനങ്ങൾ  ആലോചിച്ച് നടപ്പിലാക്കികൊണ്ടിരിക്കുകയാണ് .സ്കൂളിൽനിന്ന് കണ്ടുംകേട്ടും പഠിക്കേണ്ട വിദ്യാർത്ഥികൾ മൊബൈൽ ഫോണുകളുടെയും ടി.വിയുടെയും മുൻപിൽ നിർജീവമായി നോക്കിനിൽക്കുന്ന അവസ്ഥയായിരുന്നു മുൻപുണ്ടായിരുന്നത് .സ്കൂളിലെ ഈ വർഷത്തെ പാഠ്യപാഠ്യേതര മേഖലകളിലെ  പ്രത്യേകമായ പ്രവർത്തനങ്ങളിലേക്ക് ഒരെത്തിനോട്ടം.....

ജ‍ൂൺ 1. സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു .

 
പ്രവേശനോത്സവം

ജൂൺ മാസം ഒന്നാം തീയതി പ്രവേശനോത്സവം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു . എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികളെ ബാൻഡ് മേളത്തോടെയാണ് സ്വീകരിച്ചത്.അധ്യാപകരും പിടിഎയും പരിപാടികൾക്ക് നേതൃത്വം നൽകി. അധ്യാപകരും പിടിഎയും മുതിർന്ന വിദ്യാർത്ഥികളും ചേർന്ന് സ്കൂളും പരിസരവ‍ും അലങ്കരിച്ച് മനോഹരമാക്കിയിരുന്നു .കാലാവസ്ഥ അനുകൂലമായതിനാൽ സ്വീകരണ പരിപാടികൾ മനോഹരമായി.പ്രവേശനം നേടിയ വിദ്യാർഥികൾക്ക് പൂക്കളും മിഠായികളും നൽകി സ്വീകരിച്ചു.9 ലേയും 10 ലേയും വിദ്യാർത്ഥികൾ  രണ്ടു നിരകളായി നിന്ന് പുതിയ വിദ്യാർത്ഥികൾക്ക് ആശംസകളർപ്പിച്ചു.പുതിയ കൂട്ടുകാർക്കായി വിദ്യാർത്ഥികൾ പ്രവേശന ഗാനമാലപിച്ചു .വിദ്യാർത്ഥികൾ രാവിലെ നേരത്തെ തന്നെ സ്കൂളിൽ എത്തിയിരുന്നു. ആദ്യ ദിനമായതിനാൽ രക്ഷിതാക്കളും അവരോടൊപ്പം ഉണ്ടായിരുന്നുവിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത ഹെഡ്മാസ്റ്റർ,മികവുറ്റ പഠനാന്തരീക്ഷം വാഗ്ദാനം ചെയ്തു .തുടർന്ന് അസംബ്ലിയിൽ വെച്ച് വിദ്യാർഥികളെ ഡിവിഷൻ അനുസരിച്ച് ക്ലാസ് അധ്യാപകർ ക്ലാസുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി.........കൂടുതൽ

ഹൈസ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ വീഡിയോ ശേഖരണം ,ലിങ്ക് താഴെ

  1. സ്കൂൾ പ്രവേശനോത്സവം - https://www.youtube.com/watch?v=I8ntveUWwZQ&t=13s
  2. എ പ്ലസ് വിദ്യാർത്ഥികളെ ആദരിക്കൽ- https://www.youtube.com/watch?v=Wwy4xaO1xX4&
  3. സ്കൂൾ വിക്കി അവാർഡ് ദാനം - https://www.youtube.com/watch?v=Pn8LBFNCD3o
  4. ലഹരിക്കെതിരെ ഫ്ലാഷ് മോബ്- https://www.youtube.com/watch?v=OtUTQE4mGgA&t=10s
  5. സ്കൂൾ സ്പോർട്സ് - https://www.youtube.com/watch?v=XzlGM2N61j4
  6. സ്കൗട്ട് ഗൈഡ് ജില്ലാ റാലി - https://www.youtube.com/watch?v=kdAg7E2VSSk
  7. സ്വാതന്ത്ര്യദിനാഘോഷം - https://www.youtube.com/watch?v=Z8iw3BufG8s
  8. ലഹരിക്കെതിരെ ചങ്ങല - https://www.youtube.com/watch?v=lSGmLMYukiQ
  9. സ്വാതന്ത്ര്യദിനാഘോഷം - https://youtu.be/mE1_oQiFL74
  10. സ്കൂൾ പാർലമെൻറ് മെമ്പർമാരുടെ സത്യപ്രതിജ്ഞ - https://youtu.be/ICkRbp6Liug
  11. എൻസിസി മാർച്ചിംഗ് - https://youtu.be/AtCNfEZI-oY
  12. സ്കൂൾ കലോത്സവം - https://youtu.be/fU2QlyseaEM
  13. സ്കൗട്ട് ഗൈഡ് ട്രൂപ്പ് മീറ്റിംഗ് - https://youtu.be/hiJAuTs-oPA
  14. ജൂബിലി സ്വാഗത ഗാനം - https://youtu.be/s8RyabDnu6M
  15. സ്പോർട്സ് ഡേ ജിംനാസ്റ്റിക് ഡാൻസ് - https://youtu.be/Y7oCOHp1x_Q
  16. സ്പോർട്സ് ഡേ പരേഡ് - https://youtu.be/r3mrAbpzB60
  17. എൻസിസി ലഹരി വിരുദ്ധ വിരുദ്ധ റാലി - https://youtu.be/R0Ku8GceGY0
  18. എൻസിസി ഗേൾസ് മാർച്ചിംഗ് - https://youtu.be/oM2nwGvOxpM
  19. സ്കൂൾ സ്പോർട്സ് ഫ്ലാഗ് സെറിമണി - https://youtu.be/9FdXt7oS_x8
  20. സ്പോർട്സ് ദീപശിഖ തെളിയിക്കൽ - https://youtu.be/g6eqcVuL0dI
  21. എൻ സി സി ട്രാഫിക് ഡ്യൂട്ടി - https://www.youtube.com/watch?v=J5MYiFD2fDI
  22. ജൂബിലി ഉദ്ഘാടനം - https://www.youtube.com/watch?v=dm3qOCnaiQE