ഫലകം:Yearframe/pages

വായനാദിനം
വായനാദിനം
വായനാദിനം
ബഷീർ ദിനം

വായനാദിനം

ജൂൺ 19

ഇരുപത്തിയെട്ടാമത് വായനാദിനത്തോട് അനുബന്ധിച്ച് പ്രത്യേക അസംബ്ളി സംഘടിപ്പിച്ചു .വായനാദിന പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത കവി ശ്രീ.രാധാകൃഷ്ണൻ കുന്നുംപുറം നിർവഹിച്ചു.കുട്ടികൾ തയ്യാറാക്കിയ "വായനാനുഭവം" എന്ന പതിപ്പ് അസംബ്ളിയിൽ ശ്രീ.രാധാകൃഷ്ണൻ കുന്നുംപുറം പ്രകാശനം ചെയ്തു.പി.ടി.എ,എസ്.എം.സി അംഗങ്ങൾ പങ്കെടുത്തു.

വായനാദിനത്തോട് അനുബന്ധിച്ച് ക്വിസ്,ആസ്വാദനക്കറിപ്പ് തയ്യാറാക്കൽ എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.

വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം

ജൂലൈ 5

ബഷീർ ദിനം

വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം വിവിധ പരിപാടികളോടെ സ്ക‍ൂളിൽ സംഘടിപ്പിച്ചു.ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രത്യേക അസംബ്ളിയിൽ ബഷീറിന്റെ പ്രധാനപ്പെട്ട കൃതികൾ കുട്ടികളെ പരിചയപ്പെടുത്തുകയും ബഷീറിന്റെ നോവലായ "ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് "എന്നത് നാടകമായി കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു.

വാങ്മയം

ആഗസറ്റ് 6

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ "വാങ്മയം" സംഘടിപ്പിച്ചു.ഭാഷ പ്രതിഭ നിർണയ പരീക്ഷയിലൂടെ പ്രതിഭകളായ എൽ.പി,യു.പി,എച്ച്.എസ് വിഭാഗം കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി .