പൂളക്കുറ്റി എൽ.പി.എസ്/പ്രവർത്തനങ്ങൾ/2023 24 പ്രവർത്തനങ്ങൾ
പ്രവേശനോൽസവം
2023- 24 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് പകിട്ടാർന്ന രീതിയിൽ ആഘോഷിച്ചു. പൂളകുറ്റി എൽ പി സ്കൂൾ മാനേജർ ആണ് സ്കൂൾതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് അധ്യാപകരുടെ ആശംസകൾ, കുട്ടികളെ ബാഡ്ജ് നൽകി സ്വീകരിക്കൽ, കലാപരിപാടികൾ തുടങ്ങിയവയും നടന്നു
പരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമാണം, പരിസ്ഥിതി സന്ദേശ നൃത്തം, ക്വിസ്സ് മൽസരം, വൃക്ഷത്തൈ നടൽ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
വായനാദിനം
2023 ജൂൺ 19 ന് വായനാദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ജൂൺ 20 ന് സ്കൂൾ അസംബ്ലി ചേരുകയും പി എൻ പണിക്കർ അനുസ്മരണം, വായനാദിന പ്രതിജ്ഞ എന്നിവ നടത്തി. വായനാ മൽസരം, നിറക്കൂട്ട്, സാഹിത്യ ക്വിസ്സ് തുടങ്ങിയവയും സംഘടിപ്പിച്ചു.
സ്വാതന്ത്ര്യദിനം
ഓഗസ്റ്റ് 15
ശിശുദിനം
ഈ വർഷത്തെ ശിശുദിനം വൈവിധ്യമാർന്ന പരിപാടികളോടെ കൊണ്ടാടി. അന്നേ ദിവസം പരിപാടികൾ കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയത് ഏവരുടെയും പ്രശംസ നേടി. പ്രാർത്ഥന ,പ്രതിജ്ഞ, സന്ദേശപ്രസംഗം, ദേശഭക്തിഗാനം ,ദേശീയഗാനം എന്നിവ നമ്മുടെ സ്കൂളിലെ പിഞ്ചോമനകൾ മികവാർന്ന രീതിയിൽ അവതരിപ്പിച്ചു.തൊപ്പി ധരിച്ച് ചാച്ചാജിയെ കുറിച്ചുള്ള മുദ്രാവാക്യങ്ങൾ ചൊല്ലിക്കൊണ്ട് റാലി സംഘടിപ്പിച്ചു. വാർഡ് മെമ്പർ ഷോജറ്റ്,സ്കൂൾ മാനേജർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ സബ്ജില്ല ശാസ്ത്രമേളയിലും കലാമേളയിലും പങ്കെടുത്ത് വിജയം കൈവരിച്ച കുട്ടികൾക്കുള്ള ട്രോഫി വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് കുട്ടികൾക്ക് പ്രത്യേക ഭക്ഷണവുംപായസ വിതരണം നടത്തി