സെന്റ് തോമസ് ഹൈസ്കൂൾ,ആനിക്കാട്
കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തില്‍ആനിക്കാട് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്‍റ് തോമസ് ഹൈസ്കൂള്‍. ആനിക്കാട് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ആനിക്കാട് പളളിയിലെ വികാരിയായിരുന്ന ബഹു.മാത്യു വാടാനയച്ചന്‍ 1905-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.2005-2006 വര്‍ഷത്തില്‍ ഈ വിദ്യാലയം ശതാബ്ധി ആഘോഷിച്ചു.
സെന്റ് തോമസ് ഹൈസ്കൂൾ,ആനിക്കാട് | |
---|---|
വിലാസം | |
ആനിക്കാട് കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
09-01-2017 | Jayasankar |
ചരിത്രം
കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തില്‍ ആനിക്കാട് എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യൂന്നത്. 1905-ല്‍ ബഹുമാനപ്പെട്ട മാത്യു വാടാനയച്ചനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കുടിപ്പളളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പെരുനാട്ടു കുഞ്ഞന്‍ പിളളയാശാനായിരുന്നു ആദ്യ അദ്ധ്യാപകന്‍. സംസ്കൃത ഭാഷാ പഠനത്തിനു പുറമേ ചങ്ങാശേരി എസ്.ബി ഹൈസേകൂളിലെ ജോണ്‍ സാര്‍ ഇംഗ്ലീഷും പഠിപ്പിച്ചിരുന്നു.1938-ല്‍ ഇതൊരു മിഡില്‍ സ്കൂളായി ഉയര്‍ത്തപ്പെട്ടു. തോട്ടുപുറം തൊമ്മന്‍ സാര്‍ ആദ്യ ഹെഡ് മാസ്റററായി.1968-ല്‍ ബഹു. കുരീക്കാട്ട് ജോസഫച്ചന്‍റ മേല്‍ നോട്ടത്തില്‍ ഹൈസ്കൂളായി ഉയര്‍ന്നു. പി.ററി.അവിരാ മാസ്ററര്‍ ആദ്യ പ്രധാന അദ്ധ്യാപകനായി.1999-ല്‍ കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.
- SSLCപരീക്ഷയില്‍ റാങ്ക് നേടിയവര്‍
- 1982-ജലജ എം.ജെ-പത്താം റാങ്ക്.
- 1985-റാണി ജേക്കബ്-പന്ത്രണ്ടാം റാങ്ക്.
- 2002-കലാദേവി.കെ.-പതിനഞ്ചാം റാങ്ക്.
- 2003-ടോംസ്. വി.തോമസ്- ഒന്പതാം റാങ്ക്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും മികച്ച ഒരു മള്‍ട്ടി മീഡിയ ലാബും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്കൂളിന് മികച്ച കമ്പ്യൂട്ടര്‍ ലാബുണ്ട്. . ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
സീറോമലബാര്‍ സഭയുടെ കാഞ്ഞിരപ്പളളി ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 73 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വെരി. റെവ. ബിഷപ്പ് ഡോ. മാത്യു അറയ്ക്കല്‍' രക്ഷാധികാരിയായും റെവ.ഫാ.സഖറിയാസ് ഇല്ലിക്കമുറിയില്‍കോര്‍പ്പറേറ്റ് മാനേജരായും പ്രവര്‍ത്തിക്കുന്നു. ശ്രി.ടോമി ജോസഫാണ് ഇപ്പോഴത്തെ ഹെഡ് മാസ്റ്റര്‍. ശ്രി.വി.പി. ഫിലിപ്പാണ് പി.ടി.എയുടെ പ്രസിഡണ്ട്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
*ശ്രീ.എബ്രഹാം കോര
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<
(S) 9.604007, 76.694592 </googlemap>.
വഴികാട്ടി
|