2023-2024 വർഷത്തെ പ്രവർത്തനങ്ങൾ

20:06, 26 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20001 (സംവാദം | സംഭാവനകൾ)

യൂറിക്കാ വിജ്ഞാനോത്സവം 2023

 








വിജയോത്സവം 2023

 
 
 


വിജയോത്സവം : 2023 വർഷത്തെ വിജയോത്സവം ബഹു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ PR കുഞ്ഞുണ്ണി നിർവ്വഹിച്ചു. വിവിധ ക്ലബുകളുടെ ഉദ്ഘാടനം നാടൻപാട്ട് കലാകാരൻ ശ്രീ മണികണ്ഠൻ തവനൂർ ശ്രീമതി രജനി കടലുണ്ടി ചേർന്ന് നിർവഹിച്ചു. 99.75 % വിജയം SSLC യിലും 93.2 % വിജയശതമാനം Plus two വിലും നേടി തൃത്താലയിൽ തന്നെ മികച്ച സ്കൂളായി മാറി


2020-2023 വർഷത്തെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സർട്ടിഫിക്കറ്റ് വിതരണം

 


ചാലിശ്ശേരി ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ 2020-2023 വർഷത്തെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സർട്ടിഫിക്കറ്റ് വിതരണം ബഹു. PTA പ്രസിഡന്റ് ശ്രീ കിഷോറും ബഹു. പ്രധാനാധ്യാപിക ശ്രീമതി  ദേവിക ടീച്ചറും കൂടി നിർവ്വഹിച്ചു. 40 കുട്ടികളാണ് ആ വർഷത്തിൽ LK അംഗങ്ങളായിട്ടുള്ളത്.


ലിറ്റിൽ കൈറ്റ്സ് 2023 - 2026 പ്രാഥമിക ക്യാമ്പ്

 
 


ലിറ്റിൽ കൈറ്റ്സ് 2023 - 2026 പ്രാഥമിക ക്യാമ്പ്: ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ 2023 - 2026 വർഷത്തെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഏകദിന പ്രാഥമിക ക്വാമ്പ് ബഹു. പ്രധാനധ്യാപിക ശ്രീമതി ദേവിക ടി.എസ് നിർവ്വഹിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ. രാജീവ് സർ സാന്നിദ്ധ്യത്തിൽ LK മാസ്റ്റർ ശ്രീ സന്തോഷ് സ്വാഗതവും LK മിസ്ട്രസ് ശ്രീമതി സ്മിത നന്ദിയും പറഞ്ഞു.


SPC പാസിങ്ങ് ഔട്ട്  പരേഡ്

 
SPC പാസിങ്ങ് ഔട്ട്  പരേഡ്: ചാലിശേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ 2023 - 2024 വർഷത്തെ SPC കാഡറ്റുകളുടെ പാസിങ്ങ് out പരേഡ് ഉദ്ഘാടനം ശ്രീ PR കുഞ്ഞുണ്ണി നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് PTA പ്രസിഡന്റ് ശ്രീ കിഷോർ പ്രധാനാധ്യാപിക ശ്രീമതി ദേവിക ,സ്കൂൾ പ്രിൻസിപ്പൽ , കെ. ഹംസ (സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്, ചാലിശ്ശേരി ) , ശഫീക്ക് (സിവിൽ പോലീസ് ഓഫീസർ) SPC ചാർജ്ജുള്ള ശ്രീ.അനുജ കൃഷ്ണ ശ്രീമതി ശിവ ടീച്ചർ രക്ഷിതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 44 കുട്ടികൾ ആണ് ഈ വർഷം Spc പാസിങ് ഔട്ട് പങ്കെടുത്തത്.

https://youtu.be/7bcF7vQ

ഫ്രീഡം ഫെസ്റ്റ് 2023

 
 
 
 



ഫ്രീഡം ഫെസ്റ്റ് 2023: ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഫ്രീഡം ഫെസ്റ്റ് 2023 വാരം ആചരിച്ചു. അഞ്ചു ദിവസങ്ങളായി നടന്നു വന്ന ഫ്രീഡം ഫെസ്റ്റ് ഒന്നാം ദിവസം ഗേയിമുകളും രണ്ടാം ദിവസം ഹാർഡ് വെയർ എക്സിബിഷനും മൂന്നാം ദിവസം ഫ്രീ ഇൻസ്റ്റലേഷനും, നാലാം ദിവസം ഡിജിറ്റൽ പോസ്റ്റർ മത്സരവും നടത്തിപുതിയ സോഫ്റ്റ് വെയർ പരിച്ചയപ്പെടുത്തുന്ന സെഷനോട് കൂടി ഫ്രീഡം ഫെസ്റ്റ് 2023 ന് സമാപിച്ചു.


സ്കൂളിന് സ്വന്തമായി ഗാലറിയും സ്റ്റേജ് & ഗേറ്റും

 
 
 


സ്കൂളിന് സ്വന്തമായി ഗാലറിയും സ്റ്റേജ് & ഗേറ്റും: കേരള സർക്കാറിന്റെ 2021- 2022 വർഷത്തെ തനത് ഫണ്ടായ 74 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച ഗാലറി, സ്റ്റേജ് ഗേറ്റ്  ബഹു. തദ്ദേശ സ്വയം ഭരണ എക്സെസ് വകുപ്പ് മന്ത്രി ശ്രീ രാജേഷ് എം ബി. ഉദ്ഘാടനം നിർവ്വഹിച്ചു. ഇതോട് കൂടി ചാലിശേരി സ്കൂളിലെ കുട്ടികളുടെ കൂറെ കാലത്തെ ആഗ്രഹം സഫലീകരിച്ചു. ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ ബിനുമോ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനധ്യാപിക ശ്രീമതി ദേവിക സ്വാഗതവും പ്രിൻസിപ്പാൾ നന്ദിയും പറഞ്ഞു.


കേരളീയം  : ചിത്രകലയുടെ അതിവിസ്മയങ്ങൾ ഒളിപ്പിച്ച പെയിന്റിംഗ്

 
സ്കൂളിലെ ചിത്രകലാ അധ്യാപകനായ  ശ്രീ ജഗേഷ് എടക്കാടിന്റെ പെയന്റിംഗ്

കേരളീയം 2023: കേരളീയം 2023ൽ കേരള ലളിത കലാ അക്കാദമി സംഘടിപ്പിച്ച ചിത്രകലാ ക്യാമ്പിൽ നമ്മുടെ സ്കൂളിലെ ചിത്രകലാ അധ്യാപകനായ  ശ്രീ ജഗേഷ് എടക്കാടിന്റെ പെയന്റിംഗ് വിസ്മയങ്ങളുടെ കലവറ തന്നെയാണ്. ക്യാമ്പ് തിരുവനന്തപുരത്തു വെച്ചായിരുന്നതിനാൽ മാഷിന്റെ വിസ്മയ ചിത്രം നേരിൽ കാണാനായില്ല എങ്കിലും അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ഫോട്ടോഗ്രഫിയിൽ പകർത്തിയ ചിത്രം സൂം ചെയ്ത് പെയിന്റിംഗിന്റെ വിസ്മയക്കാഴ്ചകൾ ശരിക്കും  അമ്പരപ്പിക്കുന്നതാണ്. വൃക്ഷനിബിഡമായ വനത്തിന്റെ മാനത്തു നിന്നുള്ള കാഴ്ച, വൃക്ഷങ്ങൾക്കിടയിലൂടെ കാണാവുന്ന വനത്തിനുള്ളിലെ കാഴ്ചകൾ ..... ജഗേഷ് മാഷിന്റെ കരവിരുത് അപാരം തന്നെ... കേരള ലളിത കലാ അക്കാദമി പുരസ്കാരങ്ങൾ കൊണ്ട് ആദരിക്കപ്പെട്ട മാഷിന്റെ ചിത്രകലാ വൈഭവം അതിഗംഭീരം...

അബ്ദുൾ ബാസിത്ത് ഇനി കേരളത്തിന്റെ ബൂട്ടണിയും.....

 
അബ്ദുൾ ബാസിത്ത്


മുളയിലേന്തിയ നേട്ടം......

 
മുളയിലേന്തിയ നേട്ടം......



കുന്നംകുളം: സംസ്ഥാന തല കായികമേളയിൽ പോൾ വാൾട്ട് മത്സരത്തിൽ പങ്കെടുത്ത് സകൂളിന്റെ പ്രശസ്തി ഉയർത്തിയ യദുകൃഷ്ണന് സമ്മാനമായി പ്രശസ്ത സിനിമാ നടൻ ശ്രീ. സുരേഷ് ഗോപി പോൾ വാൾട്ട് സമ്മാനിച്ചു.


ഇവർ സംസ്ഥാന തലത്തിലേക്ക്.........

 
ഇവർ സംസ്ഥാന തലത്തിലേക്ക്


പാലക്കാട് റവന്യു ജില്ലാ ശാസ്ത്ര മേളയിൽ മികവു തെളിയിച്ച പ്രതിഭകൾ.