വിജ്ഞാനത്തിന്റെയും നൂതന ആശയ നിർമിതിയുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരം ടാഗോർ തീയറ്ററിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടിയാണ് സ്വതന്ത്ര വിജ്ഞാനോത്സവം (ഫ്രീഡം ഫെസ്റ്റ് 2023) .ഇതിന്റെ ഭാഗമായി സെന്റ് . അഗസ്റ്റിൻ. എച്ച്.എസ്.എസ് കുട്ടനെല്ലൂർ സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.

ഫ്രീഡം ഫെസ്റ്റ്@സ്കൂൾ

 

2023 ഓഗസ്റ്റ് പതിനാലാം തീയതി ലിറ്റിൽ കൈറ്റ്സിലെ 103 കുട്ടികളും മിസ്ട്രസുമാരും ഫ്രീഡം ഫെസ്റ്റ് സ്കൂളിൽ നടത്തി. പ്രത്യേക അസംബ്ളി, എല്ലാകുട്ടികൾക്കുമായി ബോധവത്കരണ പരിപാടികൾ നടത്തി ,ഐ.ടി എക്സിബിഷൻ, പോസ്റ്റർ മത്സരം, പോസ്റ്റർ പ്രദർശനം എന്നിവ നടത്തി.എക്സിബിഷനിലേക്കായി വിവിധ ആർഡിനോ പ്രോജറ്റുകൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്തികൾ ഉണ്ടാക്കി. അഖിലിന്റെ ടീമിലുണ്ടാക്കിയ '' Security system with ultra sonic sensor "അമൃതിന്റെ ടീം "automatic dino game with ardino" ‍ഡാനിഷിന്റെ ടീം "Traffic light" ഏയിൻജലിന്റെ ടീം "dancing light" .വിവിധ അർഡുനോ പ്രോജക്ടുകളും മറ്റും കുട്ടികളിൽ കൗതുകമുണർത്തി. മാത്രമല്ല നമുക്കും അർഡുനോയുപയോഗിച്ച് ഇത്തരം പ്രോജക്ടുകൾ ചെയ്യാമെന്ന ആത്മവിശ്വാസവും കുട്ടികളിൽ ഉളവായി. തങ്ങളുടെ സ്വന്തം സ്കുളിലെ കുട്ടികളെ സ്റ്റാളിൽ കണ്ടത് കുട്ടികളിൽ ആത്മാഭിമാനം വളർത്തി.കുട്ടികൾ ആസ്വദിച്ചതോടൊപ്പം തന്നെ വിജ്ഞാനത്തിന്റെ വലിയ സമാഹരമായി മാറ്റുകയും ചെയ്തു

"https://schoolwiki.in/index.php?title=ഫ്രീഡം_ഫെസ്റ്റ്‍‍&oldid=1996205" എന്ന താളിൽനിന്ന് ശേഖരിച്ചത്