ഇ വി യു പി എസ്സ് കൂതാളി/ക്ലബ്ബുകൾ

11:33, 24 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ജിനേഷ് (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


ശാസ്ത്രക്ലബ്ബ്

വിദ്യാർഥികളിൽ ശാസ്ത്രാഭിരുചി, അന്വേഷണത്വര  എന്നിവ വളർത്തുന്നതിനും ചിന്തിക്കാനുള്ള ശേഷി

വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടും ശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു.5,6.7 ക്ലാസ്സു്കളിലെ 

ശാസ്ത്രാഭിരുചിയുള്ള കുട്ടികൾ ഒന്നിച്ചു പ്രവർത്തിച്ചു ശാസ്ത്ര ക്ലബ് വളരെ നല്ല രീതിയിൽ മുന്നോട്ടുപോകുന്നു .

ഗണിത ക്ലബ്ബ്

ഗണിതം ലളിതവും രസകരവും ആക്കുക എന്ന ലക്ഷ്യത്തോടെ ഗണിത ക്ലബ് പ്രവർത്തിച്ചിവരുന്നു .

ഗണിതപഠനത്തിൽ നേരിടുന്ന വെല്ലുവിളികളെ മറികടക്കുവാനും ഗണിതത്തെ ജീവിതാനുഭവങ്ങളുമായി

ബന്ധപ്പെടുത്തി ഗണിതപഠനം ചലനാത്മകവും ആസ്വാദ്യകരമാക്കുവാനും ഗണിതപഠനപദ്ധതി

സഹായകമാകുന്നു .ഗണിതരൂപങ്ങൾ തയ്യാറാക്കലിലൂടെ ഗണിതരൂപങ്ങളെ കുറിച്ച് വിദ്യാർത്ഥികളിൽ

അറിവ് വർധിപ്പിക്കുവാൻ സഹായകമാണ് .

ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനു ഇംഗ്ലീഷ് കവിതകൾ ,കഥകൾ ,ചെറുനാടകങ്ങൾ ,

എന്നിവയിലൂടെ ഇംഗ്ലീഷ് ഭാഷ രസകരവും ,പഠനം സുഗമവുമാക്കി തീർക്കാനും ഇംഗ്ലീഷ് ക്ലബ്

പ്രയോജനപ്പെടുന്നു .ഇതിനു അനുബന്ധമായി  "ഹലോ ഇംഗ്ലീഷ് " എന്ന പ്രോഗ്രാമും നടത്തിവരുന്നു .

സോഷ്യൽ സയൻസ് ക്ലബ്ബ്

വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി പ്രവർത്തിച്ചുവരുന്ന ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ് .

സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷകമായി വിവിധ പരിപാടികളോടെ നടത്തുകയും ഓരോ ദിനാചരണങ്ങളുടെയും

പ്രാധാന്യം കുട്ടികളിൽ ബോധ്യമുണ്ടാക്കുകയും ചെയ്യുന്നു .ദിനാചരണങ്ങളോടനുബന്ധിച്ചു ക്വിസ്‌മത്സരം ,

പോസ്റ്റർ നിർമ്മാണം പ്രസംഗമത്സരം ,എന്നിവയും സംഘടിപ്പിക്കാറുണ്ട് .ഹിരോഷിമ ദിനം ,നാഗസാക്കിദിനം ,

ഓസോൺ ദിനം ,സ്വാതന്ത്ര്യദിനം ,ശിശുദിനം അധ്യാപകദിനം ,തുടങ്ങിയവ ഇത്തരത്തിൽ നടത്തപ്പെടുന്നവയാണ് .

ഗാന്ധിദർശൻ ക്ലബ്ബ്

 
അമൃതമഹോത്സവം ദീപംതെളിയിക്കൽ

ഗാന്ധിയൻ ആദർശങ്ങൾ വിദ്യാർഥികളിൽ പകർന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ഗാന്ധിദർശൻ ക്ലബ് രൂപീകരിച്ചിട്ടുണ്ട് .

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി ഗാന്ധിദർശൻ ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ അമൃതമഹോത്സവമായി

ആഘോഷിക്കുവാൻ  തീരുമാനിച്ചു .ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷപരിപാടികൾ ,ഗാന്ധിജയന്തി ദിനാഘോഷം ,

 
അമൃതമഹോത്സവം ദേശഭക്തിഗാനം

രക്തസാക്ഷിദിനം എന്നിവയെല്ലാം വിപുലമായ രീതിയിൽ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു . സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം

വാർഷികം വിദ്യാർഥികൾ ദീപം തെളിയിച്ചു ആഘോഷിച്ചു .ഗാന്ധിദർശൻ ക്ലബ്ബിന്റെ ഭാഗമായി ക്വിസ്‌മത്സരങ്ങൾ ,ഗാന്ധി സൂക്തങ്ങൾ

ശേഖരിക്കൽ , വൃക്ഷതൈ നടൽ,ഗാന്ധി  പതിപ്പ് തയ്യാറാക്കൽ , ഡിജിറ്റൽ മാഗസിൻ  തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു .

വിദ്യാരംഗം കലാസാഹിത്യവേദി

കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വേണ്ടി സ്കൂളിൽ പ്രവർത്തിച്ചുവരുന്ന ഒരു ക്ലബ് ആണ് വിദ്യാരംഗം കലാ സാഹിത്യവേദി .

വായന ദിനാചരണം ,വായന വരം എന്നിവ ആചരിക്കുക ,നല്ല വായനക്കാരെ തെരഞ്ഞെടുക്കുക ,വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന

തരത്തിലുള്ള വായന കുറിപ്പുകൾ തയ്യാറാക്കുക ,ലൈബ്രറി പുസ്തകവിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം

കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളായി നടത്തിവരുന്നു .

മലയാളത്തിളക്കം ,ഹാലോ ഇംഗ്ലീഷ് ,സുരീലിഹിന്ദി

മലയാളം ,ഇംഗ്ലീഷ് ,ഹിന്ദി എന്നീ വിഷയങ്ങൾ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാൻ മലയാളിത്തിളക്കം ,

ഹലോ ഇംഗ്ലീഷ് ,സുരീലി ഹിന്ദി  എന്നീ പദ്ധതികൾ സ്കൂളിൽ നടത്തിവരുന്നു .ഹിന്ദി ഭാഷ അനായാസം  കൈകാര്യം 

ചെയ്യാനുള്ള കഴിവ് കൈവരിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് സുരീലി ഹിന്ദി .മാതൃഭാഷ പഠന നിലവാരം

ഉയർത്തുന്നതിനുള്ള പദ്ധതിയാണ് മലയാളത്തിളക്കംപ്രൈമറി വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷയിൽ താല്പര്യം വർദ്ധിപ്പിക്കുവാനും ,

ഭാഷ  അനായാസം കൈകാര്യം ചെയ്യുന്നതിനുമായി നടത്തിവരുന്ന ഹലോ ഇംഗ്ലീഷ് പദ്ധതി സ്കൂളിൽ മികച്ചരീതിയിൽ നടത്തിവരുന്നു .

ഹിന്ദി ക്ലബ്ബ്

ഹിന്ദി ഭാഷ കൈകാര്യ ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ വേണ്ടി ഹിന്ദി ക്ലബ് പ്രവർത്തിച്ചുവരുന്നു .

സംസ്കൃതക്ലബ്ബ്

സംസ്‌കൃത ഭാഷ കൂടുതൽ പരിപോഷിപ്പിക്കുന്നതിനായി സംസ്‌കൃത ക്ലബ് നടത്തിവരുന്നു .