12047kadumeni
അവസാനം തിരുത്തിയത്
01-12-200912047kadumeni



കാസറഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തില്‍ കടുമേനി എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹൈസ്കൂള്‍. 1983 ജൂണ്‍ 15- ന് ഈ വിദ്യാലയം സ്ഥാപിതമായി. വാഹന സൗകര്യം ഇല്ലാത്ത ഈ പ്രദേശത്ത് സ്ഥാപിതമായ വിദ്യാലയം ഇന്നാട്ടുകാര്‍ക്ക് ഏറെ ആശ്വാസകരമായി മാറി. റവ. ഫാ. തോമസ് നടയിലിന്റെയും ഈ പ്രദേശത്തുകാരുടെയും പരിശ്രമ ഫലമായാണ് ഈ വിദ്ധ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്.

ചരിത്രം

കടുമേനി സെന്റ് മേരീസ് ചര്‍ച്ചിന്റെ മേല്‍നോട്ടത്തിന്‍ 1983 ജൂണ്‍ 15 ന് ഈ വിദ്ധ്യാലയം സ്ഥാപിതമായി. റവ. ഫാ. തോമസ് നടയില്‍ സ്ഥാപക മാനേജരും സി. റോസി പി. വി. പ്രഥമ പ്രഥാനാദ്ധ്യാപികയുമായി. എട്ടാം ക്ലാസില്‍ രണ്ടു ഡിവിഷനുകളിലായി 42 കുട്ടികളുമായി ആരംഭിച്ച ഈ വിദ്ധ്യാലയത്തില്‍ ഇപ്പോള്‍ എട്ടു ഡിവിഷനിലായി 303 കുട്ടികളുണ്ട്. പ്രധാനാദ്ധ്യാപികയെ കൂടാതെ ഒരു അദ്ധ്യാപകന്‍ മാത്രമാണ് തുടക്കത്തില്‍ ഈ വിദ്ധ്യാലയത്തിലുണ്ടായിരുന്നത്. 1986-ലെ ആദ്യ എസ്. എസ്. എല്‍. സി. ബാച്ചിലെ 38 കുട്ടികള്‍ 97% വിജയ ശതമാനത്തോടെ മികച്ച പ്രകടനം കാഴ്ച വെച്ചു. ഇപ്പോഴത്തെ പ്രധാനാദ്ധ്യാപകന്‍ ശ്രീ. ജോസഫ് വി. എ. യുടെ നേതൃത്വത്തില്‍ സ്കൂള്‍ ചരിത്രത്തിലാദ്യമായി 2009 എസ്. എസ്. എല്‍. സി. ബാച്ച് 100% വിജയം കൈവരിച്ചു. പ്രധാനാദ്ധ്യാപകനെ കൂടാതെ 13 അദ്ധ്യാപകരും 4 അനദ്ധ്യാപകരുമാണ് ഈ വിദ്ധ്യാലയത്തിന്റെ നെടും തൂണുകള്‍. നിലവിലെ സ്കൂള്‍ മാനേജര്‍ റവ. ഫാ. ഡോ. ജോണ്‍സന്‍ അന്ത്യാംകുളം സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി വരുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ സ്ഥലത്ത് വിശാലമായ കളിസ്ഥലത്തോടുകൂടിയ ഈ സ്കൂളില്‍ രണ്ടു കെട്ടിടങ്ങളിലായി എട്ടു ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നു. സയന്‍സ് ലാബ്, റീഡിംഗ് റും, ലൈബ്രറി എന്നിവ കൂടാതെ കഞ്ഞിപ്പുരയും ഇവിടെയുണ്ട്.

മനോഹരമായ കംപ്യട്ടര്‍ ലാബില്‍ 12 കംപ്യൂട്ടറും ലേസര്‍ പ്രിന്റര്‍, ഇന്‍ക് ജെറ്റ് പ്രിന്‍റ്റര്‍ എന്നിവ കൂടാതെ ബ്രോഡ് ബാന്‍ഡ് സൗകര്യവം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

തലശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സിയണ് ഈ വിദ്ധ്യാലയത്തിന്റെ ഭരണം നടത്തന്നത്. നിലവില്‍ 7 HSS, 24 HS, 30 UP, 23 LP സ്കൂളുകള്‍ എന്നിങ്ങനെ മൊത്തം 84 സ്കൂളുകള്‍ ഈ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കന്നുണ്ട്. റവ. ഫാ. ജയിംസ് ചെല്ലങ്കോട്ടാണ് കോര്‍പ്പറേറ്റ് മാനേജര്‍. ഹെഡ്മാസ്റ്റര്‍ ശ്രീ. ജോസഫ്. വി. എ. ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1983 - 2005 സി. റോസി. പി. വി. 2005 - 2006 തോമസ് ജോണ്‍. എ 2006- 2010 ജോസഫ്. വി. എ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ഉപയോക്താവ്:12047kadumeni&oldid=19932" എന്ന താളിൽനിന്ന് ശേഖരിച്ചത്