വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/'''സ്കൂൾ കൗൺസിലിംഗ്'''

18:59, 9 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vpsbhssvenganoor (സംവാദം | സംഭാവനകൾ) (→‎സ്കൂൾ കൗൺസിലിംഗ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ കൗൺസിലിംഗ്

കുട്ടികൾ രാഷ്ട്രത്തിന്റെ സമ്പത്താണ്.നമ്മുടെ കുട്ടികൾ ഇന്ന് ധാരാളം പ്രശ്നങ്ങൾക്കു നടുവിലാണ് ജീവിക്കുന്നത്.കുട്ടികളുടെ വിദ്യാഭ്യാസത്തിനും, ശാരീരികവും, മാനസികവും ,സാമൂഹികപരമായ ഉന്നമനത്തിനും, അവർ നേരിടുന്ന പീഡനങ്ങളിൽ നിന്നും, ലൈംഗീക ചൂഷണങ്ങളിൽ നിന്നും സംരക്ഷണം ഉറപ്പു വരുത്തുവാൻ വേണ്ടിയാണ് സ്കൂൾതലത്തിൽ കൗൺസിലിംഗ് സേവനം നല്കിവരുന്നത്. കൗൺസിലിംഗിന്റെ ഭാഗമായി ബോധവത്ക്കരണ ക്ളാസ്സുകളും നടത്താറുണ്ട്. കൗമാരപ്രായക്കാരായ കുട്ടികൾക്കുള്ള കൗൺസിലിങ് പദ്ധതി ഞങ്ങളുടെ സ്കൂളിൽ സുദീപ്തി ടീച്ചറിന്റെ നേതൃത്വത്തിലാണ് മുന്നോട്ടു പോകുന്നത്.