വി.പി.യു.പി.എസ് കാലടി
വിലാസം
കാലടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
08-01-201719260





ചരിത്രം

കാലടി

എല്ലാവർക്കും വിദ്യാഭ്യാസം എന്ന ആശയം അത്രയൊന്നും എളുപ്പമല്ലാതിരുന്ന ഒരു കാലത്താണ് ഒരു സമൂഹത്തെ സാക്ഷരരാക്കുക എന്ന ഉദ്ദേശത്തോടെ വിദ്യാപീഠം യു.പി. സ്‌കൂൾ സ്ഥാപിതമാകുന്നത്. 1950 ൽ കാലടി അംശത്തിൽ കീഴ്‌മുറി ദേശം ജനസംഖ്യയിൽ സാമാന്യം സാന്ദ്രത കൂടിയതായിരുന്നു. തൊട്ടടുത്തുള്ള മാണൂരിനും , കീഴ്മുറിക്കും കൂടി വിദ്യാഭ്യാസത്തിനു വേണ്ടി ആശ്രയിക്കേണ്ടിയിരുന്നത് മാണിയൂർ എ.എം.എൽ.പി. സ്‌കൂളിനെയും, കാലടി ഗവണ്മെന്റ് എൽ.പി. സ്‌കൂളിനെയും ആയിരുന്നു. അഞ്ചാംതരം കഴിഞ്ഞവർ പഠിക്കാൻ ആഗ്രഹമുള്ള കുട്ടികൾ തൃക്കണാപുരം, വട്ടംകുളം എന്നീ യു.പി. സ്‌കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിനായി ഏകദേശം 5 കി.മി. ദൂരം ഓരോ സ്ഥലത്തേക്കും നടക്കണം. അപ്പോഴാണ് കാലടിയിൽ ഒരു യു.പി. സ്‌കൂൾ തുടങ്ങുക എന്ന ആശയം രൂപപ്പെട്ടതും സ്‌കൂളിനായി അപേക്ഷിച്ചതും. 27 കുട്ടികളും രണ്ട്‌ അധ്യാപകരുമായി ഒരു പീടികയുടെ മുറികളിലാണ് ആറാം ക്ലാസ് തുറന്ന് സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. അടുത്തകൊല്ലം 7, 8 ക്ലാസുകൾ ഒന്നിച്ചു തുറന്നു. പിന്നീട് ഇന്ന് സ്‌കൂൾ നിൽക്കുന്ന സ്ഥലം വാങ്ങി ഷെഡ് കെട്ടി സ്‌കൂൾ നടത്തി. ആദ്യത്തെ മാനേജർ സാമ്പത്തിക പ്രയാസത്തിലായതോടെ, അധ്യാപകരായ നാലുപേർ മാനേജ്‌മന്റ് ഏറ്റെടുത്തു. ശ്രീ. എ. രാവുണ്ണിനായർ, വി.വി. ഭാസ്കരമേനോൻ, ഇ.വി. രാധാകൃഷ്‍ണൻനമ്പ്യാർ, ശ്രീമതി. ടി. ജാനകി എന്നിവരായിരുന്നു മാനേജ്‌മന്റ് അംഗങ്ങൾ.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

== വഴികാട്ടി == {{#multimaps: 10.812413, 76.010566 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=വി.പി.യു.പി.എസ്_കാലടി&oldid=198469" എന്ന താളിൽനിന്ന് ശേഖരിച്ചത്