A.M.L.P.S. Panikkarukundu
വിലാസം
പണിക്കര്‍കുണ്ട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-01-2017Afsalkpm





കോട്ടക്കല്‍ പ്രദേശത്തെ ആദ്യകാല വിദ്യാലയങ്ങളിലൊന്ന്.

ചരിത്രം

        നാടൊട്ടുക്ക് സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ടിരുന്ന കാലം. അന്ന് വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും സാമ്പത്തികമായും ഏറെ പിന്നോക്കാവസ്ഥയിലായിരുന്നു കോട്ടക്കലിനടുത്ത ഈ പ്രദേശം. മാത്രമല്ല വര്‍ഗീയമായ ചേരിതിരിവുകള്‍ കൂടി അക്കാലത്ത് ശക്തമായി നിലനിന്നിരുന്നതായി പഴമക്കാര്‍ പറയുന്നു.ഇത്തരം പ്രശ്നങ്ങളില്‍ നിന്നും മുക്തി നേടി നാട് പുരോഗതി കൈവരിക്കണമെങ്കില്‍ വിദ്യാഭ്യാസപരമായി മുന്നേറാതെ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ വിദ്യാസമ്പന്നനായ പത്തായത്തിങ്ങല്‍ വേലുക്കുട്ടി അവര്‍കള്‍ സ്ഥലത്തെ പൗരപ്രമുഖരില്‍ ഒരാളായിരുന്ന വളപ്പില്‍ അലവിക്കുട്ടി അവര്‍കള്‍ നല്‍കിയ സ്ഥലത്ത്  1934ല്‍ ഒരു ഓത്തുപള്ളിസ്ഥാപിച്ചു. പിന്നീട് 1936ല്‍ ഈ സ്ഥാപനത്തിന് മദ്രാസ് ഗവണ്‍മെന്റിന്റെ അംഗീകാരം ലഭിച്ചു. ശ്രീ പത്തായത്തിങ്ങല്‍ വേലുക്കുട്ടി അവര്‍കള്‍ തന്നെയായിരുന്നു ആദ്യത്തെ മാനേജറും. ശ്രീ പത്തായത്തിങ്ങല്‍ നാരായണന്‍ മാസ്റ്ററായിരുന്നു ആദ്യത്തെ ഹെ‍ഡ്മാസ്റ്റര്‍.അന്ന് 1 മുതല്‍ 5 വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്. ഇന്ന് 1മുതല്‍ 4 വരെ പ്രൈമറി ക്ലാസുകളും കൂടാതെ 2പ്രീ പ്രൈമറി ക്ലാസുകളും പ്രവര്‍ത്തിക്കുന്നു.
                      ശ്രീ പത്തായത്തിങ്ങല്‍ വേലുക്കുട്ടി അവര്‍കള്‍ക്ക് ശേഷം ശ്രീ പത്തായത്തിങ്ങല്‍ സുബ്രഹ്മണ്യന്‍, ശ്രീ പത്തായത്തിങ്ങല്‍ കുണ്ടു, ശ്രീമതി പത്തായത്തിങ്ങല്‍ അമ്മാളുക്കുട്ടി ടീച്ചര്‍, ശ്രീ പത്തായത്തിങ്ങല്‍ ശശികുമാര്‍ മാസ്റ്റര്‍ എന്നിവരും മാനേജര്‍മാരായിരുന്നിട്ടുണ്ട്. ശ്രീ വളപ്പില്‍ മൊയ്തീന്‍കുട്ടി ഹാജി എന്നവരാണ് ഇപ്പോഴത്തെ മാനേജര്‍.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=A.M.L.P.S._Panikkarukundu&oldid=197874" എന്ന താളിൽനിന്ന് ശേഖരിച്ചത്