ജി. യു. പി. എസ്. പനംകുറ്റിച്ചിറ/പ്രവർത്തനങ്ങൾ

10:58, 23 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22261 (സംവാദം | സംഭാവനകൾ) (ജൂൺ 5 പരിസ്ഥിതി ദിനം)

2023 - 2024 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു

പ്രവേശനോത്സവം -ജൂൺ 3

പനംകുറ്റിച്ചിറ ഗവൺമെൻറ് യുപി സ്കൂളിൽ ജൂൺ മൂന്നിന് പ്രവേശനോത്സവം അതിവിപുലമായി ആഘോഷിച്ചു. പുതിയതായി വന്ന കുരുന്നുകളെ സമ്മാനങ്ങൾ നൽകിക്കൊണ്ട് വരവേറ്റു .പ്രവേശനോത്സവം പ്രധാനധ്യാപിക ശ്രീമതി സുനിത ടീച്ചർ സ്വാഗതം ആശംസിച്ചു പരിപാടികൾ ആരംഭിച്ചു .പിടിഎ പ്രസിഡണ്ട് ശ്രീ സുധീഷ് അധ്യക്ഷസ്ഥാനം വഹിച്ചുകൊണ്ട് ഉദ്ഘാടനം ഡിവിഷൻ കൗൺസിലർ ശ്രീമതി കരോളിൻ ജെറിഷ് നിർവഹിച്ചു .മറ്റ് വിശിഷ്ട വ്യക്തികളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ആശംസകൾ അർപ്പിക്കുകയും പഠനോപകരണ വിതരണം നടത്തുകയും ചെയ്തു .എല്ലാവർക്കും മധുര പലഹാരം വിതരണം ചെയ്തു പരിപാടികൾ അവസാനിപ്പിച്ചു.

പ്രവേശനോത്സവം 2023
പൂക്കളം




ജൂൺ 5 പരിസ്ഥിതി ദിനം





ജൂൺ 5 പരിസ്ഥിതി ദിനം

ജൂൺ 5 തിങ്കളാഴ്ച പ നം കുറ്റിച്ചിറ ഗവൺമെൻറ് യുപി സ്കൂളിൽ പരിസ്ഥിതി ദിന പരിപാടികൾ ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുകയുണ്ടായി. തുടർന്ന് വിദ്യാർത്ഥികൾ തയ്യാറാക്കിയ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.ഡിവിഷൻ കൗൺസിലരുടെയും പ്രധാന അധ്യാപികയുടെയും നേതൃത്വത്തിൽ എക്കോ ക്ലബ് അംഗങ്ങളും മറ്റു വിദ്യാർത്ഥികളും ചേർന്ന് വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു.10.30 am ന് സംസ്ഥാനതല പരിസ്ഥിതി ദിനത്തിന്റെ ഉദ്ഘാടന പരിപാടികൾ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ക്ലാസ്സിലൂടെ കാണിച്ചുകൊടുക്കുകയുണ്ടായി. തുടർന്ന് വിദ്യാർത്ഥികൾ പരിസ്ഥിതി ഗാനങ്ങൾ ആലപിച്ചു.

2022-2023 ലെ പ്രവർത്തനങ്ങൾ

ജനുവരി 26 റിപ്പബ്ലിക് ദിനം

ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ 74-) മത് റിപ്പബ്ലിക് ദിനം സമുചിതമായിവിദ്യാലയത്തിൽ  ആഘോഷിച്ചു.രാവിലെ 9. 30ന് HM സുനിത  ടീച്ചർ  കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ ദേശീയ പതാക ഉയർത്തി. കുട്ടികൾക്ക് ലഡുവിതരണം നടത്തി. ക്വിസ്, ചിത്രരചന, പ്രസംഗം തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു .വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. റിപ്പബ്ലിക് ദിന സന്ദേശം പകരുന്ന വീഡിയോ പ്രദർശനവും അന്നേദിവസം നടത്തുകയുണ്ടായി.

വിവിധ വേഷങ്ങൾ

സെപ്റ്റംബർ മാസത്തിലെ  പ്രവർത്തനങ്ങൾ

സാമൂഹ്യ-ശാസ്ത്ര-ഗണിത-പ്രവർത്തിപരിചയ മേള

[1]

ഓണാഘോഷം

സെപ്തംബർ രണ്ടാം തീയതി ഓണാഘോഷ പരിപാടികൾ നടക്കുകയുണ്ടായിവാമനൻ ,മാവേലി , മലയാളി മങ്ക , വിവിധ വേഷങ്ങൾ ധരിച്ച് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കുട്ടികളെല്ലാവരും ഒല്ലൂർ നഗരത്തിലൂടെ ഘോഷയാത്ര നടത്തിയത് ഓണാഘോഷ പരിപാടികളുടെ മാറ്റ് കൂട്ടി എല്ലാ ക്ലാസിലെ കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂൾ അങ്കണത്തിൽ സൗഹൃദ പൂക്കളം തീർത്തു മഞ്ചാടി പെറുക്കൽ, സുന്ദരിക്ക് പൊട്ടുതൊടൽ, കസേരക്കളി തുടങ്ങി വിവിധ ഓണക്കളികൾ നടത്തിയത് കുട്ടികളെ ആവേശഭരിതരാക്കി വിപുലമായ ഓണസദ്യ ഉണ്ടായിരുന്നു. ഓണക്കളികളിൽ വിജയിച്ചവർക്ക് സമ്മാന വിതരണം നടത്തി










ഘോഷയാത്ര








ഘോഷയാത്ര








ആഗസ്റ്റ്  മാസ പ്രവർത്തനങ്ങൾ


സ്വാതന്ത്ര്യ ദിനം


സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രധാനധ്യാപിക ശ്രീമതി. സുനിത ടീച്ചർ പതാക ഉയർത്തി. സന്ദേശം നൽകി 9 am നു നടന്ന ചടങ്ങിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും അഭ്യൂദയകാംക്ഷികളുടെയുംസാന്നിധ്യം ഏറെ ശ്രദ്ധേയമായിരുന്നു. വിവിധവേഷം അണിഞ്ഞ കുഞ്ഞുങ്ങൾ സ്വാതന്ത്ര്യടദി നതോടനുബന്ധിച്ചു നടന്ന റാലിക്ക് മാറ്റുകൂട്ടി.   കുട്ടികൾക്ക് മധുരം വിതരണം നടത്തി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ട്രോഫികൾ വിതരണം ചെയ്തു.കുട്ടികളുടെ പരിപാടികൾ- പ്രസംഗം , ദേശഭക്തിഗാനാലാപനം എന്നിവയും നടക്കുകയുണ്ടായി സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി. രേണു ടീച്ചർ നന്ദി പറഞ്ഞു.

സ്വാതന്ത്രത്തിന്റെ കൈയ്യൊപ്പ്
സ്വാതന്ത്ര്യദിന റാലി
സ്വാതന്ത്ര്യദിനപതാക ഉയർത്തൽ
സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ്


ഹിരോഷിമ നാഗസാക്കി ദിനം

ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച്കുട്ടികൾ പോസ്റ്ററുകളും പ്ലക്കാഡുകളും തയ്യാറാക്കുകയും സഡാക്കോ കൊക്കിനെ നിർമ്മിക്കുകയും ചെയ്തു. വീഡിയോ പ്രദർശനം നടത്തുകയുണ്ടായി



ജൂലൈ മാസ പ്രവർത്തനങ്ങൾ


ജൂൺ  മാസ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

2022 23 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 1 ബുധനാഴ്ച രാവിലെ 10 30 ന് സീനിയർ അധ്യാപികയുടെ അധ്യക്ഷതയിൽ നടന്നു. പ്രസ്തുത  ചടങ്ങിലേക്ക് രേണു ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു. കൗൺസിലർ കരോളി ജെറീഷ്  ഉദ്ഘാടന കർമ്മം നിർവഹിച്ചു. മുൻ HM  C T  ലീന ടീച്ചറും പിടിഎ പ്രസിഡണ്ട് സുഗീഷ് എൻ എസും ആശംസകളർപ്പിച്ചു. മാതൃസംഗമം പ്രസിഡണ്ട് ജിൻഷാ ശിവൻ നന്ദിയും പറഞ്ഞു.

പ്രവേശനോത്സവം

തുടർന്ന് വിവിധ വ്യക്തികളിൽ നിന്നും ലഭിച്ച പഠനോപകരണങ്ങൾ വിതരണം ചെയ്തു.മനോജ് കുമാർ ഗ്ലോബൽ,വിൻസെൻറ്,ഷൈലജമണി എന്നിവരിൽ നിന്നും ലഭിച്ച ബാഗുകൾ, പൂവത്തിങ്കൽ സ്റ്റോർസ് ജോർജ് മകൻ റാഫേൽ, കേരളവിഷൻ കേബിൾ ഓപ്പറേറ്റർ ബൈജു ചക്കലക്കൽ എന്നിവരിൽ നിന്ന് ലഭിച്ചനോട്ടു പുസ്തകങ്ങൾ ICL ൽ നിന്നും ലഭിച്ച പെൻസിൽ ബോക്സ് എന്നിവയും വിതരണം ചെയ്തു. നവാഗതരെ തലയിൽ കിരീടം ധരിപ്പിച്ചു മധുരം നൽകി  ക്ലാസ്സിലേക്ക് ആനയിച്ചു.



ജൂൺ 5 ലോക പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനം ഞായറാഴ്ചയായിരുന്നു. ജൂൺ 6 തിങ്കളാഴ്ച വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. പോസ്റ്റർ കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്നിരുന്നു. ക്വിസ്സ്,ചിത്രരചന മത്സരം എന്നിവ നടത്തി വിജയികൾക്ക് സമ്മാനം നൽകി ക്വിസ്സിൽ എൽ പി വിഭാഗത്തിൽ4ലെ ആൻസിയ, റാഫേൽ എന്നിവരും യുപിവിഭാഗത്തിൽ 7ലെ വിഷ്ണു പ്രദീപ് 6ലെ ആൻജോ എന്നിവരും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് ട്രോഫികൾ നൽകി.





ജൂൺ 19 വായനാദിനം

ജൂൺ 19 ഞായറാഴ്ചയായിരുന്നു. ജൂൺ ഇരുപതാം തീയതി തിങ്കളാഴ്ച വായന മാസാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രശസ്തരുടെ ജീവചരിത്ര കുറിപ്പുകൾ തയ്യാറാക്കി വായിച്ചു. മഹത്ചനങ്ങൾ എഴുതിയ പോസ്റ്ററുകളും സാഹിത്യകാരന്മാരുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകളും കുട്ടികൾ തയ്യാറാക്കിയിരുന്നു. തുടർന്നുള്ള ആഴ്ചകളിൽ വിവിധങ്ങളായ പരിപാടികൾ sRG യിൽ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു. ജൂൺ 21ന് നടത്തിയ വായനക്വിസ്  മത്സരത്തിൽ എൽ പി യിലെ നാലാം ക്ലാസ്സിലെ ആൻസി യ സി ബി ഒന്നാമതും റഫേൽ എന്നിവർ രണ്ടാം സ്ഥാനത്തും എത്തി.

വായനദിനം
അമ്മവായന
വായന മാസാചരണം സമാപനം ,നാടൻ പാട്ട് ശില്പശാല

യുപി വിഭാഗത്തിൽ നിന്നും ആറാം ക്ലാസിലെ സനജ് ഒന്നാം സ്ഥാനവും ആറാം ക്ലാസിലെ അൻജോ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് അസംബ്ലിയിൽ സമ്മാനങ്ങൾ നൽകി. ജൂൺ 24ന് icl സംഘടിപ്പിച്ച കളറിംഗ്, ചിത്രരചന മത്സരങ്ങൾ നടത്തി മികച്ചവ തെരഞ്ഞെടുത്തു അയച്ചു.. ജൂൺ 24 വെള്ളിയാഴ്ച ഒന്ന് രണ്ട് ക്ലാസിലെ കുട്ടികൾക്ക് കഥപറച്ചിൽ മത്സരം നടത്തി.ഭൂരിഭാഗം കുട്ടികളും പങ്കെടുത്തു A ഗ്രേഡ് നേടിയ ആൻ ലിൻ റോസിന് കഥാപുസ്തകം സമ്മാനമായി നൽകി. ജൂൺ 27 നടത്തിയ ചിത്രരചനാ മത്സരത്തിൽ ഒന്ന് രണ്ട് ക്ലാസിലെ റോസ് നിള എന്നിവരും മൂന്ന് നാല് ക്ലാസ്സുകളിൽ നിന്നും റഫേൽ ,ദേവിക എന്നിവരും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് അസംബ്ലിയിൽ സമ്മാനങ്ങൾ നൽകി. ജൂൺ 29 ബുധനാഴ്ച ഒന്ന് രണ്ടു ക്ലാസുകാരെ ഉൾപ്പെടുത്തി കടങ്കഥ മത്സരം നടത്തി. ഒന്നാം ക്ലാസിലെ ആരോൺ ജോഷി ആദിൽ രണ്ടാം ക്ലാസിലെ നീളം എന്നിവർ തുല്യ നേടി ഒന്നാമതെത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു മികച്ച പത്രവായനകാരെ കണ്ടെത്തി പ്രോത്സാഹനം നൽകി. നാലാം ക്ലാസിലെ ആൻസി യ റോസ് സി, റാഫെൽ . എ. വി, വൃശ്ചിക. എം. എസ്., ആറാം ക്ലാസിലെ സനജ് എസ്, ആൻ ജോ ഏഴാം ക്ലാസിലെ വൈഗ എന്നിവരെയും തെരഞ്ഞെടുത്തു.









ജൂൺ 21 യോഗ ദിനം

യോഗ പരിശീലനം
യോഗ പരിശീലനം

ജൂൺ 21 യോഗ ദിനത്തോട് അനുബന്ധിച്ചു രേണു ടീച്ചർ അസ്സെംബ്ള്യയിൽ ബോധവൽക്കരണം നടത്തി.തുടർന്ന് യോഗാധ്യാപിക ശ്രീമതി ധന്യയുടെ നേതൃത്വത്തിൽ യോഗ പരിശീലനം സംഘടിപ്പിച്ചു.


ജൂൺ 26  ലഹരിവിരുദ്ധദിനം

ലഹരി വിരുദ്ധ ദിനം

ജൂൺ 26  ലഹരിവിരുദ്ധദിനതോടനുബന്ധിച്ചു ഹെഡ്മിസ്ത്രീസ്  സുനിത ടീച്ചർ കുട്ടികളെ ബോധവൽക്കരിച്ചു,കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളും പ്ല കാർഡുകളും പ്രദർശിപ്പിച്ചു .ക്വിസ് നടത്തുകയുണ്ടായി.എൽ പി വിഭാഗത്തിൽ നിന്നും ആൻസിയ,റാഫേൽ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.ഒല്ലൂർ പോലീസ് സ്റ്റേഷനിലെ A S I  ജയൻ സർ ,സി പി ഒ ഷീജ എന്നിവർ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി.

ഒരു കൈ സഹായം

ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ഫസ്റ്റ് എയ്ഡ് ബോക്സ് ,മാസ്ക് എന്നിവ വിതരണം ചെയ്യുകയുണ്ടായി.

ഒരു കൈ സഹായം


ഉച്ചഭക്ഷണത്തിലേക്ക് ഒരു പങ്ക്

പിറന്നാളിനോടനു ബന്ധിച്ച് കുട്ടികൾ വിദ്യാലയത്തിലേക്ക് പച്ചക്കറികൾ നൽകി വരുന്നു

ഉച്ചഭക്ഷണത്തിലേക്ക് ഒരു പങ്ക്
























ജൂൺ 1 പ്രവേശനോത്സവം

2021 22 അധ്യയന വർഷത്തെ പ്രവേശനോത്സവം പതിവിൽ നിന്നും വേറിട്ട തായിരുന്നു. ഗൂഗിൾ മീറ്റിലൂടെ  നടന്ന ചടങ്ങിൽ കൗൺസിലറായ കരോളി ജോഷ്വ അധ്യക്ഷസ്ഥാനം അലങ്കരിച്ചു . ബഹു. റവന്യുമന്ത്രി  കെ രാജൻ അവർകൾ പ്രവേശനോത്സവം ഓൺലൈനായി ഉദ്ഘാടനം ചെയ്തു ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി  ലീന ടീച്ചർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് സുഗീഷ്, ചേർപ്പ് AEO ഷീബ ടീച്ചർ, മുൻ പ്രധാന അധ്യാപിക ശ്രീമതി ജാനകി ടീച്ചർ,  OSA പ്രസിഡൻറ് അഡ്വക്കേറ്റ് അജിത്ത് ബാബു എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് നവാഗതരുടെ വിവിധ കലാപരിപാടികൾ അരങ്ങേറിയത് ചടങ്ങിന് മാറ്റുകൂട്ടി . എം പി ടി എ പ്രസിഡൻറ്  ജിൻഷ ശിവൻ നന്ദി പറഞ്ഞു

പരിസ്ഥിതി ദിനം

2021 22 അധ്യയനവർഷത്തെ പരിസ്ഥിതിദിനാചരണം ഗൂഗിൾ മീറ്റ് വഴിയാണ് നടന്നത്. ജൂൺ 5 ശനിയാഴ്ച നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ലീന ടീച്ചറുടെ അധ്യക്ഷതയിൽ പിടിഎ പ്രസിഡണ്ട് സുഗീഷ് ഉദ്ഘാടന കർമ്മം നിർവഹിച്ചു .പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള ഈ വിദ്യാലയത്തിലെ എല്ലാ അധ്യാപകരും വിദ്യാർത്ഥികളും വൃക്ഷത്തൈ നടു കയുണ്ടായി. പരിസ്ഥിതിദിന സന്ദേശങ്ങൾ തയ്യാറാക്കിയും പ്രസംഗം, പോസ്റ്റർ, കവിതകൾ എന്നിവ അവതരിപ്പിച്ചും പരിസ്ഥിതി ദിനം ആഘോഷിച്ചു. കുട്ടികളിലേക്ക് ഈ സന്ദേശങ്ങൾ കൈമാറിയപ്പോൾ വീട്ടുകാരോ ടൊത്ത് എല്ലാവരും ഇതിൽ  പങ്കാളികളായി .നാം നട്ട വൃക്ഷത്തൈകൾ എല്ലാവരും പരിപോഷിപ്പിക്കണമെന്ന് ' ഓർമ്മിപ്പിച്ചുകൊണ്ട് എം പി ടി എ പ്രസിഡൻറ് ജിൻഷ ശിവൻനന്ദി പറഞ്ഞു

പഠനോപകരണങ്ങൾ വിതരണം

ഓൺലൈൻ പഠനം സാധ്യമാകാത്ത കുട്ടികൾക്ക് നൽകുന്ന മൊബൈൽ ഫോണുകളുടെ വിതരണോൽഘാടനം എം പി ടി എ പ്രസിഡൻറ്ജിൻഷ ശിവന്റെ നേതൃത്വത്തിൽ സ്പോൺസർമാരുംഹെഡ്മിസ്ട്രസ്സും ചേർന്ന് നിർവഹിച്ചു . ചടങ്ങിൽ മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്യുകയുണ്ടായി. നോട്ടുപുസ്തകം, പേന, പെൻസിൽ എന്നിവ  JCIതൃശ്ശൂരും മനോജ് കുമാറും ഏഴാം ക്ലാസ് കാർക്കുള്ള instrument ബോക്സ് സീതദേവി കണ്ണപ്പനും നൽകി. കൗസല്യ,സനജ്, അലൻ അബി, ആൻമരിയ റോബി, റോസ്മേരി എന്നിവർക്ക് സ്മാർട്ട്ഫോണുകൾ  ഉദാരമതികളായ  മനോജ് കുമാർ, വിൻസെൻറ് എടക്കുന്നി,ശ്രീ ജോസ് ജെ നിരപ്പേൽ ,പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു രക്ഷിതാവ് എന്നിവർ നൽകുകയുണ്ടായി. പഠനോപകരണങ്ങളും സ്മാർട്ട്ഫോണുകളും വിതരണം ചെയ്ത ഈ ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി എം ആർ രേണു ദാസ് നന്ദി പറഞ്ഞു.

വായനാദിന പ്രവർത്തനങ്ങൾ അവതരണം

30 /6 /2021 ബുധനാഴ്ച രാത്രി 7 മണിക്ക് ഗൂഗിൾമീറ്റ് റ വഴി  കുട്ടികളുടെ വായനാദിന പ്രവർത്തനങ്ങളുടെ അവതരണം അരങ്ങേറി . ബഹുമാനപ്പെട്ടഹെഡ്മിസ്ട്രസ് ലീന ടീച്ചറുടെ അധ്യക്ഷതയിൽ  പി ടി എ പ്രസിഡണ്ട് ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു .എല്ലാ ക്ലാസിലെയും എല്ലാ കുട്ടികളും വായനാദിന പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നു. 

ബോധവൽക്കരണ ക്ലാസ്സ് 

വായനപക്ഷാചരണത്തിൻറെ ഭാഗമായി അമ്മ വായനയും രക്ഷിതാക്കൾക്ക് 'ഓൺലൈൻ പഠനത്തിൽ രക്ഷിതാക്കളുടെ പങ്ക് 'എന്ന വിഷയത്തെക്കുറിച്ച് പായിപ്ര ഗവൺമെൻറ് യുപി സ്കൂൾ അധ്യാപകൻ ശ്രീ നൗഫലിന്റെക്ലാസും സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി  ലീന ടീച്ചറുടെ അധ്യക്ഷതയിൽ പിടിഎ പ്രസിഡണ്ട് സുഗീഷ് ഉദ്ഘാടനം ചെയ്തു. തുടർന്ന് അമ്മ വായന നടന്നു .അമ്മ വായനയിലൂടെ പി കേശവദേവിന്റെ ഓടയിൽ നിന്ന്, വൈലോപ്പിള്ളിയുടെ മാമ്പഴം, കല്യാണിയുടെ ക ത, കുഞ്ഞുണ്ണി മാഷിന്റെ കവിതകൾ, മാധവിക്കുട്ടിയുടെ നെയ്പ്പായസം, തകഴിയുടെ തോട്ടിയുടെ മകൻ ബെന്യാമിന്റെ ആടുജീവിതം, ടോൾസ്റ്റോയിയുടെ നികിതയുടെ ബാല്യം, തുടങ്ങിയവയാണ് അമ്മമാർ പരിചയപ്പെടുത്തിയത്. .  നൗഫൽ സാറിനും പങ്കെടുത്ത എല്ലാ രക്ഷിതാക്കൾക്കും അധ്യാപകർക്കും മാതൃ സംഘം പ്രസിഡണ്ട്ശ്രീമതി ജിൻഷ ശിവൻ നന്ദി പറഞ്ഞു.

ഹിരോഷിമ നാഗസാക്കി ദിനം

ജ്യോതി ടീച്ചറുടെ നേതൃത്വത്തിൽ  ഓൺലൈനായി പരിപാടികൾ നടത്തുകയുണ്ടായി യുദ്ധവിരുദ്ധ പ്രസംഗങ്ങൾ യുദ്ധവിരുദ്ധ ഗാനം പോസ്റ്റർ തയ്യാറാക്കൽ വീഡിയോ പ്രദർശനം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ  അന്നേദിവസം സംഘടിപ്പിക്കുകയുണ്ടായി കുട്ടികൾ എല്ലാം പരിപാടികളിൽ പങ്കെടുത്തു

സ്വാതന്ത്ര്യ ദിനം

9 15ന് പ്രധാന അധ്യാപിക ലീന ടീച്ചർ അധ്യാപകരുടെ സാന്നിധ്യത്തിൽ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകുകയുണ്ടായി. കുട്ടികളുടെ പരിപാടികളുടെ അവതരണം 2. 30ന് google meet ലൂടെയാണ്  നടന്നത് 29 ഡിവിഷൻ കൗൺസിലർ ശ്രീമതി കരോളിൻ ജെറീഷ് ഓൺലൈനായി പരിപാടിയുടെ ഉദ്ഘാടന കർമം നിർവഹിച്ചു . വിദ്യാലയത്തിലെ ഭൂരിഭാഗം കുട്ടികളും രക്ഷിതാക്കളുടെ പിന്തുണയോടെ പ്രസംഗം, ദേശഭക്തിഗാനം, പതാക നിർമ്മാണം, തുടങ്ങി വ്യത്യസ്ത പരിപാടികൾ അവതരിപ്പിച്ചു .

ഓണം

24 -8 -2021 തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് ഗൂഗിൾ മീറ്റിലൂടെ ഓൺലൈനായി ഓണാഘോഷ പരിപാടികൾ അരങ്ങേറി. നിരവധി കുട്ടികളും രക്ഷാകർത്താക്കളും പങ്കെടുത്ത ചടങ്ങിൽ പ്രധാനാധ്യാപിക ലീന ടീച്ചർ സ്വാഗതമാശംസിച്ചു.PTA പ്രസിഡൻറ്, MPTAപ്രസിഡൻറ് എന്നിവർആശംസകളർപ്പിച്ച് സംസാരിച്ചു.കുട്ടികൾ തയ്യാറാക്കിയ ആശംസ കാർഡുകൾ, ഗണിതപൂക്കളം, ഡിജിറ്റൽ പൂക്കളം, പതിപ്പുകൾ എന്നിവ എന്നിവയുടെ പ്രദർശനത്തോടൊപ്പം ഓണപ്പാട്ടുകൾ, പ്രസംഗം, വള്ളംകളി, ഓണക്കളികൾ, വീട്ടുകാരോടൊപ്പ മുള്ള  ഓണാഘോഷം, ഓണ വേഷം ധരിക്കൽ തുടങ്ങിയവയുടെ അവതരണവും പരിപാടികളുടെ മോടികൂട്ടി .

മക്കൾക്കൊപ്പം ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാ പഞ്ചായത്തിലെ സഹകരണത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന മക്കൾക്കൊപ്പം എന്ന പരിപാടി 27 2021 വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് GUPS പനംകുറ്റിച്ചിറ  ALPS തൈക്കാട്ടുശ്ശേരി എന്നീ വിദ്യാലയങ്ങൾ സംയുക്തമായി നടത്തുകയുണ്ടായി.ജിയുപിഎസ് പനംകുറ്റി ചിറ HM ശ്രീമതി ലീന ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു. 29 ഡിവിഷൻ കൗൺസിലർ ശ്രീമതി കരോളിൻ പെരിഞ്ചേരി അധ്യക്ഷയായ ചടങ്ങിൽ മുപ്പതാം ഡിവിഷൻ കൗൺസിലർ ശ്രീ സി പി പോളി പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടന കർമ്മം നിർവഹിച്ചു .ജി യു പി എസ്പനംകുറ്റി ച്ചിറ പി ടി എ പ്രസിഡണ്ട് ശ്രീ സുഗീഷ് ALP Sതൈക്കാട്ടുശ്ശേരി  പി ടി എ പ്രസിഡൻറ് ശ്രീ സന്ദീപ് ബാലകൃഷ്ണൻ സ്കൂൾ കോർഡിനേറ്റർ ശ്രീമതി ജ്യോതി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. St.Mary's C G H S ലെഅധ്യാപികയായ ശ്രീമതി. ലിലു പി.എൽ ആണ് വിഷയാവതരണം നടത്തിയത്.

നവംബർ 1-പ്രവേശനോത്സവം

കേരളപ്പിറവി ദിനത്തിൽ കോവിഡിനെ തുടർന്ന് അടച്ചിട്ടിരുന്ന സ്കൂളുകൾ തുറന്നു മനോഹരമായി അലങ്കരിച്ച വിദ്യാലയത്തിലേക്ക് അധ്യാപകർ കുട്ടികളെ സ്വാഗതം ചെയ്തു.ഡിവിഷൻ കൗൺസിലർ, പിടിഎ പ്രസിഡണ്ട് എന്നിവർ  പ്രവേശനോത്സവ പരിപാടിയിൽ എത്തിച്ചേർന്നുകേരളപ്പിറവിയോടനുബന്ധിച്ച് ചിത്രം വര, കവിതകൾ എന്നിവ ഉൾപ്പെടുത്തി ഒരു പതിപ്പ് തയ്യാറാക്കി

നവംബർ 14 ശിശുദിനം

ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനം  വളരെ വിപുലമായ പരിപാടികളോടെ തന്നെ ആചരിച്ചു കുട്ടികൾ നെഹ്റുവിൻറെ വേഷം ധരിച്ചുവായനാ വസന്തം പുസ്തക വിതരണ ഉദ്ഘാടനവും അന്നേദിവസം നടന്നുകുട്ടികളുടെ കലാ പരിപാടികൾഅരങ്ങേറിഡിവിഷൻ കൗൺസിലർ കരോളിൻ ജെറീഷ്  പ്രധാന  അധ്യാപിക ശ്രീമതി  C T ലീന അധ്യാപകർ  പിടിഎ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു

ക്രിസ്തുമസ് ആഘോഷം

പ്രധാനാധ്യാപിക C T ലീന, പിടിഎ വൈസ് പ്രസിഡൻറ്, അധ്യാപകർ,  കുട്ടികൾ  എന്നിവർ പങ്കെടുത്തു. മനോഹരമായ പുൽക്കൂട്, ക്രിസ്തുമസ് ട്രീ എന്നിവ ഒരുക്കി.കരോൾ ഗാനംആലപിക്കൽ, ക്രിസ്തുമസ് പപ്പയുടെ വേഷം ധരിക്കൽ, സമ്മാനം കൈമാറൽ,  കേക്ക് മുറിക്കൽതുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിച്ചു

സാമൂഹ്യ ശാസ്ത്ര ഗണിത പ്രവർത്തിപരിചയ പ്രദർശനം - വിജ്ഞാൻ 2022

18- 01 - 2022 ചൊവ്വാഴ്ച്ച 11.30 ന്29 ാം ഡിവിഷൻ കൗൺസിലർ കരോളിൻ ഉദ്ഘാടനം ചെയ്തു ശാസ്ത്രപരീക്ഷണങ്ങളും ഉൽപ്പന്നങ്ങളും

ഗണിത ഉപകരണങ്ങളും പ്രദർശിപ്പിച്ചത് പരിപാടിക്ക് മിഴിവേകി .പ്രധാന അധ്യാപിക ശ്രീമതി C T ലീന സ്വാഗതമാശംസിച്ചു.അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു

ജനുവരി 26 -2022 -റിപ്പബ്ലിക് ദിനാഘോഷം

ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ ഓർമ്മയിൽ റിപ്പബ്ലിക് ദിനം സമുചിതമായി ആചരിച്ചു.  രാവിലെ 9 മണിക്ക് പ്രധാനാധ്യാപിക  ശ്രീമതി ലീന സി ടി പതാക ഉയർത്തി റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.2. 30 ന് ഓൺലൈനായി കുട്ടികളുടെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.പ്രധാനാധ്യാപിക  ശ്രീമതി ലീന ടീച്ചർ സ്വാഗതം  പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡൻറ്  സുഗീഷ് എൻ എസ് , എം പി ടി എ പ്രസിഡൻറ് ജിൻഷ ശിവൻ എന്നിവർ എന്നിവർ ആശംസകൾ അർപ്പിച്ചു.റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട  വീഡിയോ പ്രദർശനം നടത്തിയത് വളരെയധികം  ഉപകാരപ്രദമായിരുന്നു  ഭരണഘടനാ ആമുഖം വായിക്കുന്നതിനു ജ്യോതി ടീച്ചർ നേതൃത്വം നൽകി.കുട്ടികളുടെ കലാപരിപാടികൾ റിപ്പബ്ലിക് ദിനാഘോഷത്തിനു മാറ്റു കൂട്ടി(പ്രസംഗം, ദേശഭക്തിഗാനം, ചിത്രരചന, ഫാൻസി ഡ്രസ്സ്‌  തുടങ്ങിയവ ) . ക്വിസ്‌ മത്സരം നടത്തുകയുണ്ടായി .രേണു ടീച്ചർ നന്ദി പറഞ്ഞതോടെ പരിപാടികൾ സമാപിച്ചു