2018 - 19 വർഷത്തെ ഐ ടി ക്ളബ് പ്രവർത്തനങ്ങൾ

നൂറിലധികം കുട്ടികൾ അംഗങ്ങളായ സ്കൂളിലെ ഐ ടി ക്ലബിന്റെ ഈ അക്കാദമികവർഷത്തെ ആദ്യയോഗം ജൂൺ 29 ന് നടന്നു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഈ വർഷത്തെ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു തീരുമാനിച്ചു.ജൂലൈ മൂന്നാം വാരം നടക്കുന്ന സ്കൂൾ തല ഐ ടി മേളക്ക് വേണ്ടി തയ്യാറാവാൻ അംഗങ്ങളോട് ആവശ്യപ്പെട്ടു.
സ്കൂൾതലമൽസരങ്ങൾ 

ജൂലൈ അവസാനം നടന്ന ഐ ടി മൽസരങ്ങളിൽ ഡിജിറ്റൽ പെയിന്റിംഗ്, മൾട്ടി മീഡിയാ പ്രസന്റേഷൻ,മലയാളം ടൈപ്പിംഗ്,ഐ ടി ക്വിസ് തുടങ്ങിയ മൽസരങ്ങളിൽ ധാരാളം കുട്ടികൾ പങ്കെടുത്തു.വെബ് ഡിസൈനിംഗ്, ഐ ടി പ്രോജക്റ്റ് എന്നിവയ്ക്ക് കുട്ടികൾ കുറവായിരുന്നു.എല്ലായിനങ്ങളിലും വിജയികൾക്ക് സമ്മാനങ്ങൾ നൽകി. സബ്‌ജില്ലാമൽസരങ്ങൾക്ക് തയ്യാറാകാൻ വേണ്ട നിർദ്ദേശങ്ങൾ നൽകി. സ്കൂൾ സമയം കഴിഞ്ഞ് കമ്പ്യൂട്ടർ ലാബിൽ പരിശീലനം നടത്താമെന്ന് അറിയിച്ചു.

 
2018 - 19 വർഷത്തെ ഐ ടി ക്ളബ് മൽസരങ്ങൾ
"https://schoolwiki.in/index.php?title=ഐ_ടി_ക്ലബ്ബ്&oldid=1934222" എന്ന താളിൽനിന്ന് ശേഖരിച്ചത്