വിദ്യാരംഗം കലാസാഹിത്യവേദി -2023-24

വായന  പക്ഷാചരണം , പുസ്തകങ്ങളുടേയും ചരിത്ര  രേഖകളുടേയും പ്രദർശനം

കടയ്ക്കൽ   G V H S S ൽ  വിദ്യാരംഗം  കലാ  സാഹിത്യ വേദിയുടെ  ആഭിമുഖ്യത്തിൽ ജൂലൈ 4, 5 തീയതികളിൽ  വായന പക്ഷാചാരണത്തിന്റെ  ഭാഗമായി  പുസ്തകങ്ങളുടേയും, ചരിത്ര രേഖകളുടേയും,പ്രദർശനത്തിന്റെ  ഉൽഘാടനം  S P C ഹാളിൽ നടന്നു  പ്രസ്തുത  പരിപാടി ഉൽഘാടനം ചെയ്തത്  ജോയിന്റ് സെക്രട്ടറി  ജില്ലാ ലൈബ്രറി കൗൺസിൽ  അംഗം  B ശിവദാസൻ  പിള്ളയാണ്. അധ്യക്ഷ പദവി  അലങ്കരിച്ചത്   H M വിജയകുമാർ  T ആണ്.

പ്രിൻസിപ്പാൾ നജീം  A സ്വാഗതം  പറഞ്ഞു. ചടങ്ങിൽ  ബ്ലോക്ക്‌ പഞ്ചായത്ത്  അംഗം  സുധിൻ  S, താലൂക്ക്  ലൈബ്രറി കൗൺസിൽ  എക്സിക്യൂട്ടീവ് അംഗം  അഡ്വ. V മോഹൻകുമാർ, V H S C പ്രിൻസിപ്പാൾ റെജീന  S, സ്റ്റാഫ്‌ സെക്രട്ടറി ഷിയാദ്ഖാൻ,  സുഭാഷ്  മെമ്മോറിയൽ വായനശാല  സെക്രട്ടറി വിശാൽ ,  വിദ്യാരംഗം  കൺവീനർ  സുമ   R എന്നിവർ   സംസാരിച്ചു.  തുടർന്ന്  പഞ്ചായത്ത്  നേതൃസമിതി  കൺവീനർ  ഷിബു  ഡി പരിപാടിക്ക്  നന്ദി  പറഞ്ഞു. ഹയർ സെക്കന്ററി ഹാളിൽ രണ്ടു ദിവസമായി   നടന്ന  ഈ  പ്രദർശനം  സംഘടിപ്പിച്ചത്  സുഭാഷ്  മെമ്മോറിയൽ  ആനപ്പാറ, ഗ്രാമപ്രകാശ്   വലിയ വേങ്കാട്, നേതാജി   ചിങ്ങേലി  എന്നീ വായനശാലകളാണ്. H S,  H S S , V H S C എന്നീ വിഭാഗങ്ങളിലെ  കുട്ടികളും, അധ്യാപകരും  പ്രദർശനം കണ്ടു, മലയാള സാഹിത്യത്തിലെ  പ്രധാനപ്പെട്ട എഴുത്തുകാരുടെ  കൃതികൾ പഴയകാല  പത്രങ്ങളിലെ  പ്രധാന  തലക്കെട്ടുകൾ, മലയാളത്തിൽ ആദ്യം  അച്ചടിച്ച ഗ്രന്ഥം   ഇവയെല്ലാം കുട്ടികൾ കൗതുകത്തോടെ  നോക്കിക്കണ്ടു. കുട്ടികൾ വളരെ  ശ്രദ്ധാപൂർവ്വവും അച്ഛടക്കത്തോടുമാണ്  പ്രദർശനം കണ്ടത്. പ്രസ്തുത  പ്രദർശനം  കണ്ടതിന്റെ  അടിസ്ഥാനത്തിൽ ഒരു വിലയിരുത്തൽക്കുറിപ്പ് മത്സരം കുട്ടികൾക്ക് സംഘടിപ്പിച്ചു.   9 H ലെ  നവമി കൃഷ്ണ  ഒന്നാംസ്ഥാനവും   9  K യിലെ ലെ  ശിവാനി  S S രണ്ടാം സ്ഥാനവും  നേടി.

 

 

 




കടയ്ക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വായന വാരാഘോഷത്തിന്റെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ കടയ്ക്കൽ പഞ്ചായത്ത് സമിതി കൺവീനർ ഷിബു D നിർവഹിച്ചു. HM വിജയകുമാർ സർ സ്കൂൾ വികസന സമിതി വൈസ് ചെയർമാൻ നന്ദനൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഈ ചടങ്ങിൽ വച്ച്...10G ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ "ചിറകുകൾ "എന്ന മാഗസിന്റെ പ്രകാശനം നടന്നു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന പ്രമീള ദേവിയുടെ പ്രഥമ കവിതാ സമാഹാരം "ഹൃദയാക്ഷരങ്ങൾ " കുട്ടികൾക്ക് പരിചയപ്പെടുത്തി.  8G യിലെ ദിയ ജെ ശേഖർ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.9F ലെ നൈഫ് നിഷാദ് വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.8G യിലെ നൃപൻ വായനദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. 8L ലെ കല്യാണി ആർ എസ് "ചങ്ങാതി " എന്ന പേരിലുള്ള സ്വന്തം കവിത ചൊല്ലി. സ്കൂളിലെ ഓരോ കുട്ടിയുടെയും ജന്മദിനത്തോടനുബന്ധിച്ച് പുസ്തകങ്ങൾ നിക്ഷേപിക്കുന്നതിനുള്ള "പുസ്തക തൊട്ടിൽ" 10G യിലെ റിസാന എസ് പുസ്തകം നിക്ഷേപിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.10G യിലെ തനിമ റ്റി എസ് " കണ്ണീരും കിനാവും" എന്ന പുസ്തകം പരിചയപ്പെടുത്തി. വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ സുമ ടീച്ചർ നന്ദി രേഖപ്പെടുത്തി.

 

     


വിദ്യാരംഗം കലാസാഹിത്യവേദി -2022-23

ചിത്രങ്ങൾ കാണുവാൻ .....

ഉദ്ഘാടനം:04/07/2022 -ലാലു( അധ്യാപകൻ, കവി)

വിദ്യരംഗം കലാസാഹിത്യ വേദി നടത്തിയ മത്സരങ്ങൾ

1. കവിതാരചന(22/06/2022)

2. കഥാരചന(23/06/2022)

3. ഉപന്യാസ രചന(24/06/2022)

4. ബഷീർ അനുസ്മരണ ക്വിസ്(05/07/2022)

5.പുസ്തകാസ്വാദനം (13.07/2022)

6. കാവ്യാലാപനം(13/07/2022)

7.നാടൻ പാട്ട്(22/07/2022)

8. ആസ്വാദനക്കുറിപ്പ്

9.സാഹിത്യ ക്വിസ്

10. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ കർഷകദിന സ്കൂൾ അസംബ്ലി നടത്തി(16/08/2022)

11. പച്ചയിൽ ഫൗണ്ടേഷൻ നടത്തിയ ദേശഭക്തിഗാന മത്സരത്തിൽ ഒന്നാം സ്ഥാനം( ഓഗസ്റ്റ് 15 )

12. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലും വിദ്യാരംഗം കലാസാഹിത്യ വേദിയുമായി സഹകരിച്ച് വായനോത്സവ ക്വിസ് നടത്തി (27/10/2022)

13. വിദ്യാരംഗം കലാ സാഹിത്യ വേദി നടത്തിയ സബ്ജില്ലാ സർഗോത്സവത്തിൽ പങ്കെടുത്ത കുട്ടികൾ

1. കഥാ രചന ( ഹൈബ എച്ച് )

2. കവിതാ രചന ( നന്ദന എസ്)

3. അഭിനയം( ബിൻഷാന സ്വാലിഹ)

4.കാവ്യാലാപനം( റിസാന )

5. നാടൻ പാട്ട്( പൂർണിമ )

14.വിദ്യാരംഗം കലാസാഹിത്യ വേദി നടത്തിയ സംസ്ഥാന സർഗോത്സവത്തിൽ പങ്കെടുത്ത കുട്ടികൾ

1. കഥാ രചന (ഹൈബ എച്ച് )

2. കവിതാരചന ( നന്ദന എസ്)

വിദ്യാരംഗം കലാസാഹിത്യവേദി -2021-22

ചടയമംഗലം വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവുംമികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന യൂണിറ്റാണ് ഈ സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി.

2020-21വർഷത്തിൽ ഉപജില്ലാതല മത്സരങ്ങളിൽ വേദി മികച്ച പ്രകടനം കാഴ്ചവച്ചു.അഭിനന്ദ പി അരവിന്ദ് നാടൻപാട്ട് , അനഘ കഥാരചന,പൂർണ്ണിമ നാടൻപാട്ട് ,സംഗീത് വിനോദ് കവിതലാപനം,കല്യാണിരാജ് ഉപനായാസ രചന, ദേവപ്രിയ ലളിതഗാനം,ആനന്ദ് ചിത്രരചന,പൂർണ്ണിമ നാടൻപാട്ട്,അഭിരാമി കവിതാരചന എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു.2021-22 വർഷത്തിൽ ഹൈബ എച്ച് എസ്സ് കഥാരചന ഒന്നാം സ്ഥാനം പൂർണ്ണിമ രാജേന്ദ്രൻ നാടൻപാട്ട് ഒന്നാം സ്ഥാനം,ബിൻഷാന എസ്സ് സ്വാലിഹ ഏകാംഗാഭിനയം ഒന്നാം സ്ഥാനം,റിസാന എസ്സ് കാവ്യാലാപനം ഒന്നാം സ്ഥാനം ഗായത്രി എസ്സ് അജിത്ത് കവിതാരചന രണ്ടാം സ്ഥാനം,ഗൗരി ഗിരീഷ് ചിത്രരചന രണ്ടാം സ്ഥാനം എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. ജില്ലാതല സർഗ്ഗോത്സവത്തിൽ ഗൗരി ഗിരീഷ് ചിത്രരചന രണ്ടാം സ്ഥാനവും ബിൻഷാന എസ്സ് സ്വാലിഹ ഏകാംഗാഭിനയത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.