കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സ്കൗട്ട്&ഗൈഡ്സ്/2023-24

22:16, 1 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) ('{{Yearframe/Pages}} == '''സ്കൗട്ട് വാർത്തകൾ''' == കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ അധ്യയനവർഷത്തിൽ രാജേഷ് മാഷിന്റെ നേതൃത്വത്തിൽ പുതിയ സ്കൗട്ട് യൂണിറ്റ് ആരംഭിച്ചു .സംസ്ഥാന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
2022-23 വരെ2023-242024-25


സ്കൗട്ട് വാർത്തകൾ

കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ അധ്യയനവർഷത്തിൽ രാജേഷ് മാഷിന്റെ നേതൃത്വത്തിൽ പുതിയ സ്കൗട്ട് യൂണിറ്റ് ആരംഭിച്ചു .സംസ്ഥാന സ്കൗട്ട് ട്രെയിനിങ് സെന്റർ ആയ പാലോടിൽ നിന്നുമാണ് മാഷ് സ്കൗട്ട് മാസ്റ്റർ ബേസിക് ,അഡ്വാൻസ് കോഴ്സുകൾ കഴിഞ്ഞത് .

സ്കൗട്ട് യൂണിറ്റ് പ്രസിഡന്റ് ഹെഡ്മിസ്ട്രസ് ലത ടീച്ചർ ,അരുൺ മാഷ് ,ജയചന്ദ്രൻ മാഷ് എന്നിവരുടെ സഹകരണത്തോടു കൂടിയാണ് മുപ്പത്തിരണ്ട് വിദ്യാർത്ഥികൾ അടങ്ങുന്ന പുതിയ യൂണിറ്റ് ആരംഭിച്ചത് .

ഫിസിക്കൽ ടെസ്റ്റിലൂടെ വിദ്യാർത്ഥികളെ സെലക്ട് ചെയ്തു

പുതിയ സ്കൗട്ട് യൂണിറ്റി ലേക്കുള്ള റിക്രൂട്ട്സിനെ ഫിസിക്കൽ ടെസ്റ്റിലൂടെ സെലക്ട് ചെയ്തു .അൻപതോളം വിദ്യാത്ഥികൾ പങ്കെടുത്തു .മുപ്പത്തിരണ്ടുപേരേ സെലക്ട് ചെയ്തു

 
.
 
.
 
.

ട്രൂപ്പ്മീറ്റിങ് 27-06-2023

യുവാക്കളുടെ മാനസികവും ശാരീരികവും ഭൌതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു.ഭാരത്‌ സ്കൗട്ട് &ഗൈഡ്സ് ചെറുപ്പകാർക്കുള്ള സന്നദ്ധ രാഷ്രീയെതര വിദ്യാഭ്യാസ പ്രസ്ഥാനമാണ് 1950ൽ സ്ഥാപകൻ ബി.പി യുടെ ഉദ്ദേശങ്ങൾ,തത്വങ്ങൾ,രീതികൾ,മുതലായുടെ അടിസ്ഥാനത്തിൽ ജാതി,മതം,വർഗം എന്നിവയുടെ വിവേചനമില്ലാതെ എല്ലാവർക്കുമായി തുറന്നിട്ടുള്ള പ്രസ്ഥാനം സ്‌കൗട്പ്രസ്ഥാനം ,നിയമങ്ങൾ ,അച്ചടക്കം എന്നീകാര്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ട്രൂപ്പ്മീറ്റിങ് .യൂണിറ്റ് പ്രസിഡന്റ് ലതടീച്ചർ ,സ്കൗട്ട് മാസ്റ്റർ രാജേഷ് ,നിഷടീച്ചർ ,അരുൺ ,ജയചന്ദ്രകുമാർ എന്നിവർ നേതൃത്വം നൽകി .

 
.
 
.
 
.