ജി യു പി എസ് നന്ദിപുലം/ക്ലബ്ബുകൾ/സയൻസ് ക്ലബ്ബ്

20:14, 30 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23260 (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ ശാസ്ത്രീയ ചിന്തയും മനോഭാവവും വളർത്തിക്കൊണ്ടുവരുന്നതിനും നിത്യജീവിതത്തെ യുക്തിസഹസമായി സമീപിക്കുന്നതിനും, പ്രശ്നങ്ങളെ ശാസ്ത്രീയമായി അപഗ്രഥി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളിൽ ശാസ്ത്രീയ ചിന്തയും മനോഭാവവും വളർത്തിക്കൊണ്ടുവരുന്നതിനും നിത്യജീവിതത്തെ യുക്തിസഹസമായി സമീപിക്കുന്നതിനും, പ്രശ്നങ്ങളെ ശാസ്ത്രീയമായി അപഗ്രഥിക്കുന്നതിനും, സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ, അനാചാരങ്ങൾ, ജാതീയവും വർഗീയവും ലിംഗപരവുമായ വിവേചനങ്ങൾ എന്നിവയ്ക്കെല്ലാം അറുതി വരുത്താനും ശാസ്ത്രീയ മനോഭാവം വ്യാപകമാകുന്നതിലൂടെ സാധിക്കും. ശാസ്ത്ര പഠനത്തിലൂടെ നേടുന്ന അറിവും, ശാസ്ത്ര അവബോധവും രണ്ടും രണ്ടാണ്.ശാസ്ത്ര അവബോധം രൂപപ്പെടുമ്പോൾ മാത്രമേ ശാസ്ത്ര പഠനം സാർത്ഥകമാകുന്നുള്ളൂ.ഇതിനു ഉതകുന്ന തരത്തിലുള്ള പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കലുമാണ് ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ദേശലക്ഷ്യങ്ങൾ.