സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒരു ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. അതിൽ 50 സെൻ്റ് സ്കൂൾ ആരംഭിച്ചപ്പോൾ സൗജന്യമായി ലഭിച്ചതും 50 സെൻ്റ് പിന്നീട് കടയ്ക്കൽ പഞ്ചായത്ത് വിലകൊടുത്ത് വാങ്ങുകയും ചെയ്തതാണ്. പഞ്ചായത്ത്, എം. എൽ. എ., എം. പി. ഫണ്ടുകൾ, സന്നദ്ധസംഘടനകൾ, പി.ടി.എ. എന്നിവയുടെ സഹകരണത്തോടെ സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ നാല് പെർമെനൻ്റ് കെട്ടിടങ്ങളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ബഹുനിലമന്ദിരത്തിൻ്റെ ഉദ്ഘാടനം ബഹു: മന്ത്രി ശ്രീമതി ജെ ചിഞ്ചുറാണി 2022 മാർച്ച് 10 ന് നിർവ്വഹിച്ചു.