ചെരിച്ചുള്ള എഴുത്ത്ചെരിച്ചുള്ള എഴുത്ത്'=ആമുഖം=

    ഗവണ്മെന്റ് മോഡൽ റെസിഡന്റിൽ സ്കൂൾ - കീഴ്മാട്, ആലുവ 
      2016 - 17  അധ്യയന വർഷ പ്രവർത്തന പരിപാടികൾ

2016 ജൂൺ

പ്രവേശനോത്സവം'

      2016 ജൂൺ മാസം ഒന്നാം തിയതി നടന്ന പ്രവേശനോത്സവത്തോടെ ഈ അക്കാഡമിക് വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.  സ്വാഗത ഗാനാലാപനത്തോടെ പരിപാടികൾ ആരംഭിച്ചു.  വിദ്യ ദീപം തെളിയിച്ചതിനു ശേഷം,  അഞ്ചാം ക്ലാസ്സിൽ പുതിയതായി എത്തിയ വിദ്ധാർത്ഥികളെ മധുരം നൽകി സ്വീകരിച്ചു .  പഠനോപകരണ വിതരണം നടന്നു. തുടർന്ന്  അദ്യാപകർക്കും  വിദ്യാർത്ഥികൾക്കുമായി മോട്ടിവേഷൻ ക്ലാസ് ക്രമീകരിച്ചു. 

ജൂൺ 5 - പരിസ്ഥിതി ദിനം

     പരിസ്ഥിതി ദിന സന്ദേശം, പ്രതിജ്ഞ എന്നിവയ്‌ക്കൊപ്പം വ്രക്ഷ തൈ നടീൽ, പരിസ്ഥതി ക്വിസ് മത്സരം, പോസ്റ്റർ പ്രദർശനം എന്നിവയും നടന്നു.

ജൂൺ 19 - വായന ദിനം

     ജൂൺ 19  വായന ദിനാചരണവും  26 -  തിയതി  വരെ വായനാവാരാചരണവും  ക്രമീകരിച്ചു. വയനാവാരാചരണത്തിന്റെ ഉൽഘടനം കാവ്യാ കലാ കേന്ദ്രം ഡയറക്ടർ ശ്രീ മോഹനൻ നായർ നിർവഹിച്ചു.  

പുസ്തക പ്രദർശനം, ക്വിസ് മത്സരം, പോസ്റ്റർ രചന പ്രദർശനം, പ്രഭാഷണങ്ങൾ എന്നിവ നടന്നു. ഇതോടനുബന്ധിച്ചു സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉൽഘടനവും നടന്നു.

സിവിൽ സർവീസ് പരീക്ഷയിലെ വിജയി - മിഥുൻ. വി. സോമരാജിന് അഭിനന്ദനം

    സിവിൽ സർവീസ് പരീക്ഷയിൽ 1015 മത് റാങ്ക് നേടിയ, 2005 sslc  ബാച്ച് വിദ്ധാർത്ഥി ആയിരുന്ന മിഥുൻ. വി. സോമരാജിന് സ്കൂളിന്റെ നേതൃത്വത്തിൽ അഭിനന്ദന സമ്മേളനം സംഘടിപ്പിച്ചു വിവിധ വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രിയ നേതാക്കൾ പങ്ക്കെടുത്തു. പീ ടീ എ യോടൊപ്പം,  എസ് പീ സി യും, ബാൻഡ് സംഘവും  പരിപാടികൾക്ക് നേതൃതും നൽകി.

ജൂൺ 20 - യോഗ ദിനം

    പ്രഭാഷണം, യോഗ ഡിസ്പ്ലേ, പോസ്റ്റർ പ്രദർശനം എന്നിവയും ക്രമീകരിച്ചു.

ജൂൺ മാസത്തിൽ ജി ശങ്കരക്കുറുപ്പ് ദിനാചരണം, ഉള്ളൂർ ദിനാചരണം, ലോക മയക്കുമരുന്ന് വിരുദ്ധ ദിനാചരണം എന്നിവയും സമുചിതമായി ആചരിച്ചു. ജൂൺ 18 , 25 ദിവസങ്ങൾ ഡ്രൈ ഡേ ആയി ആചരിച്ചു.

റേഡിയോ@ എം ആർ എസ്

   റേഡിയോ@ എം ആർ എസ്  എന്ന പേരിൽ അഞ്ചു മുതൽ പത്തു വരെ ക്ലാസ് കളിലെ വിദ്യാർത്ഥികൾ എല്ലാ ദിവസവും പത്തു മിനിറ്റു  ദൈർഗ്യമുള്ള വിവിധ പരിപാടികൾ  അവതരിപ്പിക്കുകയും പ്രമുഖ വ്യക്തികളുമായി ഫോൺ ഇൻ പ്രോഗ്രാമുകളും നടത്തി വരുന്നു.  (radio5 @എം ആർ സ് , radio6  എം ആർ സ്, radio 7 @ എം ആർ സ്, radio8  എം ആർ സ്, radio9 @ എം ആർ സ്, & radio10 @ എം ആർ സ് ) 

വായന, എഴുത്

    അക്ഷരം,എഴുത്, വായന എന്നിവയിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേകം ക്ലാസ് ആരംഭിച്ചു.  അക്ഷര ശാല എന്ന പേരിൽ നടക്കുന്ന പ്രസ്‌തുത പരിപാടിയിൽ, തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കു പരിശീലനം നൽകി വരുന്നു.

2016 ജൂലൈ

   ബഷീർ ചരമ ദിനം, ലോക ജനസംഖ്യ ദിനം, പി. എൻ. പണിക്കർ ജന്മദിനം, ചന്ദ്ര ദിനം, എ പി ജെ  അനുസ്മരണ ദിനം , പ്രേം ചന്ദ് ജന്മദിനം എന്നിവയും ആചരിച്ചു. 

ആരോഗ്യ ക്വിസ്

    എല്ലാ വിദ്യാർത്ഥികൾക്കും ജില്ല മെഡിക്കൽ സംഘത്തിൻറെ നേതൃത്വത്തിൽ ആരോഗ്യ ബോധന ദിനാചരണം നടത്തി. മെഡിക്കൽ പരിശോധന, വാക്സിനേഷൻ എന്നിവ ക്രമീകരിച്ചു.

എസ് പി സി

   ജൂൺ മാസം മുതൽ നിശ്ചിത പ്രവർത്തന കാലിൻഡറിന്റെ  അടിസ്ഥാനത്തിൽ 88  കേഡറ്റുകൾക്ക് പരിശീലനം നൽകി വരുന്നു.  പരേഡ്, കായിക പരിശീലനം എന്നിവയോടൊപ്പം, മറ്റ് പഠന, പഠ്യേതര പ്രവർത്തനങ്ങളും നടന്നു വരുന്നു.  
 അദ്ധ്യാപക രക്ഷകർത്തൃ സമ്മേളനങ്ങൾ 

വിദ്യാർത്ഥികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിനായി അദ്ധ്യാപക രക്ഷകർത്തു യോഗങ്ങൾ നടത്തുന്നു. 2016 - 17 അധ്യയന വർഷത്തെ പി ടി എ പ്രസിഡന്റ് ആയി ശ്രീ ജെയ്‌സൺ രാജുവിനെ തിരഞ്ഞെടുത്തു.

2016 ഓഗസ്റ്റ്, സെപ്തംബര് 

റമടിയേൽ കോച്ചിങ് - എൻ്റെച്മെന്റ് ക്ലാസുകൾ ഹൈ സ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് അധ്യാപകരുടെ മേൽനോട്ടത്തിൽ

6 .30  പിഎം മുതൽ 8 . 30 പിഎം വരെ രാത്രി ക്ലാസുകൾ തുടങ്ങി 

അക്കാദമികേതര പ്രവർത്തനങ്ങൾ

2016 ലെ ഒളിംപിക്സിനടനുബന്ധിച് 8 / 8/16 ഇൽ ഒളിമ്പിക്സ് കോർണേറിന്റ ഉത്ഘാടനം ഹെഡ് മാസ്റ്റർ സതീശൻ സർ നിർവഹിച്ചു അന്നേ ദിവസം തന്നെ കീഴ്മാട് പി എച് സിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ വിദ്യാർത്ഥികൾക്ക് ഹെൽത്ത് awareness ക്ലാസ് നടത്തി . നാഗസാക്കി ദിനം, ഹിരോഷിമ ദിനം, ക്വിറ് ഇന്ത്യ ദിനം എന്നിവ സമുചിതമായി ആചരിച്ചു. ഇതിന്റെ ഭാഗമായി സന്ദേശം, പ്രസംഗം, പോസ്റ്റർ പ്രദർശനം കൊളാഷ്, സിഡി പ്രദർശനം എന്നിവ നടത്തി

ദേശീയ വിര വിമുക്ത ദിനാചരണം - ഓഗസ്റ്റ് 10

മെഡിക്കൽ സംഘത്തിൻറെ നേതൃത്വത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും വിര ഗുളിക നൽകി, കിഴ്‌മാട്‌ പഞ്ചായത്‌ തല ഉൽഘടനം ഈ സ്കൂളിൽ വച്ച് നടന്നു. വിവിധ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു.

ഓഗസ്റ്റ് -15 സ്വാതദ്ര്യദിനാചരണം

സ്വാതദ്ര്യ ദിനാചരണത്തിന്റെ ഭാഗമായ് സന്ദേശം, പ്രസംഗങ്ങൾ, മൾട്ടിമീഡിയ ഉപയോഗിച്ചുള്ള ക്വിസ് മത്സരം, പോസ്റ്റർ പ്രദർശനം, പരേഡ്, ബാൻഡ്, ദേശ ഭക്തി ഗാന മത്സരം, പതാക നിർമാണ മത്സരം തുടങ്ങിയ പരിപാടികളും മധുര പലഹാര വിതരണവും നടത്തുകയുണ്ടായി. ജില്ലാ തല സ്വാതത്ര്യ ദിന പരേഡിൽ ഈ വിദ്യാലയത്തിലെ എസ് പി സി വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി . ആഗസ്ത് 17 - കർഷക ദിനാചരണം

ഈ ദിനത്തിൽ കീഴ്മാട് പഞ്ചായത്തിലെ സ്കൂൾ ഉൾപ്പെടുന്ന വാർഡിലെ മികച്ച കർഷകനെ ആദരിച്ചു. അദ്ദേഹം വൃക്ഷ തൈകൾ നടുകയും, ജൈവ പച്ചക്കറി കൃഷിയെ കുറിച് പ്രഭാഷണം നടത്തുകയും ചെയ്തു.

ഓഗസ്റ്റ് 16 , 17 , 18 - സ്കൂൾ കലോത്സവം, സ്കൂൾ കായിക മേള , ഓണാഘോഷം

മികവാർന്ന മത്സര ഇനങ്ങളും വ്യക്തതികത നേട്ടങ്ങളും കൈവരിച്ചുകൊണ്ട് സ്കൂൾ കലോത്സവവും, കായിക മേളയും നടന്നു. മാത്‍സ് ക്ലബ്ബിന്റെ അഭ്മുക്യത്തിൽ പൂക്കള ഡിസൈൻ മത്സരം നടത്തി സമ്മാനങൾ നൽകി. മാവേലിയും വാമനനും പുലികളും എം ആർ എസ് അങ്കണത്തിൽ ആർപ്പുവിളികളും ആഘോഷവുമായി എത്തി. എല്ലാവരും ഒന്നിച്ചു ഓണസദ്യയും, കളികളുമായി ഓണം കൊണ്ടാടി.

എം ബി ബി എസ് ലഭിച്ച പൂർവ വിദ്യാർത്ഥി അതുൽ രാജിന് അനുമോദനം നൽകി.


സെപ്തംബര് 5 - അദ്യാപകദിനാചരണം

ഗവൺമെന്റ് സർവീസിൽ നിന്നും ദീർഘ കലാ സേവനത്തിനു ശേഷം വിരമിച്ച ഭവാനി ടീച്ചറിനെ ആദരിച്ചു. ടീച്ചർ വിദ്യാർത്ഥികൾക്ക് " ജീവിത ശൈലി " എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്കരണ ക്ലാസ് നടത്തുകയും ചെയ്തു. പൂച്ചെണ്ടുകളും ആശംസ കാർഡുകളും നൽകി വിദ്യാർഥികൾ അദ്ധ്യാപകരെ ആദരിച്ചു. പത്താം ക്ലാസ് വിദ്യാർഥികൾ ഇംഗ്ലീഷ് ക്ലാസുകൾ ഗ്രൂപ്പ് തിരിഞ് നടത്തി. മികച്ച പ്രകടനം കാഴ്ച്ച വച്ചവർക്കു ഇംഗ്ലീഷ് ക്ലബ് സമ്മാനങ്ങൾ നൽകി .

സെപ്റ്റംബർ 22 - അല്ഷിമേസ് ദിനാചരണം

ദിനാചരണത്തിന്റെ ഭാഗമായി പ്രതിജ്ഞ, സന്ദേശം, പ്രസംഗം എന്നീ പരിപാടികൾ നടത്തി.

റോഡ് സുരക്ഷാ ദിനം

റോഡ് സുരക്ഷയെ ആസ്പദമാക്കി വിദ്യാർത്ഥികൾക്ക് 28 / 09 / 2016 ന് അസ്സെംബ്ലീയിൽ പ്രതിജ്ഞയും അതിനു ശേഷം ബോധവത്കരണ ക്ലാസും നടത്തി.

ക്വിസ് മത്സരങ്ങൾ

27 / 09 / 2016 നു " കേരളം നൂറ്റാണ്ടിലൂടെ " എന്ന വിഷയത്തെ ആസ്പദമാക്കി ചരിത്ര ക്വിസ് നടത്തി. 30 /o9 / 2016 നു അക്ഷര മുറ്റം ക്വിസ് നടത്തി.

വിജ്ഞാനോത്സവം

പഞ്ചായത്ത് തല വിജ്ഞാനോത്സവത്തിൽ ഹൈസ്കൂളിൽ നിന്നു ആകാശ് റെജിയും , up വിഭാഗത്തിൽ നിന്ന് ആരോമൽ. കെ. ജെ. യും മികച്ച വിജയം കരസ്ഥമാക്കി.

"https://schoolwiki.in/index.php?title=ഉപയോക്താവ്:Govt.Model_Residential_School_Keezhmad&oldid=190853" എന്ന താളിൽനിന്ന് ശേഖരിച്ചത്