സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നിർമ്മല യു പി എസ്
കോഡുകൾ
സ്കൂൾ കോഡ്13450 (സമേതം)
അവസാനം തിരുത്തിയത്
09-05-2023Vijayanrajapuram



ചരിത്രം

1950 ജൂൺ 3-ന് നിർമല എലിമെന്ററി സ്കൂൾ സ്ഥാപിതമായി. കെ. കെ. കുമാരൻ മാസ്റ്റർ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. 1951-ൽ ഈ സ്കൂൾ യുപി സ്കൂളായി ഉയർത്തപ്പെട്ടു. 1957 ജൂൺ 3-ന് നിർമ്മല ഹൈസ്കൂൾ സ്ഥാപിതമായി. 1960- ൽ ആദ്യ ബാച്ച് എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഇരുന്നു. 1961-ൽ എൽ. പി സ്കൂൾ ഈ വിദ്യാലയ സമുച്ചയത്തിൽ നിന്നും വേർപെടുത്തിയത് വികേന്ദ്രീകൃത ഭരണത്തിനുള്ള സൗകര്യത്തിനു വേണ്ടിയാണ്. ശ്രീ. പി. ജെ തോമസ് ആയിരുന്നു എൽപി സ്കൂളിന്റെ ഹെഡ്മാസ്റ്റർ.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

കണ്ണൂർ ജില്ലയിൽ ഇരിക്കൂർ ഉപജില്ലയിലെ ഏരുവേശ്ശി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ചെമ്പേരി നിർമല യു പി സ്കൂൾ. ക്ലാസ്സ്മുറികൾ,അത്യാധുനിക സൗകര്യങ്ങളോടു കൂടി പ്രവർത്തിക്കുന്ന കംപ്യൂട്ടർലാബ്,സ്മാർട്ട് ക്ലാസുകൾ,പുസ്തകങ്ങളാൽ സമ്പന്നമായ വിശാലമായ ലൈബ്രറി,പ്രയർ ഹാൾ,ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര ലാബുകൾ,കുട്ടികളുടെ ശാരീരിക ക്ഷമതക്കും മാനസിക ഉല്ലാസത്തിനും വഴി ഒരുക്കുന്ന കായിക സാമഗ്രികൾ എന്നിവയാൽ ഈ വിദ്യാലയം സമ്പന്നമാണ്.

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് ചെറിയ തോതിൽ  സംഭാവന ചെയ്യാൻ സാധിക്കുന്ന പച്ചക്കറിത്തോട്ടം,പ്രസന്നമായ ഉദ്യാനം,വിശാലമായ സ്കൂൾ ഗ്രൗണ്ട്,ശുചിമുറികൾ,വാട്ടർ പ്യൂരിഫിക്കേഷൻ ഫസിലിറ്റീസ്,തണൽ മരങ്ങൾ,അനുഭവ സമ്പത്തുള്ള അധ്യാപകർ എന്നിവയെല്ലാം ഈ വിദ്യാപീഠത്തിന്റെ സവിശേഷതകൾ ആണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

എലിമെന്ററി സ്കൂൾ

1. കെ. കെ കുമാരൻ മാസ്റ്റർ(03/06/1950)

ഹയർ എലിമെന്ററി സ്കൂൾ

2. ടി. എൻ ചാത്തുക്കുട്ടി(1951) 3. പി. കുഞ്ഞിരാമൻ(1955)

 എൽ. പി സ്കൂൾ

4. തോമസ് പി. ജെ(01/06/1961-31/03/1987)

5. ഏലിക്കുട്ടി ടി.ടി(01/04/1987-31/03/1989)

6. ജോർജ് ടി. ഡി(01/04/1989-31/03/1993)

7.ഫ്രാൻസിസ് എഫ് കിഴക്കേൽ(01/04/1993-04/04/1994)

8. വി. വി പൗലോസ്(05/04/1994-01/06/1994)

9. എം. ടി മത്തായി(01/07/1994-31/03/1996)

10. ഉലഹന്നാൻ ടി.ടി(01/04/1996-31/03/1997)

11. പി. ഡി ജോസഫ്(01/04/1997-31/03/1999)

യു. പി. സ്കൂൾ

12. കെ.എ കുര്യാക്കോസ് (01/04/1999-31/03/2008)

13. ജോസഫ് എൻ. പി(01/04/2008-11/10/2013)

14. മത്തായി കെ. ജെ(01/11/2013-30/04/2018)

15.സിസ്റ്റർ. ലിസി പോൾ(01/05/2018----

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഒളിമ്പ്യൻ ബോബി അലോഷ്യസ്. സാലി തോമസ്, സണ്ണി തോമസ് തുടങ്ങിയവർ

വഴികാട്ടി

തളിപ്പറമ്പ് നിന്നും ശ്രീകണ്ഠപുരം വഴി ബസ് മാർഗം എത്തിച്ചേരാം (28 KM)

ഇരിട്ടിയിൽ നിന്നും പയ്യാവൂർ വഴി ഒരു മണിക്കൂർ കൊണ്ട് ബസ് മാർഗം  സ്കൂളിലെത്താം (29 KM)

  • കണ്ണൂർ-മയ്യിൽ-മലപ്പട്ടം വഴിയും സ്‌കൂളിലെത്താം (42 KM)
  • ചിറ്റാരിക്കാൽ നിന്നും ചെറുപുഴ വഴി ബസ് മാർഗം 2 മണിക്കൂർ കൊണ്ട് എത്തിച്ചേരാം (55 KM)

{{#multimaps:12.09671,75.54827 | zoom=18}}

"https://schoolwiki.in/index.php?title=നിർമ്മല_യു_പി_എസ്&oldid=1907857" എന്ന താളിൽനിന്ന് ശേഖരിച്ചത്