ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/കേശവും മാമ്പഴവും

14:42, 6 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/കേശവും മാമ്പഴവും എന്ന താൾ ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/കേശവും മാമ്പഴവും എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരപ്പിശക് മാറ്റുന്നതിന്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേശവും മാമ്പഴവും     

ധർമ്മ എന്ന പട്ടണത്തിൽ കേശവ് എന്ന ബാലൻ അവന്റെ അച്ഛനോടൊപ്പം താമസിച്ചിരുന്നു. അവന്റെ അച്ഛൻ ഒരു സ്വകാര്യസ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. അവരുടെ വീടിനു പിറകിലായി ഒരു ഏക്കറുള്ള വലിയ തോട്ടമുണ്ടായിരുന്നു. ഈ തോട്ടത്തിന്റെ ഇടതു വശത്തായി ഒരു മാവുണ്ടായിരുന്നു. ഈ മാവിൻ ചുവട്ടിലാണ് കേശവൻ എന്നും കളിച്ചിരുന്നത്. മാവിൽ അതിവസിച്ചിരുന്ന അണ്ണാനോടും പക്ഷികളോടുമൊത്തായിരുന്നു കേശവ് കളിക്കുന്നത്. വിശക്കുമ്പോൾ അതിൽനിന്ന് മാങ്ങയും പറിച്ച് കഴിക്കുമായിരുന്നു. ഓണക്കാലത്തും അല്ലാത്തസമയത്തും അവൻ മാവിലൂഞ്ഞാൽ കെട്ടി ആടുമായിരുന്നു. കേശവ് വളരുന്നതിനൊപ്പം മാവും വളർന്നു കൊണ്ടിരുന്നു. മാവ് വളർന്നു വലുതായി വയസ്സായി മാങ്ങയുടെ എണ്ണം കുറഞ്ഞു കൊണ്ടിരുന്നു. ഒരു ദിനം കേശവ് ആലോചിച്ചു "മാവ് വലുതായി. മാങ്ങകളുടെ എണ്ണം കുറഞ്ഞു വരുന്നു. ഇനി ഈ മാവ് കൊണ്ട് പ്രയോജനമൊന്നുമില്ല. ഇതു മുറിച്ചാൽ ഒരു കട്ടിലിനുതികയും. മുറിക്കാം. അതാണ് പറ്റിയത്." മരം മുറിക്കാൻ എല്ലാ ഏർപ്പാടും ചെയ്യുന്ന സമയത്ത് അവന്റെ അച്ഛന് കെയ്റോ എന്ന പട്ടണത്തിലേക്ക് സ്ഥലംമാറ്റം. അങ്ങനെ മാവ് വെട്ടുന്ന കാര്യം പോയി. ആ വീടും തോട്ടവും അവർ മറ്റൊരു കുടുംബത്തിന്‌ വിറ്റു. ആ കുടുംബക്കാർ മാവ് ഒഴിച്ച് മറ്റു മരങ്ങൾ എല്ലാം മുറിച്ചു. അപ്പോൾ ആ സ്ഥലം തന്നെ ആകപ്പാടെ മാറിപ്പോയി.

കെയ്റോയിൽ ചെന്നയുടൻ താമസിക്കാൻ പറ്റിയൊരു വീടു കണ്ടുപിടിച്ചു. അങ്ങനെ സന്തോഷത്തോടെ കഴിയുന്ന കാലത്ത് പെട്ടെന്ന് ഒരു അഴിമതിയിലൂടെ കേശവിന്റെ അച്ഛന്റെ ജോലി നഷ്ടപ്പെട്ടു. അപ്പോൾ അവരുടെ കുടുംബം അത്യധികം ദാരിദ്ര്യത്തിലായി. അവന്റെ അച്ഛൻ കൂലിപ്പണിക്കു പോയി. ഒരു ദിനം അച്ഛൻ പണിക്കു പോയ സമയം ഒന്നും കഴിക്കാനില്ലാതെ വിശപ്പടക്കിക്കൊണ്ട് കേശവ് വീടിനു ചുറ്റും നോക്കിക്കൊണ്ടിരുന്ന സമയം അവൻ ഒരു പെട്ടി കണ്ടു. കണ്ടപാടേ അതു തുറക്കാനുള്ള ആകാംക്ഷ അവന്റെ ഉള്ളിൽ നിറഞ്ഞു . അവനാ പെട്ടി തുറന്നപ്പോൾ അതിൽ ആഭരണങ്ങളും നല്ലൊരു പട്ടുസാരിയും കണ്ടു. കൂടാതെ ഒരു ചിത്രവും കിട്ടി. ആ ചിത്രം കണ്ടപ്പോൾ അവനു മനസ്സിലായി അതവന്റെ അമ്മയുടേതാണെന്ന്. അമ്മയുടെ ഓർമ്മയ്ക്കായി അച്ഛൻ സൂക്ഷിച്ചു വച്ചതായിരുന്നു എന്ന് അവന് മനസ്സിലായി. അവന്റെ മനസ്സിലും അമ്മയുടെ ഓർമ്മകൾ വന്നു. എന്നാൽ അവൻ ചിന്തിച്ചു "അവന്റെ അമ്മ ഇന്നില്ല. അമ്മയുടെ ഓർമ്മക്കായി ഒരു ചിത്രം പോരേ, എന്തിനാണ് ആഭരണങ്ങളും പട്ടുസാരിയും. കൂടാതെ ഇത് വിറ്റുകിട്ടുന്ന പൈസകൊണ്ട് ഒരു നേരത്തെ ആഹാരം കഴിക്കാം." അങ്ങനെ അവനത് വിറ്റു പൈസയാക്കാൻ തീരുമാനിച്ചു. അവൻ കടയിൽ കൊണ്ടുപോയി വിറ്റ് പൈസയാക്കി അതിൽ അവൻ ഭക്ഷണം വാങ്ങിച്ചു കഴിച്ചു. ഈ സമയത്ത് അവൻ അവന്റെ അച്ഛന്റെ കാര്യം ഓർത്തില്ല. അച്ഛൻ ജോലി കഴിഞ്ഞ് വീട്ടിൽ വന്നപ്പോൾ വാതിൽ തുറന്നു കിടക്കുന്നതു കണ്ട് ഓടി വന്ന് വീടിന്നകത്തു നോക്കിയപ്പോൾ തന്റെ ഭാര്യയുടെ ഓർമ്മയ്ക്കായി സൂക്ഷിച്ചു വച്ചിരുന്ന പെട്ടി തുറന്നു കിടക്കുന്നത് കണ്ടു. പെട്ടി നോക്കിയപ്പോൾ അതിനകത്തിരുന്ന ആഭരണങ്ങൾ ഒന്നും കാണാതായപ്പോൾ അയാൾക്കു മനസിലായി ഇതു തന്റെ മകനെടുത്തതാണെന്ന് . അയാൾക്ക് ദേഷ്യവും വിഷമവും തോന്നി. എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ഇരുന്നു. ഈ സമയം കേശവ് വീട്ടിൽ വന്നു. ദേഷ്യത്തോടെയിരിക്കുന്ന അച്ഛനെക്കണ്ട് അവൻ ഭയന്നു. അവനു കാര്യം പിടികിട്ടി. അയാൾ ദേഷ്യത്തോടെ അവനെ ഒരുപാട് തല്ലി. അവിടുന്ന് അയാൾ അവനെ ഇറക്കിവിട്ടു. അവൻ ഒരു പാട് നടന്നു. നടന്നു നടന്ന് ദിനങ്ങൾക്കു ശേഷം അവൻ താമസിച്ചിരുന്ന പഴയ പട്ടണത്തിൽ എത്തി.എന്നാൽ അവൻ അത് മനസ്സിലായില്ല. അവന്റെ കാലുകൾ തളർന്നു. ഒരു അടി നടക്കാൻ വയ്യാതയായി. ഈ സമയത്ത് ഒരു വലിയ മാവ് അവന്റെ ദൃഷ്ടിയിൽ പെട്ടു. അവൻ അതിന്റെ ചോട്ടിൽ ചെന്നിരിന്നു. കുറെ നേരം വിശ്രമിച്ചു . അതിൽ ആകെ ഒരു മാ ങ്ങയുണ്ടായിരുന്നു. അത്പറിച്ചു കഴിച്ചു. ഈ സമയത്ത് വണ്ട് അവനോടൊപ്പം കളിച്ചിരുന്നു. അണ്ണനും പക്ഷികളും അവനു ചുറ്റിനും വന്നിരിന്നു. ഇത് കണ്ടപ്പോൾ താനും ഈ മാവും തമ്മിൽ എന്തോ ബന്ധമുണ്ടെന്ന് അവനു തോന്നി. കുറേ ആലോചിച്ചതിനു ശേഷം അവനു മനസ്സിലായി. താൻ പണ്ട് മുറിക്കാൻ വെച്ചിരുന്ന മരമാണന്ന്. അവനു ദു:ഖവും സന്തോഷവും വന്നു. അവൻ മാവിനെ കെട്ടിപിടിച്ചു. കൂടാതെ അന്ന് തനിക്ക് വന്ന മോശമായ ചിന്തയെ കുറിച്ച് ഓർത്ത് അവനു തന്നെ ലജ്ജതോന്നി. പിന്നീട് അവൻ അധ്വാനിച്ചു പണം സമ്പാതിച്ചതിനു ശേഷം വീടും പറമ്പും തിരിച്ചു വാങ്ങി. അച്ഛനെ തിരിച്ചു കൊണ്ടു വരുകയും ചെയ്തു. ആ തോട്ടത്തിൽ ഒരുപാട് മരങ്ങൾ നട്ടു പിടിക്കുകയും ചെയ്തു. അങ്ങനെ കേശവ് ഒരു പരിസ്ഥിതി സേനഹി യായി.

ആരതി കൃഷ്ണൻ
6 ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - കഥ