ജി.എച്ച്.എസ്സ്.ബമ്മണൂർ
പാലക്കാട് കോഴിക്കോട് ദേശിയ പാതയില് കരിമ്പ പഞ്ചായത്തില് പനയമ്പാടം ബസ് സ്റ്റോപില് നിന്നും ഏകദേശം ഒരു കിലോമീറ്റര് ഉള്ളിലേക്ക് മാറിയാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ജി.എച്ച്.എസ്സ്.ബമ്മണൂർ | |
---|---|
വിലാസം | |
കരിമ്പ പാലക്കാട് ജില്ല | |
സ്ഥാപിതം | 09 - 09 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാര്‍ക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-01-2017 | Padmakumar g |
ചരിത്രം
ഹരിത ഭംഗി വഴിഞ്ഞൊഴുകുന്ന കല്ലടിക്കോടന്‍ മലനിരകളെ തൊട്ടുരുമി പ്രകൃതി വിഭവങ്ങളാല്‍ സമ്പല്‍മൃദ്ധമായ കരിമ്പ എന്ന വള്ളുവനാടന്‍ ഗ്രാമം.
സാമുതിരിയുടെയും ടിപ്പുവിന്റേയും പടയോട്ടങളുടെ ഓര്‍മ്മ പേറുന്ന ഈ ഗ്രാമത്തിന്റെ വിരിമാറിലൂടെയൊഴുകുന്ന തുപ്പനാട്` പുഴക്കു പോലും സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഗണ്യമായ സ്ഥാനമുണ്ട്. വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ഈ ഗ്രാമത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഓര്‍മ്മയിലാദ്യമെത്തുക കൃഷ്ണനെഴുത്തച്ചന്റെ കുടിപ്പള്ളിക്കൂടമാണ്. പിന്നീട കരിമ്പ ഗവ. ഹയര് സെക്കണ്ടറി സ്കൂളായി മാറിയതിനു പിന്നില്‍ ധാരാളം അധ്വാനം വേണ്ടിവന്നു എന്നത് പൂര്വികന്മാര്‍ മറക്കാനിടയില്ല. ആദ്യകാലത്ത് കല്ലടിക്കോട് മുതല്‍ ചൂരിയോട് വരെ നീണ്ട് കിടന്ന ഈ പഞ്ചായത്തില് പ്രൈമറി വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ മാത്രമാണുണ്ടയിരുന്നത്. കോങ്ങാട് , തച്ചമ്പാറ, മുണ്ടൂറര്, കടമ്പഴിപ്പുറം എന്നിവിടങളിലെ വിദ്യാലയങ്ങളായിരുന്നു ഇന്നാട്ടുകാരുടെ ആശ്രയം. കരിമ്പ നിവാസികളുടെ ചിരകാലാഭിലാഷമായിരുന്നു ഈ പഞ്ചായത്തില്‍ ഉപരിപഠനസൗകര്യം ഉണ്ടാവുക എന്നത്. ഈ സന്ദര്‍ഭത്തിലാണ് ശ്രീ. പതിയില്‍ വാസുദേവന്‍ നായര്‍ , ശ്രീ. ടി. സി. കുട്ടന്‍ നായര്‍, ശ്രീ. വീരാന്‍ കുട്ടി സാഹിബ`, ശ്രീ. പി.ടി.തോമസ`, ഐരാണി ജനാര്ദ്ധനന്‍ നായര്‍ ശ്രീ. വേലായുധന്‍ കുട്ടി, ശ്രീ ശ്രീധരപ്പണിക്കര്‍, എന്നീ നിസ്വാര്‍ഥമതികളുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ ഒരു കമ്മിറ്റി രൂപീകരിച്ച് ഹൈസ്കൂളിനു വേണ്ടിയുള്ള ശ്രമം ആരംഭിക്കുന്നത്. അവരുടെ അശ്രാന്തപരിശ്രമഫലമായി ഹൈസ്കൂള്‍ അനുവദിക്കപ്പെട്ടു. വലിയൊരു ബാധ്യതയായിരുന്നു സ്കൂള്‍ നിര്മ്മാണത്തിനായി കമ്മിറ്റി ഏറ്റെടുത്തത്. മൂന്നേക്കര്‍ സ്ഥലവും ആറു ക്ലാസ്സ് മുറികളുമുള്ളകെട്ടിടം ചുരുങിയ കാലത്തിനുള്ളില് തയ്യാറാക്കുക എന്ന ശ്രമകരമായ വെല്ലുവിളി ഏറ്റെടുത്ത കമ്മിറ്റിയുടെ നിശ്ചയദാരഢ്യത്തോടെയുള്ള പ്രവര്‍ത്തനവും നാട്ടുകാരുടെ സഹകരണവും ലക്ഷ്യം നേടിയെടുക്കുന്നതിന് സഹായകമായി 1974 സെപ്തംബര്‍ മാസം 9-)ം തീയതി എട്ടാം ക്ലാസ്സ് മാത്രമായി ഈ വിദ്യാലയം പ്രവര്ത്തനമാരംഭിച്ചു. പനയമ്പാടത്തുള്ള ചാണ്ടപ്പിള്ള എന്നയാളുടെ കെട്ടിടത്തില്‍ വാടകയ്ക്കായിരുന്നു ആദ്യം പ്രവര്‍ത്തിച്ചിരുന്നത്. 1976-ല്‍ ഇതൊരു മുഴുവന്‍ ഹൈസ്കൂളായി മാറുകയും ശ്രീമതി. എം. സുഭദ്ര ഹെഡ്മിസ്ട്രസ്സ് ആയി ചഉമതലയേല്ക്കുകയും ചെയ്തു. അച്ചടക്കത്തിലും കാര്യക്ഷമതയിലും പഠനനിലവഅരത്തിലും ഉന്നതമായ ഒരു പാരമ്പര്യത്തിന്റെ തുടക്കം കുറിക്കാന് സുഭദ്രടീച്ചറുടെ നേതൃത്വത്തിന് കഴിഞ്ഞു. അധ്യാപകരുടെയും നാട്ടുകാരുടെയും പി.ടി.എ. യുടേയും ഇടപെടലുകള്‍ മൂലം 2004-2005 വര്‍ഷത്തില്‍ ഇതൊരു ഹയര്‍ സെക്കന്ററി വിദ്യാലയമായി മാറി
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 13 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങളിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും സുസജ്ജമായ ലാബുകളും വിദ്യാലയത്തിനുണ്ട്.ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങള്‍ക്ക പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടാര്‍ ലാബുകളും പ്രവര്‍ത്തിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്താല്‍ നിര്‍മ്മിച്ച നാലു ക്ലാസ് മുറികളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പാലക്കാട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമിറ്റി ചെയമാന്‍ നിര്വഹിച്ചു. ഇതോടൊപ്പം തന്നേ ജില്ല പഞ്ചായത്ത് നിര്‍മ്മിക്കുന്ന പുതിയ ക്ലാസ് മുറികളുടെ നിര്‍മ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുബൈദ ഇസഹാക്ഹ് നിര്വഹിച്ചു
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ഹരിത ക്ലബ്
- ട്രാഫിക്ക് സുരക്ഷാ ക്ലബ്
- ഹെല്‍ത്ത് ക്ലബ്
- ജൂണിയര്‍ രെഡ് ക്രോസ്
മാനേജ്മെന്റ്
കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് വിദ്യാലയമാണ് ഇത്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീമതി സുഭദ്ര ടീച്ചര്‍, മേരി ടിച്ചര്‍, മാധവന്‍ മാസ്റ്റര്‍ , മറിയാമ്മ ടീച്ചര്‍ , സുധാകരന്‍ സര്‍ , സ്യമന്തകുമാരി ടീച്ചര്‍ ,ത്രേസ്യാമ്മ ടീച്ചര്‍,ശ്രീമതി ലീലാമ്മ വര്‍ഗീസ്
ഇപ്പോഴത്തെ പ്രധാനാധ്യാപകര്‍
- ഹൈസ്കൂള്‍ വിഭാഗം :- ശ്രീ. പി.വി.രാമചന്ദ്രന്‍
ഹയര്‍ സെക്കണ്ടറി :-ശ്രി കെ. കുഞ്ഞുണ്ണി
സഹായം
ഫോണ്‍ (ഹൈസ്കൂള്‍ ) :-04924 246669 ഫോണ്‍ (ഹയര്‍സെക്കണ്ടറി):-04924 246669 ഫോണ്‍ (പ്രിന്‍സിപ്പല്‍ ):-9446094196 ഫോണ്‍ (ഹെഡ് മാസ്റ്റര്‍ ):-9495290422 mail id- ghsskarimba@gmail.com
സ്കൂളിന്റെ വിജയശതമാനം
2011 മാര്‍ച്ചില്‍ നടന്ന പൊതു പരീക്ഷകളില്‍ എസ്.എസ്.എല്‍ .സി യ്ക്ക് മുന്‍ വര്‍ഷത്തേക്കാള്‍ അല്പം പിന്നോക്കം പോയി മുന്‍ വര്‍ഷം 85% വിജയം നേടിയിരുന്നെങ്കില്‍ ഈ വര്‍ഷം അത് 80 ശതമാനം ആയി ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ജില്ലാശരാശരിയേക്കാള്‍ ഉയര്‍ന്ന വിജയശതമാനം ശതമാനം നേടാന്‍ കഴിഞ്ഞു.മുന്‍ വര്‍ഷത്തേക്കാള്‍ തിളക്കന്മാര്‍ന്ന വിജയം 86% ആണ് ഹയര്‍സെക്കണ്ടാറിയിലെ വിജയ ശതമാനം. കൊമ്മേഴ്സ് വിഭാഗത്തില്‍ 93% വിജയം നേടി ചരിത്രം കുറിച്ചപ്പോള്‍ സയന്‍സ് വിഭാഗത്തിലാണ് അല്‍പം പിന്നോക്കം പോയത്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ശ്രീമതി പ്രമീള എന്‍.കെ (അലനല്ലൂര്‍ ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ) ശ്രീ പി. ഭാസ്കരന്‍ (കരിമ്പ ഹയര്‍സെക്കണ്ടറി അധ്യാപകന്‍) ശ്രീ കെ.പി.സദാശിവന്‍(അധ്യാപകന്‍ )ശ്രീ.യൂസഫ് പാലക്കല്‍ (മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തംഗം) ശ്രീ കെ സി മാത്യൂ (ഹയര്‍ സെക്കണ്ടറി അദ്ധ്യാപകന്‍ )
സ്ഥാപനമേലധികാരികള്‍
-
ശ്രീ കെ.കുഞ്ഞുണ്ണി പ്രിന്‍സിപ്പല്‍
2015-16 വര്‍ഷത്തെ കുട്ടികളുടെ വിവരങ്ങള്‍
ക്ലാസ്സ് | ആണ്‍ | പെണ്‍ | ആകെ |
---|---|---|---|
8 | 75 | 72 | 147 |
9 | 95 | 96 | 191 |
10 | 72 | 74 | 146 |
ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍
- പ്രവേശനോല്‍സവം-പ്രത്യേക അസംബ്ലിയും മധുരപലഹാര വിതരണത്തോടെയും പുതിയ വര്‍ഷം ആരംഭിച്ചു
- പരിസ്ഥിതി ദിനാചരണം:പ്രത്യേക അസംബ്ലി,വൃക്ഷത്തൈ വിതരണം
- ക്ലാസ്സ് പിടി എ കള്‍ :10,പ്ലസ് ടു ക്ലാസ്സ് പി ടി എ കള്‍ സംഘടിപ്പിച്ചു
- കോച്ചിംഗ് ക്ലആസ്സുകള്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥികള്‍ക്കുള്ള കോച്ചിംഗ് ക്ലാസുകള്‍ ആരംഭിച്ചു
- വായനാവാരം ആചരണവും വിവിധ മല്‍സരങ്ങളും
- ലഹരിവിരുദ്ധപ്രചരണവും ബോധവല്‍ക്കരണവും
- നിര്‍ധന വിദ്യാര്‍ധികള്‍ക്ക് സൗജന്യ യൂണിഫോം വിതരണം
- സൗജന്യ ഉച്ചഭക്ഷണം ആവശ്യമുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും
- എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പാല്‍ വിതരണം
- ഹെല്‍ത്ത് ക്ലബിന്റെ ആഭിമുഖ്യത്തില്‍ First Aid-നെക്കുറിച്ച് സെമിനാര്‍
- ഊര്‍ജ്ജ സം രക്ഷണക്ലബ്
- ട്രാഫിക്ക് സുരക്ഷാ ക്ലബ്ബ്
പുതിയ ഹയര്‍ സെക്കണ്ടറി ബാച്ചിന്റെ ഉദ്ഘാടനം
കരിമ്പ ഗവ കഹയര്‍ സെക്കണ്ടറി സ്കൂളില്‍ രക്ഷകര്‍ത്താക്കള്‍ക്കായി ഐ സി ടി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ പി വി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഐ ടി കോര്‍ഡിനെറ്റര്‍മാരായ സുജിത്ത് ജമീര്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. മിഥുനാരാജ് സ്വാഗതവും മുഹമ്മെദ് ഷബീര്‍ നന്ദിയും പറഞ്ഞു.ഏകദേശം 125 രക്ഷകര്‍ത്താക്കള്‍ പങ്കെടുത്തു.
പുതിയ ഹയര്‍ സെക്കണ്ടറി ബാച്ചിന്റെ ഉദ്ഘാടനം
കരിമ്പ ഗവ കഹയര്‍ സെക്കണ്ടറി സ്കൂളില്‍ പുതുതാഇ അനുവദിച്ച ഹയര്‍ സെക്കണ്ടറി ബാച്ചിന്റെ ഉദ്ഘാടനം ബഹു കോങ്ങാട് എം എല്‍ എ ശ്രീ കെ വി വിജയദാസ് നിര്‍വഹിച്ചു.ബഹു കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആന്റണി മതിപ്പുറം അധ്യക്ഷനായിരുന്നു.ജില്ലാ പഞ്ചായത്തംഗം ശ്രീ പി സേതുമാധവന്‍,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി റസിയ ,ബ്ലോക്ക് പഞ്ചായത്തംഗം ശ്രീ യൂസഫ് പാലക്കല്‍,പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശ്രീമതി റമീജ,,സ്കൂള്‍ ചെയര്‍മാന്‍ ആഷിക്ക്എന്നിവര്‍ സംസാരിച്ചു. പി ടി എ പ്രസിഡന്റ് ഹാജി പി ലിയാഖത്ത് അലി ഖാന്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ ശ്രീ പി വി രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.കരിമ്പ പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വ്വാസനിധിയിലേക്ക് സ്കൂള്‍ സമാഹരിച്ച തുക പ്രിന്‍സിപ്പാള്‍ ശ്രീ കെ കുഞ്ഞുണ്ണി പ്രസിഡന്റിന് കൈമാറി.സ്കൂള്‍ വികസനത്തിന് പിടിഏ യുടെ വക നിവേദനം പി ടി ഏ പ്രസിഡന്റ് ഹാജി പി ലിയാഖത് അല്‍ ഖാന്‍ എം എല്‍ എയ്ക്ക് നല്‍കി
ഈ വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ കല്ലടിക്കോട് എ യു പി സ്കൂള്‍ പ്രഥമാധ്യാപകന്‍ ശ്രീ തോമസ് ആന്റണിക്ക് കരിമ്പ ഹൈസ്കൂളിന്റെ ആഭിമുയത്തില്‍ സ്വീകരണം നല്‍കി .സ്കൂളിലെ പുതിയ ഹയര്‍ സെക്കണ്ടറി ബാച്ചിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സ്കൂളിനു വേണ്ടി ജില്ലാപഞ്ചായത്തംഗം ശ്രീ പി സേതുന്മാധവന്‍ ഉപഹാരം നല്‍കി ആദരിച്ചു.ശ്രീ തോമസ് ആന്റണി മറുപടി പ്രസംഗത്തില്‍ സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചു
പി ടി എ വാര്‍ഷിക പൊതുയോഗം
കരിമ്പ ഗവ ഹയര് സെക്കണ്ടറി സ്കൂളിലെ അധ്യാപക രക്ഷകര്‍തൃസമിതിയുടെ 2011-12 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗം 2012 ജൂലായ് 28 ന് നടന്നു. ജില്ലാപഞ്ചായത്തംഗം ശ്രീ പി സേതുമാധവന്‍ യോഗം ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി റസിയ ,ജില്ലാ പ്രോജക്ട് ഓഫീസര്‍ ശ്രീമതി ലീലാമ്മ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ ശ്രീ കെ കുഞ്ഞുണ്ണി വാര്‍ഷിക റിപ്പോര്‍ട്ടും ശ്രീ പി.ഭാസ്കരന്‍ വരവുചിലവ് കണക്കുകളും അവതരിപ്പിച്ച്ത് യോഗം അംഗീകരിച്ചു. മുന്‍പ്രധാനാധ്യാപിക ശ്രീമതി ലിലാമ്മ വര്‍സഗീസിനെ പി ടി എ ഉപഹാരം നല്‍കി ആദരിച്ചു. മുന്വര്‍ഷങ്ങളിലെ പൊതുപരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ പി ടി എ കമ്മിറ്റി സമ്മനങ്ങള്‍ നല്‍കി ആദരിച്ചു. 2011-12 വര്‍ഷത്തെ ഭാരവാഹികളെയും തിരഞ്ഞെടുത്തു.ശ്രീ ഹാജി പി ലിയാഖത്ത് അലി ഖാന്‍(പ്രസിഡന്റ്)ശ്രീ കെ മോഹന്‍ ദാസ് (വൈസ് പ്രസിഡന്റ്) എന്നിവരെ ഭാരവാഹികളായി എക്സിക്യൂട്ടിവ് കമ്മിറ്റി നിര്‍ദ്ദേശ്ശിച്ചു. ഹെഡ്മാസ്റ്ററുടെ ചുമതല വഹിക്കുന്ന ശ്രീ സുജിത്ത് സ്വാഗതവും ശ്രീമതി മധുമിത സി നന്ദിയും പറഞ്ഞു
ഹെല്‍ത്ത് ക്ലബ്ബ് സെമിനാര്‍
ഹെല്‍ത്ത് ക്ലബ്ബിന്റെയും ജൂണിയര്‍ റെഡ് ക്രോസ്സിന്റെയും ആഭിമുഖ്യത്തില്‍ തച്ചമ്പാറ ഇസാഫ് ഹോസ്പ്റ്റലിന്റെ സഹകരണത്തോടെ പ്രാധമിക ശുസ്രൂഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ഒരു ക്ലാസ്സ് സംഘടിപ്പിച്ചു.
ട്രാഫിക്ക് ബോധവല്‍കരണം
കരിമ്പ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ട്രാഫിക്ക് സുരക്ഷാ ക്ലബ്ബിന്റെയും മണ്ണാര്‍ക്കാട് ട്രാഫിക് പോലിസിന്റെയും സമ്യുക്താഭിമുഖ്യത്തില്‍ രക്ഷകര്‍ത്താക്കള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്സ് നടന്നു.ഹൈസ്കൂള്‍ പ്രധാനാധ്യാപകന്‍ ശ്രീ.സുജിത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മണ്ണാര്‍ക്കാട് ട്രാഫിക്ക് എസ് ഐ ശ്രീ ദേവീദാസന്‍ ക്ലാസ്സ് എടുത്തു. രക്ഷകര്‍ത്താക്കളുടെ സംശയങള്‍ക്ക് അദ്ദേഹം മറുപടി നല്‍കുകയും പരാതികള്‍ പരിഹരിക്കാമെന്ന ഉറപ്പ് നല്‍കുകയും ചെയ്തു.ശ്രീ സുഭാഷ് സാര്‍ സ്വാഗതവും ശ്രീ രാജേഷ് സാര്‍ നന്ദിയും പറഞ്ഞു. ശ്രീ പി ഉണ്ണിക്കുട്ടന്‍ നേതൃത്വം നല്‍കി.
ഊര്‍ജ്ജ സംരക്ഷണ ക്ലബ്ബ്
കെ.എസ്.ഇ.ബിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ വിദ്യാലയങളില്‍ ആരംഭിച്ച ഊര്‍ജ്ജ സം രക്ഷണപ്രവര്‍ത്ത്നങളുടെ പ്രവര്‍ത്തനം കരിമ്പ ഹൈസ്കൂളില്‍ ആരംഭിച്ചു. കുട്ടികള്‍ക്കായി തച്ചമ്പാറ സെക്ഷനിലെ സബ് എഞ്ചിനീയര്‍ ശ്രീ ബഷീര്‍ ക്ലാസ്സെടുക്കുകയും ഊര്‍ജ്ജസംരക്ഷണപ്രവര്‍ത്തനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ശ്രീ ജമീര്‍ എം നേതൃത്വം നല്‍കി
ഹൈസ്കൂള്‍ വിഭാഗം സ്റ്റാഫ് വിവരങ്ങള്‍
അധ്യാപകന്റെ പേര് | വിഷയം |
---|---|
സുജിത്ത് എസ്സ് | ഗണിതം ഹെഡ് മാസ്റ്റര്‍ ഇന്‍ ചാര്‍ജ് |
മധുമിത സി | സോഷ്യല്‍ സയന്‍സ് |
ശ്രീദേവി പി | ഗണിതം |
ജസ്സി ജേക്കബ് | ഗണിതം |
പുഷ്പലത എം പി | സോഷ്യല്‍ സയന്‍സ് |
ഷറഫുദ്ദീന്‍ ടി | അറബിക്ക് |
ജമീര്‍ എം | ഫിസിക്കല്‍ സയന്‍സ് |
ഉണ്ണിക്കുട്ടന്‍ പി | മലയാളം |
ശ്രീലത കെ ജെ | മലയാളം |
ബാബുരാജ് കെ | സോഷ്യല്‍ സയന്‍സ് |
സോണിയ എ ടി | ഫിസിക്കല്‍ സയന്‍സ് |
സബിത ടി | ബയോളജി |
ഷൈനമ്മ ടി ജെ | ബയോളജി |
സദാശിവന്‍ കെ പി | ഹിന്ദി |
സുധ കെ കെ | ഹിന്ദി |
പ്രഭ എസ് | ഇംഗ്ലീഷ് |
ജമാല്‍ മുഹമ്മദ് | ഇംഗ്ലീഷ് |
മുഹമ്മെദ് മാലിക് | ഫിസിക്സ്(ഇപ്പോള്‍ ഐ ടി മാസ്റ്റര്‍ ട്രയിനര്‍ ) |
മന്‍സൂര്‍ അലി | മലയാളം |
ഷീബ ജോണ്‍ | ഫിസിക്കല്‍ എഡ്യുക്കേഷന്‍ |
പി.കെ.ഷൈലജ | ഡ്രോയിംഗ് |
രാമചന്ദ്രന്‍ പി | ക്ലര്‍ക്ക് |
ഇന്ദിരാ എം | ഓഫീസ് സ്റ്റാഫ് |
ബിന്‍സി ആന്റണി | ഫിസിക്കല്‍ സയന്‍സ് |