സ്കൂള്‍ ബ്ലോഗ്M.A.I.High School,Murukkady
സ്കൂള്‍ എബ്ലം
ഉത്തിഷ്ടതാ ജാഗ്രത
പ്രാപ്യവരാന്‍ നിബോധതഃ
സത്യമേ ജയതേ
എന്നിങ്ങനെയുള്ള ആപ്തവാക്യങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള സ്കൂള്‍ എബ്ലം , ഏത് ഘട്ടങ്ങളിലും ഉണര്‍ന്ന് ജാഗ്രതയോടെ പ്രവര്‍ത്തിച്ച് ലക്ഷ്യപ്രാപ്തിയിലെത്താനുള്ള ഒരു പ്രേരണ മനസ്സില്‍ ജ്വലിപ്പിക്കുന്നതോടൊപ്പം, കുട്ടികളെ സത്യത്തിന്റെ പ്രധാന്യത്തെ മനസ്സില്‍സൂക്ഷിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ഭൗതികസൗകര്യങ്ങള്*കംപ്യൂട്ടര്‍ ലാബ്
*സയന്‍സ് ലാബ്
*റീഡിംഗ് റൂം
*ലൈബ്രറി
സ്ക്കൂളിനാവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും ബഹുമാനപ്പെട്ട മാനേജര്‍സ്വാമി ഒരുക്കിയിട്ടുണ്ട്. സ്ക്കൂളിനുചുറ്റുമുള്ള സമൂഹവും രക്ഷകര്‍ത്താക്കളും എല്ലാവിധ സഹായ സഹകരണങ്ങളും നല്കിവരുന്നു. ആത്മാര്‍ത്ഥതയും, കഠിനാധ്വാനവും കൈമുതലാക്കിയ അദ്ധ്യാപകരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തി, തുടര്‍ന്നും ഈ സ്കൂള്‍ മുമ്പോട്ടുള്ള പ്രയാണം തുടരുകതന്നെ ചെയ്യും. ഇടുക്കി ജില്ലയുടെ വിദ്യാഭ്യാസമേഖലയ്ക് ഈ സ്കൂള്‍ നല്‍കിയുട്ടുള്ള വിലപ്പെട്ട സംഭാവനകള്‍ ചിരസ്മരണീയമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
നേട്ടങ്ങള്കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പീരുമേട് താലൂക്കിലെ ഗവണ്മെന്റ് എയ്ഡഡ് വിദ്യാലയങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിജയശതമാനം ഈ സ്ക്കൂളിനുണ്ട്. 2008-09 ല്‍ 100%, 2007-08 ല്‍ 100%, ഇതിനു മുമ്പുള്ള 4 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി 98% വിജയം, ഇതൊക്കെ ഈ സ്കൂളിന്റെ തിളക്കമാര്‍ന്ന നേട്ടങ്ങളില്‍ എടുത്തു പറയത്തക്ക ചിലതുമാത്രമാണ്.
സബ്-ജില്ലാ, ജില്ലാ, സംസ്ഥാന യുവജനോത്സവങ്ങളില്‍ കലാപ്രതിഭ-കലാതിലകപട്ടമടക്കമുള്ള നിരവധി സ്ഥാനങ്ങള്‍ കരസ്ഥമാക്കി പാഠ്യേതര രംഗത്തും മികവാര്‍ന്ന നേട്ടങ്ങള്‍ ഈ സ്കൂള്‍ കരസ്ഥമാക്കിയിട്ടുണ്ട്. കായികരംഗത്തും ശ്രദ്ധേയമായ ചില ചുവടുവെയ്പുകള്‍ ഈ വിദ്യാലയം നടത്തിയട്ടുണ്ട്. ഈ സ്കൂളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ ജില്ലാ-സംസ്ഥാന കായികമേളകളില്‍ ജേതാക്കളായിട്ടുണ്ട്. ദേശീയ ജൂനിയര്‍ അത് ലറ്റിക് മീറ്റിലെ സ്വര്‍ണ്ണമെഡല്‍ ജേതാവായ ശ്രീ. ഉമ്മന്‍ തോമസടക്കമുള്ള കായികപ്രതിഭകള്‍ ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്. എന്നാല്‍ ഇപ്പോള്‍ ഒരു കായികാദ്ധ്യാപകന്റെ അഭാവം ഈ സ്കൂളിന്റെ കായികസ്വപ്നങ്ങള്‍ക്ക് തിരച്ചടിയായിട്ടുണ്ട്.
മാനേജ്മെന്റ്മങ്കൊമ്പ് ആണ്ടി അയ്യര്‍ എഡൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്ട് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീ. എന്‍. വിശ്വനാഥ അയ്യര്‍ ആണ് സ്കൂള്‍ മാനേജര്‍.
മുന്‍ സാരഥികള്സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| 1942 - 43
|
ശ്രീ. നാരായണയ്യര്‍(റിട്ട. ഡി. ഇ. ഓ)
|
| 1944 - 84
|
ശ്രീ. ഇ.ശങ്കരന് പോറ്റി
|
| 1985- 90
|
ശ്രീ. എന്‍. ആര്. ഗോപിനാഥന് നായര്‍
|
| 1990 - 91
|
ശ്രീമതി. മേരിതോമസ്
|
| 1991 - 97
|
ശ്രീമതി. എം. ഡി. ഉമാദേവി അന്തര്‍ജനം
|
| 1997 - 98
|
ശ്രീമതി. കെ. കെ. ദേവകി
|
| 1998 -
|
ശ്രീമതി. സി. എന്‍. രത്നമ്മ
|
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രീ. റ്റി. റ്റി. ജോസഫ് - മുന്‍ പോണ്ടിച്ചേരി ചീഫ് സെക്രട്ടറി
- ഡോ. രാധാകൃഷ്ണന് - ഇംഗ്ലണ്ടില്‍ ഡോക്ടറായി സേവനമനുഷ്ടിച്ചുവരുന്നു.
വഴികാട്ടി
|
|
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ തേക്കടിയില്‍ നിന്നും കേവലം 9 കി.മി. മാത്രം ദൂരത്തിലാണ്, പീരുമേട് താലൂക്കിലെ ഏറ്റവും പഴക്കമേറിയ ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.
- കുമളി-വെള്ളാരംകുന്ന് റൂട്ടില്‍ ഓടുന്ന ബസ്സ് മാര്‍ഗ്ഗമോ ചെറിയ വാഹനങ്ങളുടെ സഹായത്താലോ ഈ സ്കൂളില്‍ എത്തിച്ചേരവുന്നതാണ്.
|
<googlemap version="0.9" lat="9.643062" lon="77.147713" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
9.620553, 77.154268, Kumily, Kerala
Kumily, Kerala
Kumily, Kerala
(M) 9.610567, 77.12265
MAIHS Murukkady
</googlemap>
മേല്‍വിലാസം
|
|
എം. എ. ഐ. ഹൈസ്കൂള്‍ മുരുക്കടി. പി. ഒ. ഇടുക്കി ജില്ല-685533 ഫോണ്‍-04869-222625 ഇ-മെയില്‍-maihsmurukkady@gmail.com
|
|