സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ വായപ്പാറപ്പടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് മഞ്ചേരി.

ഈ വിദ്യാലയം സ്ഥാപിച്ചത് 1912-ൽ. മഞ്ചേരി കോവിലകത്തുള്ള പെ​ണ്കുട്ടികള്ക്ക് പഠിക്കാന് വേണ്ടി തുടങ്ങി. പിന്നീട് എല്ലാ കുട്ടികള്ക്കും പഠിക്കാന് അവസരം ലഭിച്ചു 2012 ല് വിപുലമായ രീതിയില് നൂറാം വാറ്ഷികം ആഘോഷിച്ചു ഇപ്പോൾ നല്ല നിലവാരത്തില് പ്രവര്ത്തിച്ചു വരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ വിദ്യാലയത്തിലെ സന്തതികൾ ഉയറ്ന്ന നിലകളിൽ സേവനം നൽകി വരുന്നു 1980 ൽ ഈ വിദ്യാലയത്തെ മോഡൽ സ്കൂൾ ആയി പ്രഖ്യാപിച്ചു. ജില്ലയിലെ ആദ്യ സർക്കാർ പ്രീ പ്രൈമറി വിഭാഗം 1983 ൽ ഈ വിദ്യാലയത്തിൽ തുടങ്ങി. പ്രൈമറി തലത്തിൽ സഞ്ചയിക പദ്ധതി ആദ്യമായി തുടങ്ങിയത് ഇവിടെയാണ്.