ജി.എൽ.പി.എസ് കാക്കശ്ശേരി/ചരിത്രം

08:53, 13 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24207 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം ത്രിസൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽപെട്ട എളവള്ളി പഞ്ചായത്തിലാണ്,കാക്കശ്ശേരി ഗവ.എൽ.പി.സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.കാക്കശ്ശേരിയിലെ ഗ്രാമീണ ജനതയ്ക്ക് മുൻപിൽ അറിവിന്റെ ജാലകം തുറന്നിട്ടത് ഈ സ്ഥാപനമാണ്.വര്ഷങ്ങളുടെ പാരമ്പര്യവുമായി ഈ സ്‌കൂൾ ഇന്നും കാക്കശ്ശേരിയെ സ്വാധീനിക്കുകയും നിർണയിക്കുകയും ചെയ്യുന്നുണ്ട് . കാക്കശ്ശേരി എന്ന സ്ഥലപ്പേര് പ്രസിദ്ധമാകുന്നത് കാക്കശ്ശേരി ഭട്ടതിരിയുടെ ജന്മസാനിദ്ധ്യമാണ്. കാക്കശ്ശേരിയിൽ ഒരു എലിമെന്ററി സ്‌കൂൾ സ്ഥാപിക്കപ്പെടുന്നത് 1923ലാണ് ശ്രീ.പറിഞ്ചുകുട്ടി മാസ്റ്ററുടെ ശ്രമഫലമായിരുന്നു അഞ്ചാം ക്ലാസ് വരെയുള്ള സ്ഥാപനം.പറപ്പൂക്കാരൻ യാക്കോബിന്റെ പറമ്പിലെ വാടകകെട്ടിടത്തിലായിരുന്നു സ്‌കൂൾ സ്ഥിതിചെയ്തിരുന്നത് . 1972ൽ നാട്ടുകാരുടെ അപേക്ഷമാനിച്ചു സർക്കാർ പൊന്നും വിലക്കെടുത് പറപ്പൂക്കാരൻ യാക്കോബിന്റെ കയ്യിൽ നിന്ന് വാങ്ങി,പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചു.ഗവണ്മെന്റ് ഏറ്റെടുത്ത ശേഷം 1974-75ൽ പ്രവർത്തനം പുനരാരംഭിച്ചു.അന്നുമുതലാണ് കാക്കശ്ശേരി ഗവ.എൽ.പി.സ്‌കൂൾ എന്നറിയപ്പെട്ടത് .

പഠിതാക്കളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക എന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുത്തു കൊണ്ട് ഏറെ ദീർഘവീക്ഷണത്തോടെ പുതിയ സാധ്യതകൾ ഉൾക്കൊണ്ടുള്ള പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്കാണ് ഈ വിദ്യാലയം നേതൃത്വം കൊടുക്കുന്നത്കാലത്തിന്റെ കുത്തൊഴുക്കിൽ പല വിദ്യാലയങ്ങളും മൺമറഞ്ഞപ്പോഴും നമ്മുടെ വിദ്യാലയം വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്.