ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്രീ-പ്രൈമറി

10:32, 25 മാർച്ച് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (ഗവണ്മെന്റ് എച്ച് എസ് പ്ലാവൂർ/പ്രീ-പ്രൈമറി എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്രീ-പ്രൈമറി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)

ജലാശയങ്ങൾ,ശലഭോദ്യാനങ്ങൾ ,വിശ്രമ വിനോദ കേന്ദ്രങ്ങൾ ,പൂന്തോട്ടം , പ്രകൃതി പഠന ഹരിത ഇടങ്ങൾ,പാർപ്പിടം ഗതാഗതം പൊതു സ്ഥാപങ്ങങ്ങൾ , ഉത്സവം , മണ്ണ് ,തുടങ്ങിയ തീമുകൾക്കു അനുയോജ്യമായ നിർമ്മിതികൾ പ്രീ-സ്കൂളിന്റെ ഭൗതിക പഠന പരിസരത്തിന്റെ ഭാഗമായി മാറണം.അന്താരാഷ്ട്ര നിലവാരമുള്ള പ്രീ-സ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനാണിത്.കുട്ടികളുടെ കലാപ്രകടനങ്ങൾക്കുള്ള ആവിഷ്കാര ഇടം കുഞ്ഞാരങ്ങു നിർമ്മാണപ്രവർത്തനങ്ങൾക്കുള്ള ഇടം , കരകൗശലയിടം അന്വേഷണ നിരീക്ഷണങ്ങൾക്കായുള്ള ഇടം ,ശാസ്ട്രയിടം വായനയിലേയ്ക്കും എഴുത്തിലേക്കും പ്രചോദിപ്പിക്കുന്ന ഭാഷാവികസനയിടം ,ചിത്രരചനയുടെ വൈവിധ്യമാർന്ന സങ്കേതങ്ങൾ പരിചയപ്പെടാനും പരീക്ഷിച്ചു നോക്കാനും കഴിയുന്ന വർണ്ണയിടം സംഗീതത്തിനും താളാത്മക ചലനത്തിനും അവസരമൊരുക്കുന്ന താളമേളയിടം ( ആട്ടവും പാട്ടും ) വിവിധ ജ്യാമിതീയ രൂപങ്ങൾ പരിചയപ്പെടുന്ന ഗണിതയിടം തുടങ്ങിയവ ക്ലാസ് മുറിയുടെ ഭാഗമാകും.