ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

22:27, 6 ഫെബ്രുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 51029 (സംവാദം | സംഭാവനകൾ) (spc)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എസ് പി സി പ്രവർത്തന റിപ്പോർട്ട് 2020-2022

====================

സ്കൂളിന് 2019 ൽ അനുവദിച്ച എസ് പി സി യൂണിറ്റ് 2020 ജൂണിൽ പ്രവർത്തനമാരംഭിച്ചു. കൊറോണ കാലഘട്ടം ആയതുകൊണ്ടുതന്നെ പ്രവർത്തനങ്ങളിൽ പരിമിതികൾ ഏറെയുണ്ടായിട്ടും സ്കൂൾ എസ് പി സി യൂണിറ്റ് വളരെ മികച്ച പ്രകടനങ്ങളാണ് കാഴ്ചവച്ചിട്ടുള്ളത്. കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ശ്രീ.അഹമ്മദ്‌ സാബുവിന്റെയും ശ്രീമതി.സവിത യുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ എസ് പി സി യൂണിറ്റ് നിലവിൽ രണ്ട് ബാച്ചുകളിലായി 88 കേഡറ്റുകളുമായി പ്രവർത്തനങ്ങളിൽ കർമ്മനിരതരാണ്. വേസ്റ്റ് ലെസ്സ് ക്യാംപസ്, ജൈവകൃഷി, അശരണർക്ക് ഒരു കൈത്താങ്ങ് എന്നീ പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടവയാണ്. 2022 ജനുവരി 1, 2 തീയതികളിലായി എസ് പി സി ദിദിന അവധിക്കാല ക്യാമ്പ് (Total Health) നടത്തുകയുണ്ടായി. നാട്ടുകൽ സി.ഐ സിജോ വർഗീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേഡറ്റുകൾക്ക് ഇടയിൽ ലീഡർഷിപ്പ് ക്വാളിറ്റി ,ഹെൽത്ത് ആൻഡ് ഹൈജീൻ ,വ്യക്തിത്വവികസനം തുടങ്ങിയ പ്രധാന മേഖലകളിൽ നിരവധി ക്ലാസുകളും , വിനോദ പരിപാടിളും  വേറിട്ട അനുഭവങ്ങളായി.നാട്ടുകൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പെടുന്ന യൂണിറ്റിന് പി ടി എ, സ്റ്റാഫ്,  ഗാർഡിയൻ എസ് പി സി എന്നിവരിൽ നിന്നും പരിപൂർണ്ണ പിന്തുണ ലഭിച്ചു വരുന്നു. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ കേഡറ്റുകൾ കാഴ്ച വച്ച പരേഡ് സ്കൂളിന്റെയും PTA യുടെയും പ്രശംസ പിടിച്ചു പറ്റി. എസ് പി സി യുടെ കമ്യൂണിറ്റി പ്രൊജക്ടുകൾ ഓരോന്നും വരും വർഷങ്ങളിലും കൃത്യമായി നടപ്പിലാക്കാൻ സദാ സജ്ജമാണ് ജി ഒ എച്ച് എസ് എസ് പി സി യൂണിറ്റ്.

2020-21അധ്യയന വർഷത്തിലാണ് ഈ വിദ്യാലയത്തിന് SPC പ്രൊജക്റ്റ്‌ അനുവദിച്ചു കിട്ടുന്നത്. ആ വർഷം തന്നെ കോവിഡ് മഹാമാരിയുടെ വ്യാപനവും സ്കൂളുകൾ അടച്ചിടുന്ന സാഹചര്യവും ഉണ്ടായതോടെ പുതുതായി ലഭിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ തന്നെ പറ്റാതെയായി. തുടക്കത്തിൽ തന്നെ ഓൺലൈൻ ക്ലാസുകളിലൂടെ കേഡറ്റ് സിനെ പരിശീലിപ്പിക്കേണ്ട വളരെ ദൗർഭാഗ്യകരമായ സാഹചര്യമാണ് ഉണ്ടായത്. എങ്കിലും ആദ്യ ബാച്ച് അതിന്റെ എല്ലാ പോരായ്മകളെയും അതിജീവിച്ച് ജില്ലയിലെ തന്നെ മികച്ച പാസിങ് ഔട്ട്‌ പരേഡ് കാഴ്ചവെച്ച് പരിശീലനം പൂർത്തീകരിച്ചത് വളരെ അഭിമാനകരമായ മുഹൂർത്തമാണ് സമ്മാനിച്ചത്.

ഒരു വയറൂട്ടാം

ഒരു വയറൂട്ടാം

വിദ്യാലയങ്ങൾ അടഞ്ഞുകിടന്ന കോവിഡ് മഹാമാരി കാലത്ത് ഈ വിദ്യാലയത്തിലെ എസ് പി സി കേഡറ്റുകൾ,

സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധേയമായ "ഒരു വയറൂട്ടാം" പ്രോജക്റ്റിന്റെ ഭാഗമായി ഓരോ

കേഡറ്റ്സിന്റെയും വീടിനടുത്തുള്ള അശരണർക്ക് ഭക്ഷണപ്പൊതികൾ എത്തിച്ചും ഭക്ഷണ കിറ്റുകൾ

വിതരണം ചെയ്തും നാട്ടിലെ കണ്ണിലുണ്ണികളായി മാറി.


സമൂഹ പങ്കാളിത്തത്തോടെ ജൈവകൃഷി

കോവിഡ് കാലത്തുതന്നെ വിദ്യാലയത്തിന്റെ പുറകിലായി എടത്തനാട്ടുകര ദാറുസ്സലാം ജുമാ മസ്ജിദ്

കമ്മിറ്റി കൃഷി ചെയ്യാൻ അനുവദിച്ചു നൽകിയ അര ഏക്കർ സ്ഥലത്ത് കേഡറ്റുകൾ ഗാർഡിയൻ SPCയുടെ


സഹകരണത്തോടെ ജൈവകൃഷി നടത്തുകയും, വിളവെടുപ്പിൽ നിന്നും ലഭിച്ച ലാഭം സ്കൂളിലെ തന്നെ സ്കൗട്ട്

ആൻഡ് ഗൈഡ് യൂണിറ്റിന്റെ സ്നേഹ ഭവനം പദ്ധതിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്തു.

ഫ്രണ്ട്സ് അറ്റ് ഹോം

ഫ്രണ്ട്സ് അറ്റ് ഹോം

ടാബ് ചലഞ്ച്, റീചാർജ് ചലഞ്ച് എന്നിവയിലൂടെ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന

സഹപാഠികൾക്ക് താങ്ങാവാൻ സ്കൂളിലെ എസ് പി സി യൂണിറ്റിന് കഴിഞ്ഞു. ഫ്രണ്ട്സ് അറ്റ് ഹോം

പദ്ധതിയുടെ ഭാഗമായി സ്കൂളിലെ തന്നെ ഭിന്നശേഷി കൂട്ടുകാർക്ക് ഓണപ്പുടവകളും പഠന കിറ്റുകളും

അവരുടെ വീടുകളിൽ എത്തി വിതരണം ചെയ്തു

ചേർത്തു പിടിക്കാം

കുട്ടികളിൽ സഹജീവി സ്നേഹം, അനുകമ്പ എന്നീ ഗുണങ്ങൾ വളർത്തുന്നതിന്റെ ഭാഗമായി, പാണ്ടിക്കാട്

സൽവ കെയർ ഹോം എന്ന വൃദ്ധസദനത്തിലേക്ക് ഫീൽഡ് ട്രിപ്പ് സംഘടിപ്പിക്കുകയും അവിടുത്തെ

അന്തേവാസികളോട് ഒന്നിച്ച് ഭക്ഷണം കഴിച്ച് കലാപരിപാടികൾ അവതരിപ്പിച്ച് മണിക്കൂറുകളോളം

ചെലവഴിക്കുകയും ചെയ്തത് കേഡറ്റുകൾക്ക് വേറിട്ട ഒരു അനുഭവമായി.

അവധിക്കാല ക്യാമ്പുകൾ

എസ് പി സി പദ്ധതി ഈ വിദ്യാലയത്തിൽ ആരംഭിച്ചത് മുതൽ എല്ലാ അവധിക്കാല ക്യാമ്പുകളും വളരെ

മുന്നൊരുക്കത്തോടെ കേഡറ്റുകൾക്ക് ആസ്വാദ്യകരമായ രീതിയിൽ ഭംഗിയായി നടത്താൻ കഴിഞ്ഞിട്ടുണ്ട്

. ഈ ക്യാമ്പുകളുടെ വിജയത്തിൽ ഗാർഡിയൻ SPCയുടെയും രക്ഷിതാക്കളുടെയും സഹായ സഹകരണങ്ങൾ

എടുത്തു പറയേണ്ട ഒന്നുതന്നെയാണ്.

നാച്ചുർ ക്യാമ്പുകൾ

വിദ്യാർത്ഥികളിൽ പ്രകൃതിസ്നേഹം വളർത്തുക എന്ന SPCലക്ഷ്യം മുൻനിർത്തി സംസ്ഥാന വനം വകുപ്പിന്റെ നടന്ന ക്യാമ്പുകളിൽ പങ്കെടുക്കുകയുണ്ടായി

എസ് പി സി AGAINST ADDICTION

വേറിട്ട ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമാണ് ഈ വിദ്യാലയത്തിലെ എല്ലാ സന്നദ്ധ

സംഘടനകളും. ഫ്ലാഷ് മോബ്, mime, പൊതുജന പങ്കാളിത്തത്തോടുകൂടിയുള്ള റാലികൾ എന്നിവ അവയിൽ

ചിലത് മാത്രം എസ് പി സിപദ്ധതി ഈ വിദ്യാലയത്തിൽ വന്നതിനുശേഷം നടന്ന സ്വാതന്ത്ര്യ ദിന / റിപ്പബ്ലിക് ദിന

ആഘോഷ പരിപാടികൾ, പ്രത്യേകിച്ച് എസ് പി സി കേഡറ്റുകളുടെ നേതൃത്വത്തിൽ നടക്കുന്ന പരേഡ് ഈ

വിദ്യാലയം സ്ഥിതി ചെയ്യുന്ന കൊച്ചു ഗ്രാമവാസികൾക്ക് വേറിട്ട കാഴ്ചകൾ സമ്മാനിക്കുന്നതായി.

ചുരുക്കത്തിൽ എസ് പി സിപ്രോജക്ട് ഈ വിദ്യാലയത്തിന്റെയും ഈ നാടിന്റെയും മുഖച്ഛായ തന്നെ മാറ്റിമറിച്ചിട്ടുണ്ടെന്ന് നിസംശയം പറയാം .

എക്കോ ബ്രിക്സ്*

സുസ്ഥിര വികസനം - സുരക്ഷിത ജീവിതം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് SPC ഈ വർഷം

എക്കോ ബ്രിക്സ്*

സംഘടിപ്പിച്ച ക്രിസ്തുമസ് അവധിക്കാല ക്യാമ്പിലെ ഏറ്റവും ആകർഷകമായ ഒരു session

ആയിരുന്നു എക്കോ ബ്രിക്സ് നിർമ്മാണം . ക്യാമ്പിന്റെ അവസാന ദിവസം cadets നിർമ്മിച്ച

കമ്യൂണിറ്റി പാർക്കിന്റെ 2-ാo ഘട്ട വിപുലീകരണം എക്കാ ബ്രിക്സുകൾ ഉപയോഗിച്ച് അടുത്ത

സമ്മർ ക്യാമ്പിൽ നടത്തുന്നതാണ്. ഒരു മാസം കൊണ്ട് 300 ൽ അധികം എക്കോ ബ്രിക്സ്

വിവിധ ക്ലാസുകളിൽ നിന്നും / എസ് പി സിcadets സ്വന്തം നിലക്കും ഉണ്ടാക്കി കഴിഞ്ഞു. കുട്ടികൾ

സ്ഥിരമായി ഉപയോഗിക്കുന്ന മിഠായി ,ചോക്ലേറ്റ് , Sip up തുടങ്ങിയവയുടെ പ്ലാസ്റ്റിക് കടലാസുകൾ

പ്ലാസ്റ്റിക് കുപ്പികളിൽ കുത്തിനിറച്ച് ബലപ്പെടുത്തി ഒരോ എക്കോ ബ്രിക്സുകൾ ആക്കി മാറ്റുന്നു. ഇത് ഉപയോഗിച്ച്

ഇരിപ്പിടങ്ങളും , മരങ്ങൾക്ക് ചുറ്റുമുള്ള fencing etc. നിർമ്മിക്കുന്നതാണ്.ക്യാമ്പിന്റെ തുടർ പ്രവർത്തനമെന്നോണം

ക്ലാസ് അടിസ്ഥാനത്തിൽ എക്കോ ബ്രിക്സ് നിർമ്മാണ മത്സരം (eco brick challenge ) സംഘടിപ്പിച്ച് വരുന്നു.