എൽ.പി.എസ്. കൈപ്പട്ടൂർ/ പരിസ്ഥിതി ക്ലബ്ബ്

21:14, 1 ഫെബ്രുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28514nija (സംവാദം | സംഭാവനകൾ) ('വലിച്ചെറിയരുതേ മാലിന്യം ..... 🌱🌱🌱🌱🌱 വളവുങ്കൽ മുതൽ മൂലേമ്യാൽ വരെ 250 മീറ്റർ ദൂരം കാണൂലേ...... ശുചിത്വ കാമ്പയിൻ്റെ ഭാഗമായി പൊതു ഇടം പ്ലാസ്റ്റിക്ക് വിമുക്തമാക്കാന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വലിച്ചെറിയരുതേ മാലിന്യം ..... 🌱🌱🌱🌱🌱

  വളവുങ്കൽ മുതൽ മൂലേമ്യാൽ വരെ 250 മീറ്റർ ദൂരം കാണൂലേ...... ശുചിത്വ കാമ്പയിൻ്റെ ഭാഗമായി പൊതു ഇടം പ്ലാസ്റ്റിക്ക് വിമുക്തമാക്കാനായി കുഞ്ഞുങ്ങളുമായി ഇറങ്ങിയപ്പോൾ കരുതി ഒരു ചാക്ക് പ്ലാസ്റ്റിക്ക് കാണുമായിരിക്കും എന്ന് ...പക്ഷേ റോഡിൻ്റെ രണ്ട് വശവും പ്ലാസ്റ്റിക്ക് പെറുക്കി വളവുങ്കൽ എത്തിയപ്പോൾ 3 ചാക്ക് നിറഞ്ഞു..... നമ്മുടെ  വീടും  നമ്മുടെ മുറ്റവും പോലെ പൊതു ഇടങ്ങളും നമ്മുടേതു കൂടിയാണെന്ന ചിന്ത കുട്ടികളിൽ വളർത്താൻ ഈ കാമ്പയിൻ സഹായിക്കും എന്ന് കരുതുന്നു. ആരൊക്കെയോ വലിച്ചെറിഞ്ഞ മാലിന്യം നമ്മുടെ കുഞ്ഞുമക്കൾ ഇന്ന് വൃത്തിയാക്കി...... ഇനി ആ ഇടം എന്നും വ്യത്തിയായിരിക്കാൻ അറിയിപ്പ് ബോർഡും സ്ഥാപിച്ചു. 
     എൽ .പി.എസ് കൈപ്പട്ടൂരും, ഫ്രണ്ട്സ് മലനിരപ്പും ചേർന്ന് സംഘടിപ്പിച്ച വലിച്ചെറിയരുതേ മാലിന്യം' ശുചിത്വ കാമ്പയിൻ വാർഡ് മെമ്പർ ശ്രീമതി  ബീന രാജൻ ഉദ്ഘാടനം ചെയ്തു.കുട്ടികളും, അധ്യാപകരും, ക്ലബ്  അംഗങ്ങളും, രക്ഷകർത്താക്കളും പ്രവർത്തനത്തിൽ പങ്കെടുത്തു, ശേഖരിച്ച 3 ചാക്ക്  പ്ലാസ്റ്റിക്ക്മാലിന്യം ഹരിത കർമ്മ സേനക്ക് കൈമാറി.
ശുചിത്വ കാമ്പയിൻ്