സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

ഭ‍ൂമി

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ കരുനാഗപ്പള്ളി വില്ലേജിൽ പടനായർകുളങ്ങര വടക്ക് കരയിൽ ദേശിയപാത 66ന് പടിഞ്ഞാറ് വശം ആലുംകടവ് റോഡിൽ സുമാർ ന‍ൂറ് മീറ്റർ പടിഞ്ഞാറായി നാലര ഏക്കർ ഭൂമിയിലാണീ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ച‍ുറ്റ‍ിമതിൽ

സ്കൂൾ ഭൂമി എല്ലാ അതിരുകള‍ും ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിരിക്കുന്നു.

അഞ്ച് കവാടങ്ങൾ

മനോഹരമായ പ്രവേശന കവാടം ആല‍ുംകടവ് റോഡിന് അഭിമ‍മഖമായി സ്ഥാപിച്ചിരിക്കുന്ന‍ു. ഇത്ക‍ൂടാതെ ബോയിസ് ഹൈസ്‍ക‍ൂളിലേക്ക‍് രണ്ട് വലിയ ഗേറ്റ‍ുകളും രണ്ട് ചെറിയ ഗേറ്റു‍ുകള‍ുമുണ്ട്. ഇപ്രകാരം ഈ വിദ്യാലയത്തിന് അഞ്ച് കവാടങ്ങള‍ുണ്ട്.

ഭൗതികസൗകര്യങ്ങൾ

1916 ൽ ആരംഭിച്ച ഈ വിദ്യാലയം ക‍ുട്ടികള‍ുടെ ബാഹ‍ുല്യത്താൽ 1962ൽ ഗേൾസ് - ബോയിസ് സ്‍ക‍ൂള‍ുകളായി വേ‍ർതിരിച്ചപ്പോൾ സ്‍ക‍ൂളിന്റെ ആകെയ‍ുണ്ടായിര‍ുന്ന ഏഴര ഏക്കർ ഭ‍ൂമിയിൽ നാലര ഏക്കർ ഗേൾസ് ഹൈസ്‍ക‍ൂളിനായി ലഭിച്ച‍ു. അതിൽ ഉണ്ടായിര‍ുന്ന ഒമ്പത് കെട്ടിടങ്ങളിലാണ് ഈ വിദ്യാലയം പ്രവ‍ർത്തനം ആരംഭിച്ചത്. ഒര‍ു രണ്ട് നിലകെട്ടിടം. ഏഴ് ഓട് പാകിയ കെട്ടിടങ്ങൾ. ഒര‍ു ഓലമേഞ്ഞ ഷെഡ് ഇവയാണ് അന്ന് ഉണ്ടായിര‍ുന്നത്. 1916-ൽ മാതൃ വിദ്യാലയം പ്രവർത്തനം ആരംഭിച്ചപ്പോൾ നിർമ്മിച്ച അവയിൽ ഓലഷെഡ് ഉൾപ്പടെ അഞ്ചെണ്ണം കാലപ്പഴക്കത്താൽ ജീർണ്ണിച്ചതിനാൽ പൊളിച്ച് നീക്കി.

കെട്ടിടങ്ങൾ

1.മഹാത്മജി മെമ്മോറിയൽ ബ്ലോക്ക്

ഗേൾസ് ഹൈസ്‍ക‍ൂൾ പ്രവർത്തനം ആരംഭിച്ചപ്പോൾ മാതൃ വിദ്യാലയത്തിൽനിന്ന് വിട്ട് കിട്ടിയതാണ് മാഹാത്‍മജി മെമ്മോറിയൽ ബ്ലോക്ക്. നാല് മ‍ുറികളുള്ള ഈ കെട്ടിടത്തിലാണ് ആദ്യകാലക്ക് ഗേൾസ് ഹൈസ്‍ക‍ൂളിന്റെ ആഫീസ് പ്രവർത്തിച്ചിരുന്നത്. ഹെഡ്‍മാസ്‍റ്ററ‍ുടെ റ‍ൂ, സ്ക‍ൂൾ ആഫീസ്, ടീച്ചേഴ്‍സ് റ‍ൂം, സയൻസ് ലാബ് എന്നിവ ഈ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. 2017ൽ ശതാബ്ദി മന്ദിരം വന്നപ്പോൾ ഹെഡ്‍മാസ്റ്റർ ക്യാബിനും ആഫീസും അവിടെക്ക് മാറ്റി. ആഫീസ് പ്രവർത്തിച്ചിര‍ുന്ന മ‍ുറി ഇപ്പോൾ അധ്യാപകർക്കുള്ള വിശ്രമ മ‍ുറിയാണ്.

2.രണ്ട്നില കെട്ടിടം - തെക്ക് ബ്ലോക്ക്.

സ്‍ക‍ൂൾ പ‍ുരയിടത്തിന്റെ തെക്ക് ഭാഗത്തായി നിർമ്മിച്ചിട്ടുള്ള ഈ രണ്ട് നിലകളുള്ള കെട്ടിടത്തിൽ എട്ട് ക്ലാസ്മുറികളാണ് ഉള്ളത്. 2022ൽ ദേശീയപാത വികസനത്തിനായി ബോയ്സ് സ്‍ക‍ൂളിലെ ചില കെട്ടിടങ്ങൾ പൊളിച്ച് നീക്കേണ്ടിവന്ന‍ു. ക്ലാസ്സുകൾ നടത്താൻ ആവശ്യമായ ക്ലാസ്സ് മുറികൾ അവിടെ ഇല്ലാതെ വന്നപ്പേൾ ആ സ്‍ക‍ൂളിലെ യ‍ു പി ക്ലാസ്സുകൾ നടത്തുന്നതിനായി 2022 അധ്യയന വർഷം ഈ കെട്ടിടം വിട്ടുനൽകി.

5. ശതാബ്‍ദി മന്ദിരത്തിന് മുന്നിൽ രണ്ട് നില കെട്ടിടം

1990-ൽ ക്ലാസ്സ് മ‍ുറികള‍ുടെ അഭാവം ര‍ൂക്ഷമായപ്പോൾ നിലവിലെ ഓഫിസിന് പടിഞ്ഞാറ് ഭാഗത്തായി രണ്ട് നിലകളിലായി എട്ട് ക്സാസ് മ‍ുറികള‍ുള്ള ഈ കെട്ടിടം നിർമ്മിച്ചു. 2010ൽ ഈ കെട്ടിടത്തിന്റെ മുഗൾ ഭാഗത്ത് 200 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള സെമിനാർഹാൾ കൂടി നിർമ്മിച്ചു. ഈ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലെ ഒരു ക്ലാസ്മുറി റിച്ചാഡ് ഹെ എംപിയുടെ ആസ്ഥിവികസന ഫണ്ടിൽമിന്ന് അനുവദിച്ച രണ്ട് ലക്ഷം രൂപ ഉപയോഗിച്ച് ഡിജിറ്റൽ ക്ലാസ്സ് മുറിയാക്കി. എൻസിസി (ആർമി), എൻസിസി (നേവൽ), എസ്‍പിസി ആഫിസ‍ുകള‍ും ഇപ്പോൾ ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്ക‍ുന്ന‍ു.

ശതാബ്‍ദി മന്ദിരം

ഡോ. ടി.എൻ.സീമ എം.പി, സി. ദിവാകരൻ എംഎൽഎ എന്നിവരുടെ വികസനഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പന്ത്രണ്ടായിരത്തിഅഞ്ഞൂറ് ചതുരശ്രയടി വിസ്തീർണമുള്ള ശതാബ്ദി മന്ദിരമത്തിന്റെ സമർപ്പണം 2017 ജനുവരി 27ന് നടന്നു. രണ്ടരകോടി രൂപയുടെ നിർമാണപ്രവർത്തനവും 50 ലക്ഷം രൂപയുടെ ഫർണിച്ചറുകളുടെ നിർമാണവും ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർത്തികരിച്ചു. ഇതിൽ 28 ക്ലാസ് മുറികൾ, സ്ത്രീസൗഹൃദ ശുചിമുറികൾ, മനോഹരമായ പുൽത്തകിടി, നവീകരിച്ച കംപ്യൂട്ടർ ലാബ് എന്നിവയുണ്ട്. പിടിഎ മുൻകൈയെടുത്ത് കുടിവെളള ശുദ്ധീകരണ പ്ലാന്റും മാലിന്യ സംസ്കരണ യൂണിറ്റും സ്ഥാപിച്ചുകഴിഞ്ഞു. എല്ലാക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചു. ലൈറ്റും ഫാനും എല്ലാ ക്ലാസ്സ് മുറികളിലും ലഭ്യമാക്കി. എല്ലാ ക്ലാസ്സ് മുറികളിലും സൗണ്ട് സിസ്റ്റം ഉറപ്പാക്കി. ക്ലബ് പ്രവർത്തനങ്ങൾക്കായി 200പേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്. പ്രശസ്ത ആർക്കിടെക്ട് ജി.ശങ്കറാണ് കെട്ടിടങ്ങളുടെയും മനോഹരമായ ഗേറ്റിന്റെയും രൂപകൽപ്പന നിർവഹിച്ചിട്ടുള്ളത്. അന്താരാഷ്ട്രതലത്തിൽ സ്ഥാപനങ്ങളുടെ ഗുണമേന്മാനിലവാരത്തിന് നൽകപ്പെടുന്ന ഐ.എസ്.ഒ സർട്ടിഫിക്കറ്റ് 2016 ആഗസ്റ്റ് 18 ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് സ്കൂൾ ഹെഡ്മിസ്ട്രസ്സിന് കൈമാറി. ജില്ലയിൽ സർക്കാർ എയിഡഡ് മേഖലയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിദ്യാലയമാണിത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 35ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിന് 2കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതിയ‍ഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റെ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. റഫറന്സ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ 6500തോളം ഗ്രന്ഥങ്ങളും 200ഓളം വിദ്യാഭ്യാസ സി.ഡി.കളുംഉളള വായനശാലയിൽ അ‍ഞ്ച് വാർത്ത പത്റങ്ങളും ആനുകാലികങ്ങളും ലഭ്യമാണ്.സയന്സ് വിഷയങ്ങളുടെ പഠനത്തിന് സുസജ്ജമായ ലാബും ഇവിടെ ഉണ്ട്.ക്ലബ് പ്രവര്ത്തനങ്ങൾക്കായീ 200പേര്ക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്. 40 ഹൈടെക് ക്ലാസ് മുറികൾ സജ്ജീകരിച്ചിട്ടുണ്ട്.

പൊളിച്ച‍ുനീക്കിയ കെട്ടിടങ്ങൾ

1.ഓല ഷെഡ്

മഹാത്മജി മെമ്മോറിയൽ ബ്ലാക്കിന് പിന്നിലായി നിലനിന്ന നാല് ക്ലാസ്സ്റൂമുകൾ ഉണ്ടായിരുന്ന ഓലഷെഡ് പള്ളികൂടം വേർപിരിയുന്നതിന് മുന്നേ നിലനിന്നതാണ്. ആധുനിക കെട്ടിട സൗകര്യങ്ങൾ വന്നതോടെ കാലപ്പഴക്കത്താൽ ജീർണ്ണാവസ്ഥയിലായ ഓലൽെഡ് പോളിച്ചുനീക്കി.

2. അഞ്ച‍ുമ‍ുറി കെട്ടിടം

മഹാത്മജി മെമ്മോറിയൽ കെട്ടിടത്തിന് പടിഞ്ഞാറ് ഭാഗത്തായി തെക്ക്-വടക്ക് ദിശയിൽ സ്കൂൾ ഗേൾസ് ബോയിസ് എന്ന് വേർപിരിയുന്നതിന് മുന്നേ നിർമ്മിച്ചതാണ് അഞ്ച് ക്ലാസ്സ് മുറികളുള്ള ഈ ഓട്മേഞ്ഞ കെട്ടിടം. കെട്ടിടത്തിന്റെ വടക്കേ അറ്റതുള്ള ക്ലാസ്സ് മുറിയാണ് അധ്യാപകർ വിശ്രമ മുറിയായി ഉപയോഗിച്ചിരുന്നത്. മറ്റ് നാല് ക്ലാസ്സ് മുറികൾ ഭിത്തിയില്ലാതെ ഹാൾ രൂപത്തിൽ വശങ്ങളിൽ അരഭിത്തി കെട്ടി മേൽകൂരയിൽ ഓട് പാകിയാണ് ഈ കെട്ടിടം നിർമ്മിച്ചിരുന്നത്. കുട്ടികളുടെ കലോത്സവങ്ങളും മറ്റും ഈ ഹാളിലാണ് ആദ്യകാലത്ത് നടത്തിയിരുന്നത്. പിന്നീട് ആ കെട്ടിടത്തോട് ചേർന്ന് കലാ മത്സരങ്ങൾ നടത്തുന്നതിനായി ഓപ്പൺ പ്ലാറ്റ്ഫോം നി‍ർമ്മിച്ചു. കാലപ്പഴക്കത്താൽ കെട്ടിടത്തിന് ചായ്‍വ് സംഭവിച്ചപ്പോൾ 2010ൽ കെട്ടിടം പെളിച്ചുനീക്കി. ഈ കെട്ടിടം നിന്ന ഇചത്തിലാണ് ഇപ്പോൾ സ്കൂൾ സ്റ്റോർ, സ്കൂൾ ലഘു ഭക്ഷണശാല എന്നിവ പ്രവർത്തിക്കുന്നത്.

3. ടി ഹാൾ

സ്‍ക‍ൂളിന്റെ പ്രധാന പ്രവേശന കവാടത്തേട് ചേർന്ന് നിന്നിരുന്ന ഈ ഓട് പാകിയ ആറ് മ‍ുറികള‍ുള്ള കെട്ടിടം കാലപ്പഴക്കത്താൽ ജീർണ്മിച്ചപ്പോൾ 2015ൽ പൊളിച്ച‍ുനീക്കി. ആദ്യകാലത്ത് ഈ കെട്ടിടത്തിലാണ് സ്‍ക‍ൂൾ സ്‍റ്റോർ പ്രവർത്തിച്ചിര‍ുന്നത്. സ്‍കൂളിലെ ക‍ുട്ടികളെ ക്രാഫ്റ്റ് പരിശീലിപ്പിക്കുന്നതിന് ഈ കെട്ടിടത്തിൽ പ്രത്യേക മ‍ുറി ഒരുക്കിയിര‍ുന്ന‍ു. അതിൽ തയ്യൽ മിഷിയന‍ുകളും മറ്റ് ക്രഫ്റ്റ് പരിശിലന ഉപകരണങ്ങള‍ും സജ്ജീകരിച്ചിരുന്ന‍ു. സ്‍ക‍ൂളിലെ അനധ്യാപക ജീവനക്കാര‍ുടെ വിശ്രമ മ‍ുറിയും ഈ കെട്ടിടത്തിലായിര‍ുന്ന‍ു.

4. യ‍ുപി കെട്ടിടം

മഹാത്മജി മെമ്മോറിയൽ കെട്ടിടത്തിന് തെക്ക് ഭാഗത്തായി തെക്ക്-വടക്ക് ദിശയിൽ ബോയിസ് ഹയർ സെക്കന്ററി സ്‍ക‍ൂളിലെ ഗ്രൗണ്ടിന് അഭിമ‍ുഖമായി ഗേൾസ് - ബോയിസ് എന്ന് സ്‍ക‍ൂൾ വേർപിരിയുന്നതിന് മുന്നേ നിർമ്മിച്ചതാണ് അഞ്ച് ക്ലാസ്സ് മുറികളുള്ള ഈ ഓട്മേഞ്ഞ കെട്ടിടം. ശതാബ്‍ദി മന്ദിരത്തിന്റെ നിർമ്മാണത്തിനായി ഈ കെട്ടിടം പൊളിച്ച‍ുനീക്കി. യ‍ു പി ക്ലാസ്സുകളായിരുന്നു ഈ കെട്ടിടത്തിൽ നടമ്മ‍ുവന്നത്.

5. തെക്ക് നാല് മ‍ുറി കെട്ടിടം.

തെക്ക‍ു ഭാഗത്ത‍ുള്ള രണ്ട്നില കെട്ടിടത്തിന് അഭിമ‍ുഖമായി നിന്നിര‍ുനന ഈ നാല‍ു മ‍ുറികള‍ുള്ള ഓട് മേഞ്ഞ കെട്ടിടം കാലപ്പഴക്കത്താൽ ജീർണ്മിച്ചപ്പോൾ 2019ൽ പോളിച്ച‍ുനീക്കി.

സ്‌കൂളിന്റെ പ്രത്യേക മേന്മകൾ

  • കരുനാഗപ്പള്ളി പ്രദോശത്തെ പെൺക‌ുട്ടികൾക്ക് അന്താരാഷ്ട്ര നിലവാരത്തി പഠിക്കാനുള്ള സൗകര്യം.
  • സ്‌കൂളിലെത്താൻ ബസ് സൗകര്യം
  • സ്പോർട്സിൽ കുട്ടികൾക്ക് മികച്ച കലാപരിശീലനം
  • വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങളിൽ എന്നും പിൻബലമേകാൻ സുശക്തരായ ഭരണ സമിതി.
  • വിദ്യാർത്ഥികൾക്ക‌ും ക‌ുടുംബത്തിനും തണലേകാൻ പാലിയേറ്റീവ് കെയർ സംരംഭം.
  • ആധുനീക സാങ്കേതിക വിദ്യയിലൂടെ പഠനം ആനന്ദകരമാക്കാൻ സുസജ്ജമായ മൾട്ടിമീഡിയ റൂം.
  • 300ൽ അധികം പേരെ ഉൾക്കൊള്ളുന്ന സെമിനാർ ഹാൾ.
  • വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ.
  • വിദ്യാർത്ഥികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ നൽകി വരുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി.
  • യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസ്സുകൾ.
  • 51 സ്മാർട്ട് &ഹൈ-ടെക് ക്ലാസ്സ്മുറികൾ. എൽ.സി.ഡി. പ്രൊജക്ടർ, ലാപ്‌ടോപ്പ്, കമ്പ്യൂട്ടർ അനുബന്ധ സാധന സാമഗ്രികൾ എന്നിവ സൂക്ഷിക്കാനാവശ്യമായിട്ടുള്ള അലമാറകൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്.
  • ഹൈസ്കൂൾ, യു. പി. വിഭാഗങ്ങളിലെ പിന്നോക്കക്കാർക്കും മുന്നോക്കക്കാർക്കും അക്കാദമിക മികവിന് ആവശ്യമായ കർമ്മ പദ്ധതികൾ നടപ്പിലാക്കുന്ന ആലില പ്രോജക്‌ട്.
  • പാഠ്യേതര മേഖലകളിൽ സംസ്ഥാന തലം വരെ മികവ് തെളിയിക്കുന്ന രീതിയിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന മികച്ച പരിശീലനപരിപാടികൾ.
  • അന്താരാഷ്‌ട്ര നിലവാരമുള്ള ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം.
  • സ്ത്രീ സൗഹൃദ ശുചിമുറികൾ
  • കാർഷിക വൃത്തിയിൽ ആഭിമുഖ്യം വളർത്തുന്ന രീതിയിലുള്ള ജൈവ പച്ചക്കറിത്തോട്ടം.
  • നിർധനരും നിലാരംഭരുമായ ക‌ട്ടികള‍ുടെ ക‍ുട‍ുംബത്തിന് മാസം ആയിരം രൂപവീതം നൽക‍ുന്ന ഞങ്ങളൊപ്പമുണ്ട് പദ്ധതി.
  • എൽ. സി. ഡി. പ്രോജെക്ടർ, ലാപ്ടോപ്, വൈറ്റ് ബോർ‍ഡ്, ഡിജിറ്റൽ പോഡിയം, ഡിജിററൽ ശബ്ദ സംവിധാനം തുടങ്ങിയ മികച്ച സൗകര്യങ്ങൾ കൊണ്ട് സജ്ജീകരിച്ച മൾട്ടിമീഡിയ റ‍ൂം.
  • സ‌ുസജ്ജമായ മ‍ൂന്ന് കമ്പ്യൂട്ടർ ലാബ‍ുകള‍ുംഅവയിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവ‍ും.
  • മാലിന്യ സംസ്കരണ പ്ളാൻറ് : മാലിന്യരഹിതമായ സ്കൂൾ പരിസരം ഉറപ്പുവരുത്തുന്നതിന് മണിക്ക‌ൂറിൽ 50കിലോ ഖരമാലിന്യം സംസ്‌കരിക്കൻ കഴിയുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
  • ഹെൽപ്പ് ഡസ്‌ക് :പഠനത്തിന് തടസ്സമാകുന്നരീതിയിൽ കുട്ടികളെ ബാധിക്കുന്ന പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനുമുള്ള വേദിയാണ് സ്കൂൾ ഹെൽപ്പ് ഡസ്‌ക്. കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവർക്ക് ഹെൽപ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ‌്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു.
  • വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ-സാമൂഹിക ഉന്നമനം ഉറപ്പു വരുത്തുവാൻ സ്കൂൾതലത്തിൽ പ്രത്യേക കൗൺസിലിങ്ങ്, ബോധവൽക്കരണ ക്ലാസ്സ് മോട്ടിവേഷൻ ക്ലാസ്സ് തുടങ്ങിയ പ്രവർത്തനങ്ങൾ ഹെൽപ്പ് ഡെസ്കിന് കീഴിൽ നല്കിവരുന്നുണ്ട്.
  • റിസോഴ്സ് ടീച്ചർ : ഇൻക്ലൂസീവ് എഡ്യൂക്കേഷന്റെ ഭാഗമായി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പഠനപ്രവർത്തനങ്ങളിൽ സഹായിക്കാൻ കഴിഞ്ഞ നാലുവർഷങ്ങളായി ഒരു റിസോഴ്സ് ടീച്ചറുടെ സേവനം സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്. പഠ്യ- പഠ്യേതര പ്രവർത്തനങ്ങളിൽ ഈ കുട്ടികൾക്ക് അദ്ധ്യാപകരുടെ സഹായത്തിനു പുറമേ റിസോഴ്സ് ടീച്ചറുടെ സഹായവും ലഭിക്കുന്നു.
  • പഠനത്തിൽ പുറകിൽ നിൽക്കുന്ന 8 ,9 ക്ലാസ്സുകളിലെ വിദ്യർത്ഥികളെ മുന്നോട്ടു കൊണ്ടുവരാനുള്ള പദ്ധതികൾ

നവപ്രഭ
ശ്രദ്ധ

  • എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക‌ു സായാഹ്‌ന ക്ലാസ് , രാത്രിപഠനക്ലാസ്സ് , യൂണിറ്റ് ടെസ്‌റ്റ‌ുകൾ തുടങ്ങി റിസൾട്ട് വർധിപ്പിക്കുന്നതിനുള്ള ആസൂത്രിത പദ്ധതികൾ
  • പഠനയാത്രകൾ
  • എൻ സി സി (ആർമി) , എൻ സി സി (നേവി), എസ് പി സി, ജെ ആർ സി , ഗൈ‍ഡ്സ് , ലിറ്റിൽ കൈറ്റ്സ് , ഭാഷാ - വിഷയ ക്ലബ്ബ‍ുകൾ, സർകാർ അംഗീകാരം നൽകിയിട്ട‍ുള്ള വിവിധ ക്ലബ്ബുകൾ - സമിതികൾ ത‌ുടങ്ങിയവ.