ഗവ. യു. പി. എസ് ഊരുട്ടമ്പലം/ക്ലബ്ബുകൾ/മാത്‍സ് ക്ലബ്ബ്
ഉദ്ഘാടനം
ഉരുട്ടമ്പലം ഗവൺമെൻറ് യുപി സ്കൂളിൽ ഗണിത ക്ലബ്ബിൻറെ ഉദ്ഘാടനം 2022 ജൂലൈ 25 ആം തീയതി തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂളിൽ നടന്നു.ക്ലബ്ബ് അംഗങ്ങൾ എല്ലാവരും ഒരുമിച്ച് കൂടുകയും ഈശ്വര പ്രാർത്ഥനയോടുകൂടി യോഗം ആരംഭിക്കുകയും ചെയ്തു.ഗണിത അധ്യാപിക ശ്രീമതി സൗമ്യ ടീച്ചർ ഏവരെയും സ്വാഗതം ചെയ്തു.സ്കൂളിലെ സീനിയർ അധ്യാപികയായ ശ്രീമതി സരിത ടീച്ചർ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.ഗണിത ക്ലബ്ബിൻറെ ലീഡറായി കുമാരി ശിവന്യയെ തിരഞ്ഞെടുത്തു.ക്ലബ്ബിലെ അംഗമായ മാസ്റ്റർ അഭിനവ് ഏവർക്കും നന്ദി പറഞ്ഞു.
എല്ലാ വ്യാഴാഴ്ച കളിലും ക്ലബ്ബ് അംഗങ്ങൾ ഒന്നിച്ചു ചേരണം എന്നും ഓരോ മാസത്തിലും ഓരോ പ്രവർത്തനം വീതം ഏറ്റെടുക്കണമെന്നും തീരുമാനിച്ചു.
ജൂലൈ :നമ്പർ ചാർട്ട്
ഓഗസ്റ്റ് :പസിൽസ്
സെപ്റ്റംബർ:ജോമട്രിക്കൽ പാറ്റേൺസ്.