സെന്റ്. മേരീസ് എച്ച്.എസ്സ്. നാഗപുഴ

21:14, 28 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtcmuvattupuzha (സംവാദം | സംഭാവനകൾ) (പുതിയ താള്‍: == സെന്റ്‌ മേരീസ്‌ ഹൈസ്‌ക്കൂള്‍ നാകപ്പുഴ == ചിത്രം:ST MARY'S HS NAKAPUZHA.jpg …)

സെന്റ്‌ മേരീസ്‌ ഹൈസ്‌ക്കൂള്‍ നാകപ്പുഴ

 

എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കില്‍ കല്ലൂര്‍ക്കാട്‌ ഗ്രാമപഞ്ചായത്തിന്റെ 8-ാം വാര്‍ഡിലാണ്‌ നാഗപ്പുഴ സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്‌. 1919 ജൂണ്‍ മാസത്തില്‌ ഒന്നും രണ്ടും ക്ലാസ്സുകള്‍ക്ക്‌ അംഗീകാരം ലഭിച്ചതോടെയാണ്‌ സ്‌കൂളിന്റെ തുടക്കം. വാഴക്കുളം ഇടവക നമ്പ്യാപറമ്പില്‍ (തയ്യില്‍) ബഹുമാനപ്പെട്ട ഗീവറുഗീസച്ചന്‍ ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജരും ശ്രീ. വറുഗീസ്‌ തുറയ്‌ക്കല്‍ പ്രഥമ അധ്യാപകനുമായിരുന്നു. ഇപ്പോഴത്തെ ഹെഡ്‌മിസ്‌ട്രസ്‌ ശ്രീമതി. എലിസബത്ത്‌തോമസും മാനേജര്‍ റവ. ഫാദര്‍ ജോര്‍ജ്‌ വള്ളോംകുന്നേലുമാണ്‌. 1985-86-ല്‍ ഈ സ്‌കൂളില്‍ പഠിച്ചിരുന്ന ടോമി മാത്യു പാറക്കാട്ടേല്‍ എന്ന കുട്ടിക്ക്‌ ചിത്രത്തുന്നലിന്‌ സംസ്ഥാന അവാര്‍ഡും 1988-89 ല്‍ ദീപ ക്ലീറ്റസ്‌ എന്ന കുട്ടിക്ക്‌ സംസ്‌കൃത കവിതാ രചനയ്‌ക്ക്‌ സംസ്ഥാന അവാര്‍ഡും 1992-93-ല്‍ സുരേഷ്‌കുമാര്‍ കെ.എസ്‌. എന്ന കുട്ടിക്ക്‌ കളിമണ്‍ രൂപ നിര്‍മ്മാണത്തിന്‌ സംസ്ഥാന അവാര്‍ഡും ലഭിക്കുകയുണ്ടായി. 1989-90-ല്‍ ഈ സ്‌കൂളിലെ അധ്യാപകനായ ശ്രീ. പി.എ. തോമസ്‌ പാറക്കാട്ടേലിന്‌ കോതമംഗലം രൂപതയുടെ ഏറ്റവും നല്ല പ്രൈമറി അദ്ധ്യാപകനുള്ള അവാര്‍ഡ്‌ ലഭിക്കുകയുണ്ടായി. 1992-93 ല്‍ കോതമംഗലം രൂപതയിലെ ഏറ്റവും മികച്ച ഹൈസ്‌കൂളിനുള്ള അവാര്‍ഡും ലഭിച്ചു. 1983-ല്‍ ഈ സ്‌കൂളില്‍ അദ്ധ്യാപകനായിരുന്ന ശ്രീ. പി.എം. കുര്യന്‍ ``കുര്യന്‍സ്‌ ടെലൂറിയന്‍ കണ്ടുപിടിച്ചതിന്‌ എന്‍.സി.ഈ.ആര്‍.റ്റി.യുടെ വക 1000/- രൂപ ക്യാഷ്‌ അവാര്‍ഡിന്‌ അര്‍ഹനായി. 1962-66 കാലഘട്ടത്തില്‍ ഈ സ്‌കൂളില്‍ (കകഢ) വിദ്യാര്‍ത്ഥിയായിരുന്ന പയസ്‌ കുര്യന്‍ പ്ലാത്തോട്ടത്തില്‍ ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ ശാസ്‌ത്രജ്ഞനായി (രസതന്ത്രവിഭാഗം) ജോലിചെയ്‌തുവരുന്നു. 1993-94 കാലഘട്ടത്തില്‍ ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന മനു വാര്യര്‍ ഇപ്പോള്‍ തിരുവനന്തപുരം ഐ.എസ്‌.ആര്‍.ഒ.യില്‍ ജൂനിയര്‍ ശാസ്‌ത്രജ്ഞനായി സേവനം അനുഷ്‌ഠിക്കുന്നു. 33. എം.ടി.എം.എച്ച്‌.എസ്‌.എസ്‌. പാമ്പാക്കുട 1936-ല്‍ ഒരു യു.പി. സ്‌കൂളായി ആരംഭിച്ച ഈ സ്ഥാപനം 1947-ല്‍ ഹൈസ്‌കൂളായും 2003-ല്‍ ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. ബഹു. കോനാട്ട്‌ അബ്രഹാം മല്‍പ്പാന്റെ നേതൃത്വത്തിലും ഉടമസ്ഥതയിലും ഏതാനും വ്യക്തികള്‍ ചേര്‍ന്ന്‌ മാനേജിംഗ്‌ കമ്മിറ്റി രൂപീകരിച്ച്‌ 8 ഏക്കറോളം ഭൂമി വാങ്ങി കെട്ടിടങ്ങള്‍ പണിതാണ്‌ സ്‌കൂള്‍ ആരംഭിച്ചത്‌. ഇതിന്റെ പ്രഥമ ഹെഡ്‌മാസ്റ്റര്‍ ശ്രീ. എം.വി. ചെറിയാന്‍ എക്‌സ്‌. എം.എല്‍.എ ആയിരുന്നു. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഈ വിദ്യാലയം എന്നും മുന്‍പന്തിയിലായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 98.2 ശതമാനവും ഹയര്‍സെക്കന്ററി ഹ്യൂമാനിറ്റീസ്‌ വിഭാഗത്തില്‍ 92 ശതമാനവും സയന്‍സ്‌ വിഭാഗത്തില്‍ 100 ശതമാനവും വിജയം കലസ്ഥമാക്കുവാന്‍ സ്‌കൂളിന്‌സാധിച്ചു. 1992 മുതല്‍ 2005 വരെ 12 വര്‍ഷം അത്‌ലറ്റിക്‌സില്‍ വിദ്യാഭ്യാസ ജില്ലാ ചാമ്പ്യന്‍ഷിപ്പ്‌ ഈ സ്‌കൂളിനായിരുന്നു. കഴിഞ്ഞ എട്ട്‌ വര്‍ഷമായി നീന്തലിലും വിദ്യാഭ്യാസ ജില്ലാ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്‌ ലഭിച്ചിട്ടുണ്ട്‌. 1992 മുതല്‍ സംസ്ഥാന നീന്തല്‍ മേളയിലും ഈ സ്‌കൂളിലെ കുട്ടികള്‍ മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്‌. നീന്തലിലുള്ള കുട്ടികളുടെ താത്‌പര്യവും അതുമൂലം അവര്‍ക്കുണ്ടാകുന്ന നേട്ടങ്ങളും പരിഗണിച്ച്‌ സ്‌കൂള്‍ സപ്‌തതി ആഘോഷത്തിന്റെ ഭാഗമായി സ്‌കൂള്‍ മാനേജിംഗ്‌ ബോര്‍ഡ്‌ 2005-ല്‍ സ്വിമ്മിംഗ്‌ പൂള്‍ നിര്‍മ്മിച്ചു. 2007-08 സ്‌കൂള്‍ വര്‍ഷം നടന്ന സംസ്ഥാന സ്‌കൂള്‍ നീന്തല്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ്‌ നേടുന്ന രണ്ടാമത്തെ സ്‌കൂള്‍ ആയി. സബ്‌ ജൂനിയര്‍ വിഭാഗം ചാമ്പ്യന്‍ഷിപ്പ്‌, മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയ്‌ക്ക്‌ നേടിക്കൊടുക്കുന്നതിന്‌ ഈ സ്‌കൂളിലെ കുട്ടികള്‍ക്ക്‌ സാധിച്ചു. വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു പി.ടി.എ.യും ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും ഈ സ്‌കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു. സ്ഥാപകാംഗങ്ങള്‍ എല്ലാവരും നിര്യാതരായി. പിന്‍തുടര്‍ച്ചാവകാശികളാണ്‌ ഇപ്പോഴത്തെ മാനേജിംഗ്‌ ബോര്‍ഡ്‌ അംഗങ്ങള്‍. റവ. ഫാ. ഡോ. ജോണ്‍സ്‌ എബ്രഹാം കോനാട്ടാണ്‌ ഇപ്പോള്‍ സ്‌കൂള്‍ മാനേജരായി പ്രവര്‍ത്തിക്കുന്നത്‌. സ്‌കൂള്‍ ഹെഡ്‌മാസ്റ്ററായി ശ്രീ. സൈമണ്‍ തോമസും ഹയര്‍സെക്കന്ററി വിഭാഗം പ്രിന്‍സിപ്പലായി ശ്രീ. എം.കെ. ജോസും കായികാദ്ധ്യാപകനായി ശ്രീ. ജോര്‍ജ്ജ്‌ ജോസും പ്രവര്‍ത്തിക്കുന്നു. മാനേജിംഗ്‌ ബോര്‍ഡ്‌ അംഗങ്ങളുടെയും, പി.ടി.എയുടെയും വിദ്യാര്‍ത്ഥികളുടെയും ആത്മാര്‍ത്ഥമായ സഹകരണങ്ങള്‍ കൊണ്ട്‌ സ്‌കൂള്‍ അനുദിനം പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്‌.