ഗവ.എച്ച് .എസ്.എസ്.കതിരൂര്/നാഷണൽ സർവ്വീസ് സ്കീം

13:59, 23 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14015 (സംവാദം | സംഭാവനകൾ) ('== '''NSS Activities 2022-23''' == '''ക്യാൻസർ ബോധവൽകരണ ക്ലാസ്''' നവംബർ 17 സെർവിക്കൽ ക്യാൻസർ ദിനാചാരണ'ത്തിന്റെ ഭാഗമായി കതിരൂർ ഗവ ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ് നവംബർ 17ന് ക്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

NSS Activities 2022-23

ക്യാൻസർ ബോധവൽകരണ ക്ലാസ്

നവംബർ 17 സെർവിക്കൽ ക്യാൻസർ ദിനാചാരണ'ത്തിന്റെ ഭാഗമായി കതിരൂർ ഗവ ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ് നവംബർ 17ന് ക്യാൻസർ ബോധവൽകരണ ക്ലാസ് നടത്തി. പ്രിൻസിപ്പൽ ഡോ അനിത എസ് സ്വാഗതപ്രഭാഷണം നടത്തി. കണ്ണൂർ മലബാർ ക്യാൻസർ കെയർ സൊസൈറ്റി പ്രസിഡന്റായ ശ്രീ ഡി കെ പൈയുടെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടി, കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി പി സനൽ ഉദ്ഘാടനം ചെയ്തു. M C C S ന്റെ BSB project മെഡിക്കൽ ഡയറക്ടർ ഡോ സുചിത്ര സുധീർ മുഖ്യപ്രഭാഷണം നടത്തി. ശ്രീ മേജർ പി ഗോവിന്ദൻ, ശ്രീമതി ഡോ മിനി ബാലകൃഷ്ണൻ (MCCS കണ്ണൂർ), ഹെഡ്മാസ്റർ ശ്രീ പ്രകാശൻ കർത്ത, ദിലീപ് ടി എം, മദർ പി ടി എ പ്രസിഡന്റ്‌ ശ്രീമതി അജിത പി സി എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. തുടർന്ന് ഡോ ഹർഷ ഗംഗാധരൻ (MCCS കണ്ണൂർ) 'ക്യാൻസർ രോഗവും അതിന്റെ കാരണങ്ങളും' എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണക്ലാസ് നടത്തി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി ഭുവനേശ്വരിനായർ നന്ദി രേഖപ്പെടുത്തി .

പുസ്തകമേള

കതിരൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ മീഡിയ ക്ലബ്ബും ഹയർ സെക്കൻ്ററി എൻ.എസ് എസും ചേർന്ന് പൂർവ്വ വിദ്യാർത്ഥിയും ടി ബി എസ്, പൂർണ്ണ പബ്ലിക്കേഷൻസ് സ്ഥാപകനുമായിരുന്ന ശ്രീ. എൻ ഇ ബാലകൃഷ്ണമാരാരെ അനുസ്മരിക്കുന്നു. നവമ്പർ 11 ചൊവ്വാഴ്ച രാവിലെ 11.30 ന് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ബാലസാഹിത്യകാരനും പൂർണ പബ്ലിക്കേഷൻ എഡിറ്ററുമായ ഡോ. കെ ശ്രീകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ഇതോടനുബന്ധിച്ച് കതിരൂർ ജി വി ബുക്സിൻ്റെ സഹകരണത്തോടെ നടത്തുന്ന പുസ്തകമേളയിൽ കുട്ടികൾക്ക് പുസ്തകങ്ങൾ പരിചയപ്പെടാനും വാങ്ങാനുമുള്ള സൗകര്യംഒരുക്കി.

സ്നേഹക്കൂട്'

ചങ്ങാതിക്കൊരു വീട് കൊറോണക്കാലത്ത് അച്ഛൻ മരിച്ചു പോയ കതിരൂർ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് ക്ലാസിലെ സ്വാതി സോമൻ എന്ന വിദ്യാർത്ഥിനിയുടെ പാതിവഴിയിൽ നിലച്ചുപോയ വീടിൻ്റെ പണി സ്ക്കൂളിലെ ഹയർ സെക്കൻ്ററി നാഷണൽ സർവ്വീസ് സ്കീം പൂർത്തീകരിച്ചു നല്കി. വീടിൻ്റെ പ്ലാസ്റ്ററിംഗ്, വയറിംഗ്, പ്ലംബ്ബിംഗ് , വാതിലുകൾ, സാനിറ്ററി മെറ്റീരിയലുകൾ, പെയിൻ്റിഗ് വർക്കുകൾ ,പണിക്കൂലി എന്നീ ഇനങ്ങളിലായി 5 ലക്ഷം രൂപയാണ് ചെലവു വന്നത്. വീടു പണിക്ക് ആവശ്യമായി വന്ന പൂഴി, സിമൻറ്, ടൈൽസ്, പെയിൻറ്, വയറിംഗ് & പ്ലബ്ബിംഗ് മെറ്റീരിയലുകൾ എന്നിവ സ്പോൺസർഷിപ്പിലൂടെയാണ് സമാഹരിച്ചത്. കതിരൂർ ടൗൺ ലയേൺസ് ക്ലബ്ബ്, വയർമെൻ സ് അസോസിയേഷൻ തലശ്ശേരി, കേബിൾ ടിവി ഓപ്പറേറ്റേർസ് അസോസിയേഷൻ, മൂന്നാം മൈൽ പ്രാദേശിക കൂട്ടായ്യ എന്നിവരാണ് മെറ്റീരിയലുകൾ സ്പോൺസർ ചെയ്തത്. എൻ.എസ്.എസ് വളണ്ടിയർമാർ മാസ്ക് ചാലഞ്ചിലൂടേയും ഹയർ സെക്കൻ്ററി അധ്യാപകരുടെ സഹായത്തോടേയും രണ്ട് ലക്ഷം രൂപ സമാഹരിച്ചു.ഇത് മുഴുവൻ ലേബർ ജോലികളുടേയും കൂലി നൽകാൻ ഉപയോഗിച്ചു.

ക്ലീൻ ഇന്ത്യ ക്യാംപെയിനിന്റെ ഭാഗമായി GHSS KADIRUR, NSS VOLUNTEERS ശേഖരിച്ച പ്ലാസ്റ്റിക്  മാല്യന്യങ്ങൾ, കതിരുർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, ശ്രീമതി : സനില പി രാജിന്റെ സാന്യധ്യത്തിൽ ഹരിതസേനയ്ക്ക് കൈമാറുന്നു.
തെളിമ

നവംബർ 21ന് രാവിലെ 11:30ന്  'തെളിമ' എന്ന പദ്ധതിയുടെ ഭാഗമായി ഗവ.ഹയർസെക്കൻ്ററി സ്കൂൾ  എൻ.എസ് .എസ്  വളണ്ടിയേഴ്‌സ് കതിരൂർ ഗവ യു പി സ്കൂളിലെ പ്രീ പ്രൈമറി വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു .