സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം. 1986-ലാണ് ഈ പേര് സ്വീകരിച്ചത്. മുംസ്ലീം രാജ്യങ്ങളിൽ റെഡ്ക്രോസ്, റെഡ്ക്രെസൻറ് എന്നാണ് അറിയപ്പെടുന്നത്. വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തുന്നതിനും സമൂഹത്തിന് നന്മയാർന്ന മാതൃകയാകുന്നതിനും ' ജൂനിയർ റെഡ് ക്രോസ്സ് വഹിക്കുന്ന പങ്ക് വളരെ വലുതാണ് ... കുട്ടികളായിരിക്കുമ്പോൾ പഠിക്കുന്ന കുഞ്ഞ് കുഞ്ഞ് പാഠങ്ങൾ അവരുടെ ഭാവി ജീവിതത്തിന് മുതൽ കൂട്ടാവും എന്നതിൽ സംശയമില്ല ... 2012 ലാണ് Khss മൂത്താൻ തറയിൽ യൂണിറ്റ് തുടങ്ങിയത് ... തുടർച്ചയായി 8 വർഷമായി Grace mark ഉൾപ്പെടെ നേടാൻ നമ്മുടെ കുട്ടികൾക്കായി ... ഇപ്പോൾ Khss ന്റെ ഒരു ഭാഗം തന്നെയാണ് JRC.അരുൺമാഷിന്റെ നേതൃത്വത്തിൽ ജൂനിയർ റെഡ് ക്രോസ്സ്‌ പ്രവർത്തനങ്ങൾ ഗംഭീരമായി നടക്കുന്നു .

JRC TEAM KHSS MOOTHANTHARA

JRCചുമതല

അധ്യാപകന്റെ പേര് കാലയളവ്‌
വിനോദ്‌കുമാർ 2012-2017
അരുൺകുമാർ 2018-2022
അനൂപ് 2022-

ചിത്രശാല

ആരംഭം
ജെ .ആർ .സി  ഉദ്‌ഘാടനം അരവിന്ദാക്ഷൻ സാർ
ജെ .ആർ .സി  ഉദ്‌ഘാടനം അരവിന്ദാക്ഷൻ സാർ
JRC UNIT
ജെ .ആർ .സി യൂണിറ്റ്
JRC
JRC

2022-23ലെ പ്രവർത്തനങ്ങൾ

ജൂനിയർ റെഡ് ക്രോസ്സ് യൂണിഫോം വിതരണം 2022-23

ജൂനിയർ റെഡ് ക്രോസ്സ് യൂണിഫോം വിതരണം ഹെഡ്മിസ്ട്രസ് ആർ .ലത വിദ്യാർത്ഥികൾക്ക് നൽകി ഉദഘാടനം ചെയ്തു .ഇൻചാർജ് അധ്യാപകൻ അനൂപ് മാഷ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

 
.

Junior Red  Cross   കൗൺസിലർമാരുടെ ഏകദിന ശില്പശാല.

പാലക്കാട് ജില്ലയിലെ ജൂനിയർ റെഡ് ക്രോസ് കൗൺസിലർ മാർക്കുള്ള ജില്ലാതല  ഏകദിന ശിൽപശാല കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂൾ മൂത്താൻതറ യിൽ വെച്ച് നടത്തുകയുണ്ടായി.ഉദ്ഘാടനം: ADM  K.  മണികണ്ഠൻ നിർവഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ  P. V. മനോജ് കുമാർ മുഖ്യഅതിഥിയായി. ജില്ലാ ചെയർമാനും സ്കൂൾ മാനേജറുമായ U. കൈലാസമണി മുഖ്യപ്രഭാഷണം നടത്തി.JRC ജില്ലാ പ്രസിഡണ്ട് M. ദണ്ഡപാണി അധ്യക്ഷത വഹിച്ചു.JRC കോ-ഓഡിനേറ്റർ  K.M. ശ്രീധരൻ കണ്ണകിയമ്മൻ HM. R. ലത ടീച്ചർ, സ്കൂൾ സീനിയർ അധ്യാപിക P. ലത ടീച്ചർ എന്നിവർ സംസാരിച്ചു. ഡോക്ടർ അജിത് ( ഓർത്തോ ജില്ല ഹോസ്പിറ്റൽ പാലക്കാട് ) ന്റെ നേതൃത്വത്തിൽ കൗൺസിലർമാർ ക്കായി ഒരു വ്യക്തിക്ക് അപകടം സംഭവിച്ചാൽ നൽകേണ്ട first aid  നെ കുറിച്ച് ക്ലാസ് നൽകുകയും ചെയ്തു.

 
.