ആഗസ്ത് 16: കർഷക ദിനം

15:35, 19 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12544 (സംവാദം | സംഭാവനകൾ) (''''<big>ആഗസ്റ്റ് 16 കർഷക ദിനം</big>''' അന്നമൂട്ടാൻ മണ്ണി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആഗസ്റ്റ് 16 കർഷക ദിനം

അന്നമൂട്ടാൻ മണ്ണിൽ വിയർപ്പൊഴുക്കുന്ന കർഷകർക്ക് സ്നേഹാദരങ്ങൾ അർപ്പിച്ചുകൊണ്ട് കർഷക ദിനമായ ചിങ്ങം ഒന്നിന് കൊടക്കാട് ഗ്രാമത്തിലെ കർഷകനായ ശ്രീ പിടി നാരായണ ഏട്ടനെ സ്കൂൾ പിടിഎയുടെ ആദരവ് അറിയിച്ചു കൊണ്ടുള്ള പ്രത്യേക ചടങ്ങ് സ്കൂളിൽ നടന്നു. ശ്രീമതി ലത ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിൽ വികസന സമിതി അംഗവും പാടിക്കീൽ കർഷകസംഘം പ്രസിഡണ്ടുമായ ശ്രീ കെ സി മാധവൻ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻറ് ശ്രീമതി കെ അജിത ടീച്ചർ നാരായണേട്ടനെ പൊന്നാടയണിയിച്ച് സംസാരിച്ചു. ചടങ്ങിന് ശ്രീ കെ രാധാകൃഷ്ണൻ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് കർഷകനോടൊപ്പം പരിപാടിയിൽ നാരായണേട്ടനും കുട്ടികളും തമ്മിലുള്ള അഭിമുഖം നടന്നുകുട്ടികളുടെ സംശയങ്ങൾക്ക് തന്നാൽ ആവുന്ന വിധം മറുപടി നൽകി അദ്ദേഹം സഹകരിച്ചു.

"https://schoolwiki.in/index.php?title=ആഗസ്ത്_16:_കർഷക_ദിനം&oldid=1866545" എന്ന താളിൽനിന്ന് ശേഖരിച്ചത്