നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ കൂടുതൽ വായിക്കുക

09:40, 19 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47110-hm (സംവാദം | സംഭാവനകൾ) ('<big>സ്കൂളിന്റെ സ്ഥാപക കാലം മുതൽ 2005 വരെ എ വി അബ്ദു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിന്റെ സ്ഥാപക കാലം മുതൽ 2005 വരെ എ വി അബ്ദുറഹ്മാൻ ഹാജിയായിരുന്നു മാനേജരായി പ്രവർത്തിച്ചത്‌. വിദ്യാഭ്യാസ സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ ശ്രദ്ധേയമായ കയ്യൊപ്പ് ചാർത്തിയ വ്യക്തി. കേരള നിയമസഭയിൽ 25 വർഷത്തോളം മേപ്പയൂർ, തിരുവമ്പാടി മണ്ഡലങ്ങളെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ പ്രവർത്തകൻ. നിസ്വാർത്ഥനും അഴിമതിയുടെ കറ പുരളാത്ത വ്യക്തിത്വവുമായ എ വി യെ മാനേജർ ആക്കുവാനുള്ള നാട്ടുകാരുടെ നിർദ്ദേശം സ്കൂൾ കമ്മിറ്റിയായ ഇസ്ലാമിക് കൾച്ചറൽ അസോസിയേഷൻ അംഗീകരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം 2005 മുതൽ മകൻ എ വി അബ്ദുള്ള മാനേജരായി  പ്രവർത്തിക്കുന്നു.  കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരിൽ നരക്കോട് എടവത്തേരി എന്ന വീട്ടിൽ താമസിക്കുന്ന മാനേജർ എ വി അബ്ദുള്ള  അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനാണ്. മേപ്പയൂർ സലഫീ സ്ഥാപനങ്ങളുടെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി, തിരൂരങ്ങാടി പി എസ് എം ഓ കോളേജിന്റെ മാനേജ്മെന്റ് കമ്മിറ്റി അംഗം, ലീഗിന്റെ സ്റ്റേറ്റ് കൗൺസിലർ, ജില്ലാ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. പ്രൊഫസർ ടി അബ്ദുള്ള ചാരിറ്റബിൾ ട്രസ്റ്റ് വൈസ് ചെയർമാൻ ആയും അദ്ദേഹം പ്രവർത്തിക്കുന്നു.