ഗവ. യു.പി.എസ്. കൂത്താട്ടുകുളം/ കായിക ക്ലബ്ബ്

20:23, 18 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28317 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉപജില്ല സ്കൂൾ കായിക മേള സമാപിച്ചു.

വടകര, കൂത്താട്ടുകുളം പാലക്കുഴ സ്കൂളുകൾ ചാമ്പ്യൻമാർ

കൂത്താട്ടുകുളം

ഉപജില്ല സ്കൂൾ കായിക മേളയിൽ

വടകര, കൂത്താട്ടുകുളം,പാലക്കുഴ സ്കൂളുകൾ ചാമ്പ്യൻമാർ. എൽപി സ്കൂളുകളിൽ വടകര എൽഎഫ് എൽപി സ്കൂൾ, യുപി സ്കൂളുകളിൽ കൂത്താട്ടുകുളം ഗവ.യു പി സ്കൂൾ എന്നിവ ഓവറോൾ കിരീടം നേടി.മാറിക സെൻ്റ് മേരീസ് എൽ പി എസ്, വിഎം യുപിഎസ്  ആലപുരം സ്കൂളുകൾ യഥാക്രമം റണ്ണറപ്പ് സ്ഥാനം നേടി.

ഹൈസ്കൂൾ വിഭാഗത്തിൽ പാലക്കുഴ ഗവ.മോഡൽ എച്ച് എസ് എസ് ,വടകര എൽഎഫ് എച്ച് എസ് എന്നീ സ്കൂളുകൾ ഓവറോൾ ചാമ്പ്യൻപട്ടം പങ്കിട്ടു.ഇൻഫൻ്റ് ജീസസ് ഇഎംഎച്ച്എസ് റണ്ണറപ്പ് സ്ഥാനം നേടി.

ഹയർ സെക്കൻ്ററി വിഭാഗത്തിൽ വടകര സെൻ്റ് ജോൺസ് എച്ച എസ് എസ് ഓവറോൾ ചാമ്പ്യൻമാരായി.കൂത്താട്ടുകുളം ഹയർ സെക്കൻ്ററി സ്കൂൾ റണ്ണറപ്പായി.മാർച്ച് പാസ്റ്റിനുള്ള ട്രോഫി കൂത്താട്ടുകുളം ഗവ. യു പി സ്കൂളിന് സമ്മാനിച്ചു. 2022-23 കൂത്താട്ടുകുളം ഉപജില്ല കായിക മേള ഓവറോൾ കിരീടം നമ്മുടെ വിദ്യാലയത്തിന് (91) പോയിൻ്റ് .