ജിഎച്ച്എസ്എസ് ചിറ്റൂർ/Say No To Drugs Campaign
ലഹരിമുക്ത കേരളത്തിനായി റാലി നടത്തി
ലഹരി മുക്തകേരളത്തിനായി സ്കൂൾ ജനജാഗ്രതസമിതിയുടെ നേതൃത്വത്തിൽ ജിഎച്ച്എസ്എസ് ചിറ്റൂർ റാലി നടത്തി. ചിറ്റൂർ പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസ്, സ്കൂളിലെ എസ്പിസി, എൻസിസി, സ്കൗട്ട്സ്, ജെആർസി, എൻഎസ്എസ്, യോദ്ധാവ് പദ്ധതികൾ ചേർന്നു നടത്തിയ റാലി എസ്ഐ കെ.ആർ. ഉമേഷ് ഫ്ലാഗ് ഓഫ് ചെയ്തു. പ്രിൻസിപ്പൽമാരായ വി. ഗീത, പി.എസ്. ഹബീബ, പ്രധാനാധ്യാപകൻ എസ്. ശ്യാംപ്രസാദ് എന്നിവർ അഭിസംബോധന ചെയ്തു.
സ്കൂളിൽ നിന്ന് തുടങ്ങിയ റാലി അണിക്കോട് ജംക്ഷനിൽ സമാപിച്ചു. സമാപന യോഗത്തിൽ എൻഎസ്എസ് കുറ്റിപ്പുറം റീജനൽ കോഓഡിനേറ്റർ കെ. ബാലുമനോഹർ വിദ്യാർത്ഥികളെ ലഹരിമുക്ത വിദ്യാലയത്തിനായി ഒന്നിച്ച് പ്രവർത്തിക്കാനാഹ്വാനം ചെയ്തു. എൻ. നൗഷാദ്, കെ. ഹരികുമാർ, എസ്.പി. അനിത, സജിത് ആന്റണി, എസ്. അനിൽകുമാർ, കെ.എസ്. സുജിത് കുമാർ എന്നിവർ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ഹയർസെക്കൻഡറി വിദ്യാർത്ഥികളെ ഉൾപ്പെടുത്തി യോദ്ധാവ് പദ്ധതി തുടങ്ങുകയും കുട്ടികൾക്ക് ലഹരിവിരുദ്ധ ക്ലാസ് നൽകുകയും ചെയ്തു. എസ്പിസിയുടെ നേതൃത്വത്തിൽ എൿസൈസ് വകുപ്പിന്റെയും പോലീസിന്റെ വിവിധ ക്ലാസുകളും മൽസരങ്ങളും പ്രചരണ പരിപാടികളും നടത്തി.